"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
16:38, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ചിത്രംrpk32.gif]] | |||

'''2. സെന്റ്. എല്‍മോസ് ഫയര്‍''' | |||

'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010''' | |||

'''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്‍ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല്‍ കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്. | |||

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

[[ചിത്രം:rpk34.jpeg]] | |||

'''എങ്ങനെ മിന്നല്‍ ഉണ്ടാകുന്നു? അറിയണ്ടേ....?''' | |||

എല്ലാ പദാര്‍ത്ഥങ്ങളും രണ്ടു തരം കണികളാല്‍ നിര്‍മ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാര്‍ജ്ജായതിനാല്‍ പരസ്പരം നന്നായി ആകര്‍ഷിക്കുന്നു. അകലാന്‍ ഇടയായാല്‍ വീണ്ടും ആകര്‍ഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും. | |||

ഒരു മേഘപാളിയുടെ അടിത്തട്ടില്‍ പോസിറ്റീവോ നെഗറ്റീവോ ആയ ചാര്‍ജ്ജുണ്ടായാല്‍ അത് തൊട്ടു താഴെയായുള്ള ഭൂമിയുടെ ഉപരിതലത്തില്‍ വിപരീത ചാര്‍ജ്ജ് പ്രേരണം ചെയ്യുന്നു. തുടര്‍ന്ന് നെഗറ്റീവ് ചാര്‍ജ്ജുള്ള മേഖലയില്‍ നിന്ന് പോസിറ്റീവ് മേഖലയിലേക്ക് ഇലക്ട്രോണ്‍ ഒഴുകുവാന്‍ തുടങ്ങുന്നു. അങ്ങനെ ഈ ഇലക്ട്രോണ്‍ പ്രവാഹം ചാര്‍ജ്ജുകളുടെ പാത ഭൂമിയും മേഘവും തമ്മില്‍ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ പ്രവാഹത്തിന്റെ തീവൃത വര്‍ദ്ധിച്ച് പ്രകാശത്തിന്റെ മിന്നലാട്ടവും ഉണ്ടാകുന്നു. | |||
മേല്‍പ്പറഞ്ഞ പ്രതിഭാസം സംഭവിക്കുന്നത് ചാര്‍ജ്ജ് ധാരാളമായി കേന്ദ്രീകരിച്ച് , അതിന് ഉള്‍കൊള്ളാനാകാതെ പുറത്തേക്കൊഴുക്കുമ്പോളാണ്. പക്ഷേ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും ചാര്‍ജ്ജിനെ പുറത്തേക്കൊഴുക്കാം. അതായത് ചാര്‍ജ്ജ് കേന്ദ്രീകരിക്കാന്‍ അനുവദിക്കാതെ ഭാഗികമായി ലീക്ക് ചെയ്യാന്‍ അനുവദിക്കുക. | |||
മിന്നല്‍ രക്ഷാചാലകങ്ങളിലും കൂര്‍ത്തമുനയുള്ള പള്ളി / അമ്പല ഗോപുരങ്ങളിലും കപ്പലുകളുടെ കൊടിമരങ്ങളിലും പൊക്കമുള്ള വൃക്ഷത്തലപ്പുകളിലും ഇപ്രകാരം ചാര്‍ജ്ജ് ഒഴുകും. | |||
അത്തരം അവസരങ്ങളില്‍ നാം പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കും.

[[ചിത്രം:rpk30.jpg]] | |||

വരണ്ട മൂടല്‍മഞ്ഞിനിടയിലൂടെ ഊളിയിട്ടു പറക്കുന്ന വിമാനങ്ങളുടെ പ്രൊപ്പല്ലറുകള്‍, അവയുടെ ചിറകിന്റെ തുമ്പുകള്‍, കാറ്റിനെ പ്രതിരോധിക്കാനുള്ള ജനാലകള്‍, വിമാനത്തിന്റെ മൂക്കിന്റെ മുന എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രതിഭാസം ഉണ്ടാകുന്നു. ചിലപ്പോള്‍ ഇത്തരം ഡിസ്ചാര്‍ജ്ജ് മാരകമായി തീരും. | |||

ഓര്‍ക്കുക, എല്ലാ മിന്നലും അപകടകാരിയല്ല, അത് അപകടമുണ്ടാക്കുന്നത് നാം മിന്നലിന്റെ പാതയില്‍ അകപ്പെടുമ്പോളാണ്. വിമാനങ്ങള്‍ മിന്നലിന്റെ പാതയില്‍പെട്ട് അപകടത്തിലായിട്ടുണ്ട്. | |||

ചാര്‍ജ്ജ് കേന്ദ്രീകരിക്കുന്നത് എപ്പോഴും പൊക്കമുള്ളതും അഗ്രം കൂര്‍ത്തതുമായ വസ്തുക്കളിലാണ്. അതു പോലെ ലോഹങ്ങളിലും. മിന്നലുണ്ടാകുമ്പോള്‍ ഇത്തരം വസ്തുക്കളുമായുള്ള സാമീപ്യം ഒഴിവാക്കുക. പൊക്കമുള്ളതും മരക്കൂട്ടങ്ങളില്‍ ഏറ്റവും പൊക്കമുള്ളതും വളരെ എളുപ്പം മിന്നലിനു വിധേയമാണ്. വീടിനകത്ത് നടുവിലുള്ള മുറിയാണ് സുരക്ഷിതം. ഭിത്തിയില്‍ ചാരിയിരിക്കുക, ലോഹജനലഴികളെ സ്പര്‍ശിച്ച് നില്‍ക്കുക, വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ മിന്നലുള്ളപ്പോള്‍ അപകടകരമാണ്. വയല്‍, മൈതാനം തുടങ്ങിയ തുറസ്സായ സ്ഥലത്ത് അകപ്പെട്ടാല്‍ തറയോട് പറ്റിച്ചേര്‍ന്ന് കിടക്കുക എന്നതാണ് അഭികാമ്യം.

[[ചിത്രം:rpk33.png]] | |||

മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ സുരക്ഷ നേടാം. നീണ്ട ഒരു ചെമ്പുദണ്ട്, ഏതാണ്ട് 1 മീറ്റര്‍ നീളം. അതിന്റെ മുകളിലത്തെ അഗ്രം നാലഞ്ചു ചെറു കാലുകളായി കൂര്‍പ്പിച്ചിരിക്കും. അടിഭാഗം പൊക്കമുള്ള കെട്ടിടത്തോട് ഉറപ്പിച്ചിരിക്കും. അടിയില്‍ നിന്നും നല്ല കട്ടിയുള്ള ചെമ്പുപട്ട ഭൂമിയില്‍ ആഴത്തില്‍ കൊണ്ടു വന്ന് എര്‍ത്തു ചെയ്തിരിക്കും. ചാര്‍ജ്ജുള്ള മേഘങ്ങള്‍ ഇതിന്റെ മുകളിലെത്തുമ്പോള്‍ ഡിസ്ചാര്‍ജ്ജായി മിന്നലൊഴിവാകും.

[[ചിത്രം:rpk31.jpg]] | |||

ഭൂമി ഒരു ഇലക്ട്രോണ്‍ ബാങ്കായി കരുതപ്പെട്ടിരിക്കുന്നു. ഇവിടെ പണമല്ല, യഥേഷ്ടം ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്ക്, അല്ലെങ്കില്‍ ശേഖരമാമ് ഭൂമി. പക്ഷേ അതിന് ചില നിയമങ്ങളൊക്കെയുണ്ട്. വസ്തു പോസിറ്റീവ് ആണെങ്കില്‍ ഭൂമിയില്‍ നിന്ന് ഇലക്ട്രോണുകള്‍ വസ്തുവിലേക്കും, വസ്തു നെഗറ്റീവാണെങ്കില്‍ വസ്തുവില്‍ നിന്ന് ഭൂമിയിലേക്കും ഇലക്ട്രോണുകള്‍ ഒഴുകും. | |||

'''ഒരു വസ്തു പോസിറ്റീവും നെഗറ്റീവും ആയിത്തീരുന്നതെങ്ങനെയാണ്....?''' | |||

എല്ലാ വസ്തുക്കളും വൈദ്യതപരമായി നിര്‍വീര്യമാണ്. അതായത് അവയില്‍ തുല്യ അളവില്‍ പോസിറ്റീവും നെഗറ്റീവും ചാര്‍ജ്ജുകള്‍ പരസ്പരം നിര്‍വീര്യമായി തീരുന്നു. എന്നാല്‍ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാല്‍ അവ ചാര്‍ജ്ജുകള്‍ കാണിക്കും. അതായത് ഇലക്ട്രോണ്‍ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാര്‍ജ്ജും ഇലക്ട്രോണ്‍ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാര്‍ജ്ജും കിട്ടുന്നു. | |||

ആധുനിക മിന്നല്‍ രക്ഷാചാലകങ്ങള്‍ വിവിധ രീതിയിലാണ്. കെട്ടിടത്തിനു മുകളില്‍ കൂര്‍ത്തിരിക്കുന്നതിനു പകരം മൊത്തമായി വലയം ചെയ്യുന്ന രീതിയുമുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അംബരചുംബികളായ ഫ്ളാറ്റുകളില്‍ മിന്നലില്‍ നിന്നുള്ള സുരക്ഷാവലയം അത്യന്താപേക്ഷിതമാണ്.

[[ചിത്രം:rpk34.jpg]] | |||
'''മിന്നല്‍ പ്രഭയുടെ കാരണമെന്ത്....?''' | |||

വായു ഒരു ഇന്‍സുലേറ്ററാണ്, അതായത് വൈദ്യുതപ്രതിരോധിയാണ്, വൈദ്യുതി കടത്തി വിടാത്ത വസ്തുവാണ്. എന്നാല്‍ മിന്നലുണ്ടാകുമ്പോള്‍ വൈദ്യുതി കടത്തി വിടുകയും ചെയ്യും. മിന്നല്‍ എന്നത് ദശ ലക്ഷക്കണക്കിനു വോള്‍ട്ടതയുള്ള വൈദ്യുതിയാണ്, ഇത്ര ഭീമമായ അളവില്‍ വായുവിന്റെ പ്രതിരോധം തീര്‍ത്തും നിസ്സാരമാണ്. അതു കൊണ്ട് അനായാസം മിന്നല്‍ കടന്നു പോകുന്നു. | |||

പക്ഷേ ഇതുമൂലം വായു ചൂടുപിടിക്കും, വെട്ടിത്തിളങ്ങും... ഇതാണ് മിന്നല്‍ പ്രഭ. | |||

'''ഇടി നാദത്തിന് കാരണമെന്ത്....?''' | |||

മിന്നല്‍ പ്രവാഹം വായുവിനെ ചൂടുപിടിപ്പിച്ച് വികസിപ്പിക്കും. ചൂടു പിടിച്ച് വായുവിന്റെ പാളി അകന്നു പൊങ്ങിമാറും. അവിടേക്ക് തണുത്ത വായു ഇരമ്പിക്കയറും. ഈ ഇരമ്പിക്കയറുന്നതിന്റെ അലകളാണ് ഇടി നാദം.

[[ചിത്രം:rpk29.jpeg]] | |||

'''മിന്നലും ഇടിനാദവും ഒരേ സമയമുണ്ടാകുന്ന പ്രതിഭാസമാണ്. പക്ഷെ നാം മിന്നല്‍ ആദ്യം കാണുന്നു, പിന്നീട് അല്പസമയം കഴിഞ്ഞ് ഇടിനാദവും. കാരണമെന്തെന്ന് പറയാമോ....?''' | |||

പ്രാപഞ്ചിക കണികളില്‍ ഏറ്റവും വേഗതയേറിയ കണമാണ് പ്രകാശം. അതായത് 300000 കിലോ മീറ്റര്‍ പ്രതി സെക്കന്റ്. മിന്നല്‍ പ്രകാശമായതിനാല്‍ അതിവേഗം സഞ്ചരിച്ച് ദൃഷ്ടിയില്‍ ആദ്യം പതിയുന്നു. പിന്നാലെ ശബ്ദവും. | |||

[[ചിത്രം:rpk17.jpg]]
| [[ചിത്രം:rpk17.jpg]]

ഹരിതകവചം തേടുന്ന കേരളം  |
1. ഹരിതകവചം തേടുന്ന കേരളം  | ||

- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 12/03/2010 |
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 12/03/2010 | ||