"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ (മൂലരൂപം കാണുക)
17:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ലോകത്ത് അതീവ നാശം വിതച്ചുകൊണ്ട് കൊവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് .ലക്ഷക്കണക്കിനാളുകൾ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു.രാജ്യങ്ങൾ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.ഈ പ്രത്യേക സാഹചര്യത്തെ അതിജീവിക്കാൻ നമുക്ക് കൈത്താങ്ങ് നൽകി, ഒപ്പം തങ്ങളുടെ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ, കൃത്യതയോടെ ചെയ്യുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് കലവറയില്ലാത്ത നന്ദി ആദ്യമേ തന്നെ പ്രകാശിപ്പിക്കുന്നു. | |||
</p> | |||
<p> | |||
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, ചൈനയാണ് കൊറോണ ആക്രമണത്തിന് ആദ്യം ഇരയായത്. അവിടുത്തെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ലോകമാകെ പുതുവത്സരപ്പിറവിയിൽ ആഘോഷിച്ചപ്പോഴും, ആദ്യവാരം പിന്നിട്ടപ്പോഴും അവർ മറച്ചു പിടിച്ചു.2020 ജനുവരി 9ന് ലോകാരോഗ്യ സംഘടന ഇത് സ്ഥിരീകരിച്ചപ്പോഴേക്കും ഇന്ത്യയടക്കമുള്ള മാതൃരാജ്യങ്ങളിലേക്ക് ചൈനയിൽ നിന്നും ആളുകൾ തിരികെയെത്തി, രോഗം പടർത്തി. ഇന്ന് സ്ഥിതി മാറി. 'ലോക പട്ടാള'മെന്ന് സ്വയം ഉദ്ഘോഷിക്കുന്ന അമേരിക്ക7 ലക്ഷത്തോളം വരുന്ന കൊവിഡ് രോഗികൾ കൊണ്ടും, 1 ലക്ഷം കവിഞ്ഞ കൊവിഡ് മരണങ്ങൾ കൊണ്ടും, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത, കൊറോണയോട് മുട്ടുമടക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്. U S മാത്രമല്ല, ബ്രസീൽ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങൾക്കു പോലും മരണ നിരക്കിൽ കടിഞ്ഞാണിടാൻ സാധിക്കാതെ പോകുന്നു. | |||
</p> | |||
<p> | |||
ഇന്ത്യയിൽ മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമാണ് എന്നാൽ നമ്മുടെ കൊച്ചു കേരളം ലോകരാജ്യങ്ങൾക്കു പോലും മാതൃകയാകുന്ന തരത്തിൽ മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊവിഡ് 19 നെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്നു. ഇതിന് നേതൃത്വം നൽകുന്ന നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ആരോഗ്യം, പോലീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പ്രവർത്തനങ്ങളും പ്രശംസനീയം തന്നെ. | |||
കൊവിഡ് കാലം നമുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത, അതിഭീകരമായ ഒരു ദുരന്ത ഘട്ടം തന്നെയാണ്. പക്ഷേ, മാനുഷിക മൂല്യങ്ങളും ഈ ഘട്ടം നമ്മെ പഠിപ്പിക്കുന്നുണ്ട്. അയൽക്കാരൻ ആരെന്നു പോലും അറിയാതെയും, അവനൊരു അസുഖം വന്നാൽ അവൻ്റെ പ്രവർത്തനങ്ങളും പരിപാടികളും എല്ലാം മുടങ്ങുമെന്ന് വ്യാമോഹിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന കാലത്തിന് പകരം ആർക്കും ഒരസുഖവും വരല്ലേ എന്ന് ആത്മാർഥതയോടെ പ്രാർത്ഥിക്കുന്ന കാലം സമാഗതമായി. ജീവിതവിജയം കൈവരിച്ച ഉന്നത ഉദ്യോഗസ്ഥരും സിനിമ പ്രവർത്തകരും അടക്കം തങ്ങളുടെ വീടിൻ്റെ മുക്കും മൂലയും പരിചയിച്ചു. ജാതി-മത-രാഷ്ട്രീയ-വർണ്ണ -വർഗ - വിവേചനങ്ങൾ അപ്രത്യക്ഷമായി. വീട്ടിൽ ഇരുന്ന് കൈകൂപ്പി കണ്ണടച്ച് ദൈവത്തെ ധ്യാനിച്ചാലും,ദേവാലയങ്ങളിൽ ചെന്ന്വഴിപാടുകൾ നടത്തിയാലും ഒരേ ഫലമെന്ന് നാം തിരിച്ചറിഞ്ഞു.ബാങ്കിൽ | |||
എത്ര കോടിയുടെ ബാലൻസ് ഉണ്ടായാലും,മനുഷ്യന് അവശ്യം വേണ്ടത് ഭക്ഷണവും മരുന്നും കിടക്കയും വസ്ത്രവും അടച്ചുറപ്പുള്ള ഒരു വീടും മാത്രം മതിയെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. റോഡുകളിലെ വിലക്കുകൾ കാരണം വാഹനങ്ങൾ കുറഞ്ഞതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. | |||
ചൈനീസ് കമ്പനിയുടെ പരീക്ഷണ ലാബിൽ നിന്നും തുറന്നു വിട്ടതാണ് ഈ വൈറസ് എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ എൻ്റെ അഭിപ്രായത്തിൽ, ജോലിത്തിരക്കുകൾ കാരണം മനുഷ്യൻ മറന്ന, അതിലേറെ ദ്രോഹിച്ചു കൊണ്ടിരുന്ന പ്രകൃതിയെ, ഒരു തിരക്കുമില്ലാതെ, മനസ്സറിഞ്ഞ് അടുത്തറിയാൻ പ്രകൃതി തന്നെ സൃഷ്ടിച്ചതാണ് ഇവയെ.ഈ തിരിച്ചറിവ് നമുക്കുണ്ടാകണം. | |||
</p> | |||
<p> | |||
നാം ഇതിനെ അതിജീവിക്കുകതന്നെ ചെയ്യും. ആ പുതിയ പ്രഭാതത്തിലേക്ക് നാം അടുത്തു കൊണ്ടിരിക്കുകയാണ്. അവിടെ നാമെല്ലാം ഒരുമിച്ച് കൈകോർക്കുകയും ഒത്തുകൂടുകയും ചെയ്യും.ഏതൊരു ഇരുട്ടിനപ്പുറവും വെളിച്ചമുണ്ടെന്നതുപോലെ, ഹൃദയശുദ്ധിയോടെ നാം പ്രാർത്ഥിക്കുന്ന ആ സുന്ദര പ്രഭാതത്തിലേക്ക്, ഈ അന്ധകാരത്തിൽ നിന്നും നാം ഉയർത്തെണീക്കും. | |||
</p> |