"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ (മൂലരൂപം കാണുക)
18:18, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു. | |||
കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ. | |||
പതിററാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ രാജഭരണം നിലനിന്നിരുന്നപ്പോള്‍ ഈ പ്രദേശംതിരുവിതാംകുര്‍രാജ്യത്തില്‍,കോട്ടയംഡിവിഷനില്‍,തൊടുപുഴതാലുക്കില്‍പ്പെട്ടതായിരുന്നു. | |||
താലുക്കുകളെ പല 'പ്രവൃത്തി' (ഇന്നത്തെവില്ലേജ്)കളായിട്ട് | |||
വിഭജിച്ചിരുന്നു.ഇന്ന് അറക്കുളം , കുടയത്തൂര്‍ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. അതായത് ഈ വിദ്യാലയവും കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. | |||
തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ രാജകുടുംബത്തില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു റാണി ഭരണമേററു. അവര്‍ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു. | |||
അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിനായി പ്രവൃത്തികള്‍ തോറും പ്രൈമറി സ്കൂള്‍ ആരംഭിക്കുവാന്‍ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു. | |||
അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ച സ്കൂള്‍ കുടയത്തൂരാണ് സ്ഥാപിച്ചത്. ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂള്‍ തുടങ്ങിയത്.അവിടെ ഒരു സത്രവും | |||
ഉണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്കുശേഷം ആ സ്ഥലം സൗകര്യപ്രദമല്ല എന്നു കണ്ട്ഇപ്പോള്‍ | |||
ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിച്ചു. 18അടി വീതിയിലും54അടി നീളത്തിലും ഉള്ള ഒരുകെട്ടിടമായിരുന്നു ആദ്യം | |||
പണിതത്. | |||
അന്ന് മലയാളം പഠിപ്പിക്കുന്ന സ്ക്കൂളുകള്‍ക്ക് വെര്‍ണാക്കുലര്‍ സ്ക്കൂള്‍ എന്നാണ് | |||
പേര് നല്കിയിരുന്നത്.അങ്ങനെ കുടയത്തൂര്‍ ഗവ. വെര്‍ണാക്കുലര്‍ സ്ക്കൂള്‍ നിലവില്‍ വന്നു. | |||
കിഴക്ക് പടിഞ്ഞാറ്,54അടി നീളത്തില്‍ പണിത കെട്ടിടത്തിന് സ്ഥലം മതിയാകാത്തതിനാല്‍ ആ കെട്ടിടത്തിന്റെ കിഴക്കേ അററത്ത് തെക്കോട്ടു നീട്ടി ഒരു ഷെഡ്ഡുകൂടി പണിതു. | |||
മലയാളവര്‍ഷവും മാസങ്ങളുമാണ്അന്ന് നിലവിലുണ്ടായിരുന്നത്.ഇടവം ആദ്യ | |||
തിങ്കളാഴ്ച സ്കൂള്‍വര്‍ഷം ആരംഭിക്കുകയും അവസാനവെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുമായിരുന്നു. | |||
മലയാളവര്‍ഷം 1110 നും 1114നുംഇടയ്ക് ഹെഢ്മാസ്ററര്‍ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി വര്‍ഗ്ഗീസ് സാറായിരുന്നു യു. പി .സ്കൂളിനുവേണ്ടിമുഖ്യമായി പരിശ്രമിച്ചത്.(അന്ന് യു.പി സ്കൂള്‍ ഗവ.മലയാളം മിഡില്‍ സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.)അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ `ഒരു കെട്ടിടം പണിതു.എട്ടു ക്ളാസ്സുകള്‍ നടത്തു ന്നതിമനുള്ള സൗകര്യമാണ് ആ കെട്ടിടത്തി | |||
നുണ്ടായിരുന്നത്.കെട്ടിടം നാട്ടുകാര്‍ പണിതു കൊടുത്താലെ സ്കൂള്‍ | |||
അനുവദിക്കുമായിരുന്നുളളു. പ്രൈമറി സ്കൂള്‍ , മിഡില്‍ സ്കൂള്‍ ആക്കി മാററുന്നതിനും ചിലര്‍ എതിരായിരുന്നു. | |||
പ്രൈമറി സ്കൂള്‍ അധ്യാപകനാകാന്‍ അന്ന് ഏഴാം ക്ളാസ്സ് ജയിച്ചവര്‍ക്ക് അനുവാദമുണ്ട്.എന്നാല്‍,അഞ്ചാംക്ളാസ്സ്മുതലുള്ള സ്കൂളില്‍ ഏഴാം ക്ളാസ്സുകാര്‍ക്ക് ഹെഢ്മാസ്ററര്‍ ആകാന്‍ സാധിക്കുമയിരുന്നില്ല.അതില്‍ ഹെഢ്മാസ്ററര്‍ പദവി മോഹിച്ചിരുന്ന തദ്ദേശീയരായ ചില അദ്ധ്യാപകരും സ്കൂള്‍ അപ് ഗ്രേഡ് ചെയ്യുന്നതിനെ എതിര്‍ത്തു. സ്കൂള്‍ പണിക്ക് തങ്ങളുടെ പണവുംപ്രയത്നവും ചെലവിടാനുള്ള മടി കൊണ്ട് നാട്ടുകാരില്‍ ചിലരും ആ എതിര്‍പ്പുകാരില്‍ ഉള്‍പ്പെട്ടു. | |||
അന്ന് വിദ്യാലയങ്ങള്‍ രണ്ട് തരമുണ്ടായിരുന്നു.വെര്‍ണാക്കുലര്‍ സ്ക്കൂളും (പിന്നീട് മലയാള എന്നുമാററി)ഇംഗ്ളീഷ്സ്ക്കൂളും.ഒന്നുമുതല്‍നാലുവരെയുള്ളവി.പി.സ്കൂള്‍(വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍)അഞ്ചു മുതല്‍ ഏഴു വരെമിഡില്‍ സ്കൂള്‍ അതിനു മുകളില്‍ ഒന്‍പതു വരെ ഹൈസ്കൂള്‍. നാലാം ക്ളാസ്സിനു ശേഷം ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം നല്കും. ആദ്യത്തെ | |||
ഒരു വര്‍ഷം പ്രപ്പാറട്ടറി ക്ളാസ്സ്. അതിനുശേഷം ഫസ്ററ്,സെക്കന്‍ഡ്,തേര്‍ഡ്,എന്നീ ഫോറങ്ങളും.ആ സ്കൂളുകളുടെപേര് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്നായിരുന്നു. അനന്തരം ഫോര്‍ത്ത് ,ഫിഫ്ത്ത്, സിക്സ്ത് എന്നീ മൂന്നു ഫോറങ്ങളും അന്നുണ്ടായിരുന്നു. സിക്സ്ത് ഫോറം കൊണ്ട് ഹൈസ്കൂള്‍ അവസാനിച്ചിരുന്നു. | |||
മലയാളവര്‍ഷം 1113ഇവിടെ മലയാളംമിഡില്‍സ്കൂള്‍പൂര്‍ത്തിയായത്.ആദ്യമായി പത്തനംതിട്ട സ്വദേശി ഒരു എം.പി.വര്‍ഗീസ് സാര്‍ ഹെഢ്മാസ്ററര്‍ ആയി നിയമിക്കപ്പെട്ടു. | |||
1948-നോടു കൂടി സ്കൂളുകളിലെ മലയാളം ,ഇംഗ്ളീഷ് വേര്‍തിരിവ് മാററി lower primary ,upper primary ,high school എന്നു മാത്രം പേരായി.1951-52ലാണ് ഹൈസ്കൂളായി ഉയര്‍ന്നത്.SSLC-യുടെ ആദ്യ ബാച്ച് 1954-ല്‍ പരീക്ഷ എഴുതി. | |||
H.S ആയി ഉയര്‍ത്തുന്നതിനും നാട്ടുകാര്‍ കെട്ടിടം പണിതു നല്കണമായിരുന്നു. ഇന്നു കാണുന്ന 60 അടി നീളമുളള കെട്ടിടങ്ങള്‍അങ്ങനെ നാട്ടുകാര്‍ പണിതു നല്കിയതാണ്. | |||
കൊടിമരത്തിനു തൊട്ടുപുറകില്‍ 80 അടി നീളത്തിലുംരണ്ടററത്തും20അടി നീളത്തില്‍രണ്ടുവിംഗുകളോടുകൂടിയതുമായകെട്ടിടംസര്‍ക്കാര്‍പണിയിച്ചതാണ്.അതിനുവേണ്ടി അന്ന്ഹെഢ്മാസ്ററര്‍ ആയിരുന്ന ശ്രീ.M.M.MATHEW വാണ് മുന്‍കൈയെടുത്ത് പരിശ്രമിച്ചത്. | |||
അന്ന് തൊടുപുഴ,മൂലമററം റോഡ് സ്കൂളിന്റെതൊട്ടുമുന്നിലൂടെയായിരുന്നു പണ്ടുണ്ടായിരുന്ന ഇരുനിലക്കട്ടിടം പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ളക്ലാസ്സ് മുറികളായി ഉപയോഗിച്ചു. | |||
ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകപദവിയിലുണ്ടായിരുന്നവരെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവത്തിച്ചവരാണ്. 2000പ്രധമാധ്യാപികയായി ഇവിടെ സേവനം അനുഷ്ടിച്ചത് ശ്രീമതി.ലീല ടീച്ചറാണ്. ഇവിടെ ഹയര്‍ സെക്കണ്ടറി ക്ളാസ്സ് കൊണ്ടുവരാന്‍ മുഖ്യമായുംയത്നിച്ചത് ലീല ടീച്ചറും ഇവിടത്തെ P.T.A. യും ആണ്. | |||
1997 മുതല്‍ 2009വരെയും സ്കൂളിന്റെ P.T.A.പ്രസിഡണ്ട് ശ്രീ.പി.പി.ചന്ദ്രന്‍ ആയിരുന്നു. ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇവിടുത്തെ P.T.A.എക്കാലവും ആത്മാര്‍ത്ഥമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നു. | |||
== സ്കൂള്‍ അന്ന്............. == | |||
മലയാളം മിഡില്‍ സ്കൂളുകളില്‍ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് | |||
ഉണ്ടായിരുന്നു. മലയാളം സ്കൂളുകളില്‍ നിലത്താണ് കുട്ടികള്‍ പുസ്തകം വച്ചിരുന്നത്. | |||
വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. | |||
പ്രൈമറി ക്ളാസ്സുകളില്‍ കുട്ടികള്‍ ഒരു ചെറിയ മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. | |||
പെണ്‍കുട്ടികളുടെ വേഷവും അതു തന്നെയായിരുന്നു. നനയാതിരിക്കാന്‍ ഓലക്കുടയാണ് | |||
ഉപയോഗിച്ചിരുന്നത്. തീരെ ദരിദ്രരായവര്‍ പനയോല ഉപയോഗിച്ചിരുന്നു. സ്കൂളില്‍ | |||
ഉച്ചഭക്ഷണപരിപാടി ഇല്ലായിരുന്നു. സ്കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നത് | |||
വാഴയിലയിലോ,പാളയിലോ ആയിരുന്നു. ചുരുക്കം കുട്ടികള്‍ക്കെ ചോററുപാത്രം ഉണ്ടായിരുന്നുള്ളൂ. അധ്യാപകര്‍ക്കൊ,വിദ്യാര്‍ത്ഥികള്‍ക്കൊ ചെരുപ്പില്ലായിരുന്നു. | |||
സ്കൂളിലെ പ്രധാന ഉത്സവം മഹാരാജാവിന്റെ പിറന്നാള്‍ ആയിരുന്നു. | |||
അന്ന് കുട്ടികള്‍ റോഡിലൂടെ മഹാരാജാവിന്റെ ചിത്രവും വഹിച്ച് ഘോഷയാത്ര നടത്തിയിരുന്നു. അതിനുശേഷം കുട്ടികള്‍ക്ക് പലഹാരങ്ങള്‍ നല്കിയിരുന്നു. | |||
ജാതിയുടെയും മതങ്ങളുടേയും തീണ്ടല്‍,തൊടീലുകളുടെയും ശക്തി വര്‍ധിച്ച | |||
രീതീയില്‍ ആയിരുന്നു. താഴ്ന്ന ജാതിക്കാരായ കുട്ടികളെ അധ്യാപകര്‍ സ്പര്‍ശിക്കുക പോലും ചെയ്തിരുന്നില്ല | |||
ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ സ്കൂള്‍ വിട്ടു വന്നാല്‍ കുളിക്കാതെ വീട്ടില്‍ക്കയ | |||
റാന്‍ അനുവദിച്ചിരുന്നില്ല. മററുജാതിക്കാരുമായുളള സമ്പര്‍ക്കം മൂലം അവര്‍ക്കും 'അശുദ്ധി' | |||
വരും എന്നായിരുന്നു വിശ്വാസം. | |||
അദ്ധ്യാപനരംഗത്ത് സ്ത്രീകള്‍ വളരെ കുറവായിരുന്നു. സാമാന്യവിദ്യാഭ്യാസം | |||
എന്നാല്‍ നാലാം ക്ളാസ്സ് വരെയുളള പഠനം എന്നായിരുന്നു അര്‍ത്ഥമാക്കിയിരുന്നത്. | |||
സാധാരണ ഉപയോഗത്തിനുളള ഭാഷയും കണക്കുകളും മാത്രമാണ് പഠിപ്പിച്ചിരുന്നത്. | |||
ഒരു കാലഘട്ടത്തില്‍ (1950-കളില്‍) കുട്ടികള്‍ക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയില്‍ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. | |||
അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളില്‍ ഹൈസ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ ദൂരെ നിന്നുളള കുട്ടികള്‍ പോലും കാല്‍നടയായി വന്ന് പഠനം | |||
നടത്തിയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |