"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ആരോഗ്യം രോഗപ്രതിരോധത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ആരോഗ്യം രോഗപ്രതിരോധത്തിലൂടെ (മൂലരൂപം കാണുക)
22:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം രോഗപ്രതിരോധത്തിലൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 3: | വരി 3: | ||
കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ് ത്തിയിരിക്കുകയാണല്ലോ... മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇതുപോലുള്ള പകർച്ച വ്യാധി കളെ നാം പ്രതിരോധിക്കേണ്ടതുണ്ട്. ഇതിനു മുമ്പും ഇതുപോലുള്ള പല മാരകമായ രോഗങ്ങളേയും നാം കണ്ടിട്ടുണ്ട് . ഉദാഹരണമായി പ്ലേഗ് ,വസൂരി, സാർസ് ,നിപ്പ, എബോള മുതലായവ. ഈ രോഗങ്ങളിൽ പലതിനേയും തുടച്ചു നീക്കാനും ചിലതിനെ നിയന്ത്രണ വിധേയമാക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. ഇവയെ വിജയകരമായി ചെറുത്ത് തോൽപ്പിക്കുന്നതിന് രോഗ പ്രതിരോധത്തെക്കുറിച്ചുള്ള അറിവുകൾ വളരെ പ്രധാനമാണ്. |
കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ് ത്തിയിരിക്കുകയാണല്ലോ... മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇതുപോലുള്ള പകർച്ച വ്യാധി കളെ നാം പ്രതിരോധിക്കേണ്ടതുണ്ട്. ഇതിനു മുമ്പും ഇതുപോലുള്ള പല മാരകമായ രോഗങ്ങളേയും നാം കണ്ടിട്ടുണ്ട് . ഉദാഹരണമായി പ്ലേഗ് ,വസൂരി, സാർസ് ,നിപ്പ, എബോള മുതലായവ. ഈ രോഗങ്ങളിൽ പലതിനേയും തുടച്ചു നീക്കാനും ചിലതിനെ നിയന്ത്രണ വിധേയമാക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. ഇവയെ വിജയകരമായി ചെറുത്ത് തോൽപ്പിക്കുന്നതിന് രോഗ പ്രതിരോധത്തെക്കുറിച്ചുള്ള അറിവുകൾ വളരെ പ്രധാനമാണ്..
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ രോഗം ആദ്യമായി റിപ്പോർട് ചെയ്യപ്പെട്ടത്.ഈ രോഗം പരത്തുന്നത് കൊറോണ ഗണത്തിൽപ്പെട്ട COVID - 19 എന്ന വൈറസ് ആണ്. സാധാരണയായി മൃഗങ്ങളിൽ ആണ് ഈ വൈറസ് കാണപ്പെടുന്നത് . മനുഷ്യനുൾപ്പടെയുള്ള സസ്തനികളുടെ ശ്വസന വ്യവസ്ഥയെ തകർക്കാൻ കെൽപ്പുള്ള ഒരു വൈറസാണിത്. ലോകം മുഴുവൻ കൊറോണ പടരുന്ന ഈ സാഹചര്യത്തിൽ രോഗ പ്രതിരോധത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം. | |||
രോഗ പ്രതിരോധശേഷി കൂടിയവരെ ഇതുപോലുള്ള അസുഖങ്ങൾ കാര്യമായി ബാധിക്കാറില്ല. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പല തലത്തിലുള്ള പ്രവർത്തനങ്ങൾ അവശ്യമാണ്.1. വ്യക്തികൾ ശാരീരികമായും മാനസികമായും ശ്രദ്ധിക്കേണ്ട വ (വ്യക്തിഗതം ) 2 . പരിസര - സാമൂഹിക ശുചിത്വം 3. മറ്റുള്ളവ..
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ഭടന്മാരാണ് ശ്വേതരക്താണുക്കൾ . ഇവയെ പരിപോഷിപ്പിക്കുന്നതിന് വൈറ്റമിൻ എ, വൈറ്റമിൻ ബി6, വൈറ്റമിൻ ബി 12, വൈറ്റമിൻ സി, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ ,കോപ്പർ, Folic acid, Selenium മുതലായവരുടെ പങ്ക് വളരെ വലുതാണ് .ഇതിൽ വൈറ്റമിൻ സി യും ഡി യും വളരെ പ്രധാനപ്പെട്ടതാണ്. ഇവ ധാരാളമായി ലഭിത്തക്ക രീതിയിലുള്ള ഭക്ഷണക്രമം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ജീവിത ശൈലിയിലും മാറ്റങ്ങൾ ആവശ്യമാണ്.ആവശ്യത്തിന് ഉറങ്ങുക,ധാരാളമായി വെള്ളം കുടിക്കുക, പച്ചക്കറികൾ, പഴങ്ങൾ, nuts തുടങ്ങിയവ ധാരാളമായി കഴിക്കുക എന്നിവ പ്രധാനമാണ് . പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്. മാനസിക സംഘർഷങ്ങൾ ശരീരത്തിൻ്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.തൊഴിൽ ഇടങ്ങളിലേയും വീടുകളിലേയും സമ്മർദ്ദങ്ങളെ നാം കൃത്യമായി തിരിച്ചറിഞ്ഞ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് സന്തോഷകരമായ കുടുംബജീവിതം നയിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, യോഗ - വ്യായാമങ്ങൾ ശീലിക്കുക തുടങ്ങിയ വഴികൾ സ്വീകരികാവുന്നതാണ്. .
വ്യക്തി - പരിസര ശുചിത്വം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമാണ്. Cleanlines is next to Godliness എന്ന പഴഞ്ചൊല്ല് ശുചിത്വത്തിൻ്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കി തരുന്നു. രണ്ട് നേരം വൃത്തിയായി കുളിക്കുക, നഖങ്ങൾ വെട്ടുക, ഇടയ്ക്കിടെ കൈയും മുഖവും വൃത്തിയായി സോപ്പിട്ട് കഴുകുക, ശുചിയായ വസ്ത്രങ്ങൾ ധരിക്കുക, വീടും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക തുടങ്ങിയവ പ്രധാനമാണ്. മഴക്കാലം എത്തും മുമ്പേ വെള്ളം കെട്ടി കിടക്കാതെ കൃത്യമായി ഒഴുകി പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം. വീടും പരിസരവും അണു നശീകരണം നടത്തുന്നത് നല്ലതാണ്. .
പല രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി പോളിയോ വാക്സിനേഷൻ വഴി ആ മഹാരോഗത്തെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കി നമ്മൾ ലോകത്തിന് മാത്യകയായി. പുതിയ വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ആവശ്യമായ സംവിധാനങ്ങൾ നാം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു..
വ്യക്തി ശൂചിത്വത്തിൻ്റെ കാര്യത്തിൽ നാം മുമ്പിലാണെങ്കിലും സാമൂഹിക ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം വളരെ പിന്നിലാണ്. നമ്മളിൽ പലരും റോഡിലും മറ്റു പൊതു സ്ഥലങ്ങളിലും തുപ്പുകയും മാലിന്യങ്ങൾ തള്ളുകയും ചെയ്യുന്നു. ഇതു പോലുള്ള ദുശീലങ്ങൾ പ്രബുദ്ധരും അഭ്യസ്തവിദ്യരും എന്ന് അഭിമാനിക്കുന്ന മലയാളി കരക്ക് ഒട്ടും ചേർന്നതല്ല. വ്യക്തി - പരിസര - സാമൂഹിക ശുചിത്വത്തെ കുറിച്ച് നാം ഇനിയും ബോധവാന്മാരാകേണ്ടിയിരിക്കുന്നു..
ലോകത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ശുചിയായ കുടിവെള്ളം, പോഷകസമൃദ്ധ ആഹാരം, വൃത്തിയുള്ള പാർപ്പിടം മുതലായവ ലഭിക്കാത്തവരാണ്. ഈ സ്ഥിതി മാറ്റുന്നതിന് നമ്മളും കൈകോർക്കേണ്ടതാണ്.പല രോഗങ്ങളും മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം ഇതിന് കാരണമായി. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെ അവശ്യത്തിന് മാത്രം ഉപയോഗപ്പെടുത്താൻ മനുഷ്യൻ ശീലിക്കേണ്ടിയിരിക്കുന്നു .അശുദ്ധമായ ഭക്ഷണവും വെള്ളവും പോലെ അശുദ്ധമായ വായുവും പലവിധ രോഗങ്ങൾക്കും കാരണമാകുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് വ്യവസായ ശാലകളിലെ മാലിന്യങ്ങൾ ഉത്ഭവസ്ഥാനത്തു തന്നെ സംസ്കരിക്കുക, വാഹന എൻജിനുകൾ പരിഷ്കരിച്ച് പുകമലിനീകരണം കുറയ്ക്കുക, ചെറിയ യാത്രകൾ സൈക്കിളിലോ, കാൽനടയായോ ചെയ്യുക, ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുക തുടങ്ങിയ നടപടികൾ സഹായിക്കും..
രോഗം വന്നതിനു ശേഷം ആശുപത്രിയിൽ അഭയം പ്രാപിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ? ജാതി, മത, വർണ, വർഗ, ഭാഷ ഭേദമന്യേ നമുക്ക് ഒരുമിച്ച് കൈകോർക്കാം.... രോഗവിമുക്ത ലോകത്തിനായി........
ലോക സമസ്ത സുഖിനോ ഭവന്തു .
ലോക സമസ്ത സുഖിനോ ഭവന്തു .
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആതിര ജയറാം | | പേര്= ആതിര ജയറാം |