Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/ഇന്നലെകളെ സ്നേഹിച്ചവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇന്നലെകളെ സ്നേഹിച്ചവൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3
| color= 3
}}
}}
<center> <poem>
ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ ,
ഇഷ്ടമായെനിക്ക് നിന്റെ "ഇന്നലെകൾ" .
നീ മറന്നില്ല ,
        നിനക്കു ജന്മമേകിയോരിന്നലെ ,
        നിന്നെ ഋതുമതിയാക്കിയോരിന്നലെ ,
        നിന്നെ ഭർത്യമതിയാക്കിയോരിന്നലെ ,
        നിന്നെ മാതാവാക്കിയോരിന്നലെ ,
നീ മറന്നില്ല ,
        നിനക്കനുഭവമേകിയോരിന്നലെകൾ
        നിനക്കു പാഠമായോരിന്നലെകൾ
        നിന്നെ വഴി നടത്തിച്ചോരിന്നലെകൾ
        നിന്നെ നീയാക്കിയോരിന്നലെകൾ
നീ ഓർക്കണം,
        ഇന്നലെകളെ വിസ്മരിക്കുന്നോർക്കും ,
        നാളെകളെ മാത്രം കിനാവു കാണുന്നോർക്കും ,
        ഇല്ലനുവാദം നുകരാനിന്നിന്റെ സൗന്ദര്യം ,
        ഇല്ലവകാശം നുണയാനിന്നിന്റെ മാധുര്യം.
നീ അറിയണം ,
        ഇന്നലെകൾ നിന്റെ അമ്മയല്ലയോ-
        അമ്മയെ മരക്കാൻ കഴിയുന്നതെങ്ങനെ ?
        ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ ,
        ഇഷ്ടമായ് എനിക്കേറെ നിന്റെ "ഇന്നലെകൾ" , ഞാ-
        നിന്നലെ വായിച്ച നിന്റെ  "ഇന്നലെകൾ"
       
</poem> </center>
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/827895" എന്ന താളിൽനിന്ന് ശേഖരിച്ചത്