"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രിയയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ഈ കഥ നടക്കുന്നത് നമ്മുടെ 'ദൈവത്തിന്റെ സ്വന്തം  നാട്ടിലാണ് ‘.  ഇത് പ്രിയയുടെ കഥയാണ്. വീടിനടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിലാണ് പ്രിയ              പഠിക്കുന്നത്.പ്രിയയുടെ വീട് ഒരു കൂട്ടുകുടുംബം ആണ്. അച്ഛനും, അമ്മയും, അപ്പൂപ്പനും,അമ്മുമ്മമാരും, ചിറ്റപ്പനും, അപ്പച്ചിയും  ഒക്കെയുണ്ട് . പ്രിയക്കുട്ടിക്ക് സ്കൂളിൽ  പോകുവാനും ,കൂട്ടുകാരുമായി കളിക്കുവാനും, ഒരുമിച്ചിരുന്നു പഠിക്കുവാനുമൊക്കെ വലിയ ഇഷ്ടമാണ്. അങ്ങിനെയിരിക്കെ ഒരു  പരീക്ഷാക്കാലം വന്നു . മാർച്ച് മാസം തുടങ്ങിയപ്പോഴേ  പ്രിയക്കുട്ടി പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുവാൻ തുടങ്ങിയിരുന്നു . പക്ഷെ  ഒരു ദിവസം    പെട്ടെന്നാണ് ക്ലാസ്സ് ടീച്ചർ വന്നു പറയുന്നത് , ഇന്ന് മുതൽ സ്കൂൾ അടച്ചിടാൻ പോവുകയാണെന്ന് ! പരീക്ഷകൾ ഇനി എഴുതേണ്ടതില്ലെന്നും... ! കാരണം ടീച്ചർ പറഞ്ഞെങ്കിലും,      പ്രിയക്കുട്ടിക്ക് അത് വ്യക്തമായില്ല.കൊറോണ എന്ന സൂക്ഷ്മ ജീവി ഒരു അസുഖം പരത്തുന്നു;  അത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ടീച്ചർ പറഞ്ഞത് . വേനലവധിക്കാലം നേരത്തെ തുടങ്ങിയതിൽ സന്തോഷിച്ചു പ്രിയയും കൂട്ടുകാരും സ്കൂളിൽ നിന്ന് പിരിഞ്ഞു.
വീട്ടിൽ എത്തുമ്പോൾ പ്രിയക്കുട്ടിക്ക് കൂട്ടുകാരായി കളിക്കാനും പാടാനും ഒക്കെ കൂടുന്നത് അപ്പൂപ്പനും അമ്മൂമ്മമാരുമാണ്. എന്നാൽ ഈ അവധിക്കാലത്ത് പ്രിയക്കുട്ടിക്ക് കളിയ്ക്കാൻ മുഴുവൻ നേരവും അച്ഛനും, അമ്മയും, ചിറ്റപ്പനും,അപ്പച്ചിയും ഒക്കെ ഉണ്ട് .പ്രിയക്ക് ഈ അവധിക്കാലം വളരെയധികം  ഇഷ്ടപ്പെട്ടു.ആർക്കും എങ്ങും പോകണ്ട,  എപ്പോഴുമെല്ലാവരെയും കാണാം. പക്ഷെ  പിന്നീടാണ് പ്രിയ അത് ശ്രദ്ധിച്ചത്.    എല്ലാവരും ഇപ്പോഴും വാർത്താചാനലുകളും കണ്ടു കൊണ്ട്      ടി.വി.യുടെ മുന്നിൽ ഒരേ ഇരിപ്പാണ്. ആരുടേയും മുഖത്ത് അവധിയുടെ ഒരു സന്തോഷവുമില്ല. 'കൊറോണ ' എന്ന വൈറസ് ബാധിച്ച് ലോകത്താകമാനം ഒത്തിരി ആൾക്കാർ  മരിക്കുന്നതിനെക്കുറിച്ച് വീട്ടുകാർ വിഷമിച്ച് സംസാരിക്കുന്നത് പ്രിയക്കുട്ടി കേട്ടു.ഈ 'രോഗാണു' വളരെ ആപത്ത്  ഉണ്ടാക്കുന്നതാണെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്.
വീട്ടുകാരുടെ വിഷമം മാറ്റാനെന്തു ചെയ്യാൻ കഴിയുമെന്ന് അവൾ ചിന്തിച്ചു. പക്ഷെ അവൾക്ക്  അപ്പോൾ ഒന്നും      കിട്ടിയില്ല.
കുറച്ചു കഴിഞ്ഞ്  പുറത്തിരുന്ന് കളിക്കുന്നതിനിടയിലാണ് അവൾ അത് ശ്രദ്ധിച്ചത്.ചെടികൾ നനക്കാൻ എടുത്തു വെച്ച    വെള്ളത്തിൽ വണ്ണാത്തിപ്പുള്ളുകൾ വന്നു വെള്ളം                  കുടിക്കുന്നു, ചിലത് അതിൽ കുളിക്കുന്നു. ഇതുകണ്ടപ്പോൾ      പ്രിയയ്ക്ക് വലിയ സന്തോഷം തോന്നി . അപ്പോഴാണ് അമ്മുമ്മ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്. വേനൽക്കാലത്ത് കുളങ്ങളിലെയും പുഴകളിലെയും ജലം കുറയുമെന്നും , അത് കാരണം കിളികൾക്കും , അണ്ണാനുമൊക്കെ വെള്ളം കിട്ടാതെ വരുമെന്നും,അപ്പോൾ നമ്മൾ വേണം വെള്ളം കൊടുത്ത് സഹായിക്കണമെന്നും... അവൾ ഓടി അച്ഛൻറെയും      അമ്മയുടെയും അടുത്ത് ചെന്ന് പറഞ്ഞു. ''നമുക്ക് ഇനി മുതൽ          കിളികൾക്കും,അണ്ണാനുമൊക്കെ വെള്ളം കൊടുക്കാം”.      അതിനായി ഒരു തടി നാട്ടി അതിന്റെ മുകളിലായി  ഒരു  പാത്രത്തിൽ വെള്ളവും വെക്കാമെന്ന് അവർ തീരുമാനിച്ചു.  പിറ്റേ ദിവസം തന്നെ അതിനായി ഉള്ള ഒരുക്കങ്ങൾ തുടങ്ങി.എല്ലാം വെച്ചതിനു ശേഷം പ്രിയക്കുട്ടി പാത്രത്തിൽ വെള്ളമൊഴിച്ചു കാത്തിരിക്കാൻ തുടങ്ങി.പക്ഷെ അന്നാരും വന്നില്ല..
പിറ്റേ ദിവസം അവൾ നേരത്തെ എഴുന്നേറ്റെല്ലാം ചെയ്തിട്ട്, പാത്രത്തിലെ തലേദിവസത്തെ വെള്ളം കളഞ്ഞിട്ടു പുതുതായിവെള്ളം  നിറച്ചു . എന്നിട്ട് കുറച്ചുമാറി കാത്തിരിക്കാൻ തുടങ്ങി. ഉച്ച വരെ ആരെയും കണ്ടില്ല. പ്രിയക്കുട്ടിക്ക് വിഷമമായി. അവളുടെ വിഷമം മാറ്റാനായി അമ്മയും അവൾക്ക്            കൂട്ടിരുന്നു. പല കളികളും, കഥകളുമായി അവർ അവിടെ    ഇരുന്നു. അപ്പോഴാണ്  അമ്മ അവൾക്ക് അത് കാണിച്ചു കൊടുത്തത്.ഒരു തൊപ്പിക്കിളി ആ പാത്രത്തിന്റെ              വക്കത്തിരുന്ന് വെള്ളം കുടിക്കുന്നു. പ്രിയയ്ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലാരുന്നു. അവൾ പെട്ടെന്ന് തന്നെ വീട്ടിൽ ഉള്ള എല്ലാവരെയും വിളിച്ചു. എല്ലാവരും അവളുടെ സന്തോഷം കാണാൻ ഓടിയെത്തി . പക്ഷെ ബഹളം കേട്ട് കിളി പറന്നു പോയിരുന്നു. അത് കണ്ട പ്രിയയ്ക്ക്          വിഷമമായി. പക്ഷെ  പിന്നീടങ്ങോട്ട് പ്രിയയ്ക്ക് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. വെള്ളം കുടിക്കാനായി അവിടെ അണ്ണാനും,  വണ്ണാത്തിക്കിളികളും,കാക്കത്തമ്പുരാട്ടിയും,മണ്ണാത്തിപ്പുള്ളും ഒക്കെ എത്തി. അപ്പോഴാണ് അവളുടെ അമ്മുമ്മ പറഞ്ഞത് അവർക്ക് ആഹാരവും കൂടി കൊടുക്കാമെന്ന്. അങ്ങനെ അവർ വെള്ളം വെച്ചതിന് തൊട്ടടുത്തായി അടുത്ത തടി കുഴിച്ചിട്ടു. അതിനു മുകളിൽ വേറൊരു പാത്രം വെച്ച് ബിസ്‌ക്കറ്റും ,      ധാന്യങ്ങളും ഒക്കെ ഇട്ടു വെച്ചു. അങ്ങിനെ വലിയവരുടെ        ശ്രദ്ധയും ഇതിലായി. ഓരോ ദിവസവും വിരുന്നുകരുടെ വരവും ,എണ്ണവും കൂടി വന്നു. കിളികൾക്ക് തീറ്റി കൊടുക്കാനും ,അവയെ നിരീക്ഷിക്കാനും വലിയവർക്കും ഉത്സാഹമായി. അവയുടെ കരച്ചിലും, ചലനങ്ങളും,  പല രീതിയിൽ അവ ആശയങ്ങൾ പങ്കു വെക്കുന്ന ശബ്ദങ്ങളിലുമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. കോറോണയെക്കുറിച്ച് പറഞ്ഞു വിഷമിച്ചിരുന്ന            വീട്ടുകാരുടെ സംസാര വിഷയം ഇപ്പോൾ കിളികളും        അണ്ണാനുമൊക്കെയാണ്.
ഇതിനിടയിലാണ് പ്രിയക്കുട്ടിക്ക് വീണ്ടുമൊരു സംശയം ഉണ്ടായത്.
"അല്ലാ ....ഈ കിളികൾക്കും മൃഗങ്ങൾക്കുമൊക്കെ കോറോണയെ എന്താ പേടിയില്ലാത്തേ?  ഇവർക്കൊന്നും ഒരു വിഷമോം      ഇല്ലല്ലോ !  ഇവരെ നോക്കാൻ ഡോക്ടർമാരും നഴ്‌സുമാരും,ആശുപത്രികളും ഒന്നുമില്ലല്ലോ? ഇവർ മരുന്നും കഴിക്കാറില്ലല്ലോ !  അതെന്താ അങ്ങിനെ ?  പ്രിയക്കുട്ടിയുടെ സംശയം കേട്ട അപ്പൂപ്പൻ പറഞ്ഞു  " മോളേ ,പ്രകൃതിയെ      സ്നേഹിച്ചും , അനുസരിച്ചും കഴിയുന്നവർക്ക് രോഗങ്ങളെ ഒന്നും പേടിക്കേണ്ടിവരില്ല മോളേ...ഈ കിളികളും,മൃഗങ്ങളുമൊക്കെ  പ്രകൃതിയുടെ നിയമത്തിനനുസരിച്ച്    ജീവിക്കുന്നവരാ...അവരൊന്നും പ്രകൃതിക്ക് ദ്രോഹം ചെയ്യാറില്ല . പക്ഷെ മനുഷ്യർ അങ്ങിനെ അല്ലല്ലോ..  !  പ്രിയക്കുട്ടിക്ക്  അപ്പൂപ്പൻ പറഞ്ഞത് അത്ര അങ്ങോട്ട്  മനസിലായില്ല...  എന്തായാലും അവൾക്ക് സന്തോഷമായി.
പ്രിയക്കുട്ടിയുടെ ഈ സ്നേഹവും കരുതലും,ഒരേ സമയം  വീട്ടുകാർക്കും ,പക്ഷികൾക്കും ആശ്വാസമായി.
പ്രിയ രണ്ടു പ്രധാന കാര്യങ്ങളാണ് നമ്മെ ഓർമിപ്പിച്ചത്.  ഒന്ന് നമ്മൾ പ്രകൃതിയെ സ്നേഹിക്കുന്നതിലൂടെ, പ്രകൃതിയിൽ നിന്ന് നമുക്കും സന്തോഷം കിട്ടും. അതുപോലെ വലിയവരുടെ    ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ;  നന്നായി ചിന്തിക്കുന്ന ഒരു ചെറിയ കുട്ടിവിചാരിച്ചാൽ പോലും സാധിക്കുമെന്നും.....
ഈ കോറോണക്കാലത്ത് , ഇതുപോലുള്ള വേറിട്ടതും ,            നന്മ നിറഞ്ഞതുമായ  പ്രവൃത്തികൾ ചെയ്യാൻ                      എല്ലാ കുട്ടികൾക്കും , വലിയവർക്കും കഴിയട്ടെ                  എന്നാശംസിക്കുന്നു......
നന്ദി
164
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746990" എന്ന താളിൽനിന്ന് ശേഖരിച്ചത്