Subhapv
ഇനിയെന്ന് വീണ്ടും തിരിച്ചുവരും ഇനിയെന്ന് വീണ്ടും തിരിച്ചുവരും പാടി അകന്നൊരു നല്ലകാലം മുഖം മറക്കാത്ത പോയകാലം ഒത്തുകൂടുവാൻ ആവതില്ല പൊട്ടിച്ചിരിക്കുവാൻ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ ഒന്നിനും കൂട്ടിന് ആരുമില്ല ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ ഓൺലൈൻ മാത്രം ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി മനുഷ്യനഭയം വീടകങ്ങൾ പോയകാല മധുരങ്ങൾ നെഞ്ചോടുചേർക്കാം ഇനിയെന്ന് വീണ്ടും തിരിച്ചെത്തും പാടി അകന്നാ നല്ലകാലം