Jump to content
സഹായം
"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് - വേറിട്ട ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊവിഡ്- വേറിട്ട ചിന്തകൾ       <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
'ഓസോൺ പാളിയിലെ സുഷിരം അടയുന്നു’..ലോക്ക്ഡൗൺ കാലത്ത് എന്നെ ഏറെ ആകർഷിച്ച ഒരു പത്രവാർത്തയാണിത്.അന്തരീക്ഷ പാളികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെയും കുറിച്ചൊക്കെ ക്ലാസിൽ പഠിച്ചിട്ടുണ്ടായിരുന്നു.  ഭൂമിയുടെ ഒരു രക്ഷാകവചമാണ് അന്തരീക്ഷത്തിലെ ഓസോൺ പാളി. സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാവയലറ്റ് ഇൻഫ്റാ റെ‍ഡ് രശ്മികളിൽ നിന്നും ഭൂമിയെയും മനുഷ്യരെയും സംരക്ഷിക്കുന്നത് ഈ ഓസോൺ പാളിയാണ്. മനുഷ്യരിലെ കാൻസർ, ത്വക്ക് രോഗങ്ങൾക്കും സസ്യങ്ങളുടെ വളർച്ചാ മുരടിപ്പിനും ഈ രശ്മികൾ കാരണമാവുന്നു. പക്ഷെ ഭൂമിയിലെ മനുഷ്യ ജീവിതത്തെ  ഏറെ സ്വാധീനിക്കുന്ന ഈ പാളിയിൽ വിള്ളൽ വീഴാൻ തുടങ്ങിയിട്ട് കാലം കുറെയായി. വ്യാവസായിക വിപ്ലവത്തെതുടർന്നുണ്ടായ ഉൽപാദന മേഖലയിലെ വളര്ച്ച ഇതിന് ആക്കം കൂട്ടി. മനുഷ്യൻ ഉൽപാദിപ്പിച്ച് വിട്ട സി എഫ് സി വാതകങ്ങൾ ഓസോണിന് നാശ നഷ്ടം ഉണ്ടാക്കി. ഓസോൺ പാളിയിൽ പല ഭാഗത്തും വിള്ളലുകളുണ്ടായി. ഇത് ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയായ സന്ദർഭത്തിലാണ് ഇങ്ങനെ ഒരു ശുഭവാർത്തയെത്തുന്നത്. ലോകമാകെ ലോക്ക്ഡൗണിലാണ്. ഫാക്ടറികളാകെ അടഞ്ഞുകിടക്കുന്നു. ഉൽപാദനമേഖല നിശ്ചലം..ഈ അവസ്ഥയുണ്ടാക്കാൻ ഒരു ഭരണകൂടത്തിനും സാധിക്കുകയില്ല. എന്നാൽ കൊറോണ എന്ന അതിസൂക്ഷ്മ ജീവിയിലൂടെ കൊവിഡ് മഹാമാരി അത് സാധിച്ചിരിക്കുന്നു.
കൊവിഡിനെ  തുരത്തേണ്ടതുണ്ട്, പക്ഷെ അതുണ്ടാക്കുന്ന അവസരങ്ങളെയും നാം കാണാതിരുന്നുകൂടാ.
വാഹനങ്ങളുടെ കുതിച്ചോട്ടമില്ലാത്ത ദിവസങ്ങൾ, അതു കൊണ്ട് തന്നെ മലിനീകരണമില്ലാത്ത അന്തരീക്ഷമായിരുന്നു. ശുദ്ധവായു ശ്വസിച്ച നാളുകളാണ് കഴിഞ്ഞു പോയത്.ജലമലിനീകരണമോ ശബ്ദമലിനീകരണമോ ഇല്ല.മനുഷ്യനെന്നപോലെ കിളികൾക്കും മൃഗങ്ങൾക്കുമെല്ലാം ലോക്ക്ഡൗൺ ഉണ്ടാക്കിയ ഈ സ്വാഭാവിക അന്തരീക്ഷം ഏറെ ഇഷ്ടപ്പെട്ടപോലെ..
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണല്ലോ കുടുംബം..ശരിക്കും കുടുംബാഗങ്ങളെല്ലാം ഒത്തു ചേർന്ന
വീടുകൾ സന്തോഷഭരിതമായിരുന്നു. വീഭവങ്ങൾ കുറവായിരുന്നെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മനോഭാവമായിരുന്നു എല്ലാവർക്കും. ബേക്കറി പലഹാരമില്ലാത്ത, ഫാസ്റ്റ് ഫുഡില്ലാത്ത വീടുകൾ പകരം ചക്കവീഭവങ്ങളും, ചേനയും ചേമ്പും പച്ചക്കറികളും കീഴടക്കിയ അടുക്കളകൾ ഈ കൊവിഡ് കാലത്തെ അനുഗ്രഹമായിരുന്നു. എഴത്തും വായനയും വരയും കളിയും കളറിംഗും കഥയും കവിതയുമെല്ലാം കുട്ടികളുടെ ബോറടി ഇല്ലാതാക്കി എന്നു പറയാം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല അതിനാൽ തന്നെ ആശുപത്രിയിൽ പോകേണ്ട ആവശ്യം കുറവ്..
മഹാമാരി വിതറുന്ന കൊറോണയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകിയാൽ മതി എന്നത് നമ്മുടെ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിയ്ക്കുക, അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ ശീലങ്ങൾ പാലിച്ചേ മതിയാവു എന്ന് ഈ കൊവിഡ് കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ലോകമാകെ കൊറോണ ഭിതിയിലാണ്. അതിനെ തടയാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരയ്ക്കിലാണ് രാഷ്ട്ര നേതാക്കളെല്ലാം. അത്കൊണ്ട് തന്നെ യുദ്ധങ്ങളോ പ്രശ്നങ്ങളോ ആക്രമണങ്ങളോ
ഇല്ലെന്ന് തന്നെ പറയാം. ഭീകരപ്രവർത്തനങ്ങൾ, അതിർത്തിപ്രശ്നങ്ങൾ എല്ലാം കേൾക്കുന്നത് അപൂർവ്വം.
അശാന്തിക്കിടയിലും ശാന്തത കൈവരിയ്ക്കാൻ കൊവിഡിനു കഴിയുന്നു എന്ന് ചുരുക്കം.
നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്ന് ഈ ദുരന്തകാലം നമ്മെ ഓർമ്മപ്പെടുത്തുന്നു.  നമ്മുടെ ചിന്തകളോട് , പ്രവൃത്തികളോട് നമ്മുടെ ശീലങ്ങളേോട്..തിരിച്ചറിവിന്റെ കാലം കൂടിയാണിത്..പ്രതിസന്ധികളെ മറികടക്കാനുള്ള പുതുവഴികൾ നമ്മൾ തേടിക്കൊണ്ടിരിയ്ക്കുന്നു.ക്രിയാത്മകമായി പ്രതികരിക്കുന്ന പൊതുജനം, സേവന സന്നദ്ധരായി ആരോഗ്യ എക്സൈസ് പൊലീസ് സേനാംഗങ്ങൾ, ഇച്ഛാശക്തിയുള്ള ഭരണാധികരികൾ, മറക്കാനാകാത്ത ഈ നന്മകളാണ് കേരളത്തിന്റെ ഭാഗ്യം..തോൽക്കാൻ നാം തയ്യാറല്ല..നമുക്ക് അതിജയിച്ചേ പററൂ, ഈ ദുരന്തകാലത്തെയും..
172
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939820" എന്ന താളിൽനിന്ന് ശേഖരിച്ചത്