പ്രമാണം:PIUS GIRLS HS.jpg

Schoolwiki സംരംഭത്തിൽ നിന്ന്

PIUS_GIRLS_HS.jpg(225 × 169 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 33 കെ.ബി., മൈം തരം: image/jpeg)

== പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഇടപ്പള്ളി==


     കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് “പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍.ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്)സേവനമനുഷ്ഠിച്ചത്.പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.2009മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 238കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100%വിജയം നേടാന്‍ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത)ആണ്.31ഡിവിഷനുകളിലായി 5മുതല്‍ 10വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നു.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:03, 27 ഒക്ടോബർ 200920:03, 27 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം225 × 169 (33 കെ.ബി.)Ernakulam (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:PIUS_GIRLS_HS.jpg&oldid=1300" എന്ന താളിൽനിന്ന് ശേഖരിച്ചത്