"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും പ്രതിരോധവും (മൂലരൂപം കാണുക)
19:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരിയും പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ലോകമാകെ ഭയന്നു വിറയ്ക്കുമ്പോൾ മാനവരാശിയുടെ പതനം പൂർണ്ണം. ജന്മജന്മാന്തരങ്ങളോളം | |||
മാനവൻ സുഖിച്ചു വാണ ഈ ഉലകിൽ ഇന്ന് കേവലം ഒരു വൈറസ് സിംഹാസനവും അവകാശങ്ങളും | |||
അപഹരിക്കുമ്പോൾ കാഴ്ചക്കാർ ഒട്ടേറെ. ചാറ്റൽ മഴയെന്നു കരുതി തള്ളികളഞ്ഞ ഈ മഹാമാരി | |||
കൊടുംവർഷമായി പെയ്തിറങ്ങിയപ്പോൾ തടുക്കാനോ എതിർക്കാനോ മനുഷ്യനായില്ല. | |||
സ്വന്തം | |||
സഞ്ചാരപാതയിൽ തടസ്സമായി വന്ന സകല വർഗ്ഗത്തേയും അനുനിമിഷം കൊണ്ട് തുടച്ചുമാറ്റിയ | |||
മാനവകുലം പകച്ചു നിൽക്കുമ്പോൾ ആര് എന്ത് നേടി എന്ന ചോദ്യവും ബാക്കി.
കോവിഡ് 19, കൊറോണ വൈറസ് ഇന്ന് ലോകമൊമ്പാടും വ്യാപിച്ച് മനുഷ്യസമൂഹത്തേയും | |||
സാമ്പത്തിക അടിത്തറയേയും പിടിച്ചുലയ്ക്കുന്നു. സമൃദ്ധിയും മേൽത്തട്ടും അവകാശപ്പെട്ടിരുന്ന പല | |||
രാജ്യങ്ങളും കോവിഡിന് മുന്നിൽ മുട്ടുകുത്തികഴിഞ്ഞു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും | |||
പൊട്ടിപുറപ്പെട്ട് ഇന്ന് ഏകദേശം ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിയുമ്പോൾ | |||
പ്രതിരോധപ്രവർത്തനങ്ങളും ഊർജ്ജിതം. സാമൂഹിക പ്രതിബദ്ധതയും സാമുദായിക ഐക്യവും | |||
വാഴ്ത്തിപാടുന്ന മനുഷ്യന് ഇതൊക്കെ വെറും പുല്ലാണെന്ന് സമർത്ഥിച്ച് ഹസ്തദാനങ്ങളും കൂട്ടായ്മകളും | |||
പ്രോത്സാഹിപ്പിച്ച് മുന്നിട്ടിറങ്ങുന്നവരും ഒട്ടേറെയാണ്. | |||
കൊറോണ എന്ന വിശ്വമാരിയെ തടയാൻ | |||
യുഗയുഗാന്തരങ്ങൾ പരിശുദ്ധിയോടെ കരുതി വച്ച ഭാരത സംസ്കാരത്തിന്റെ അലയൊലികൾ | |||
ധാരാളം. വീടിന് പുറത്ത് പോയി വന്നാൽ ദേഹശുദ്ധിക്ക് ശേഷം മാത്രമേ ഗൃഹത്തിൽ പ്രവേശിക്കുക, | |||
ശവദാഹം കഴിഞ്ഞാൽ ശരീര ശുചിത്വ നടപടികൾ സ്വീകരിക്കുക തുടങ്ങി നമ്മുടെ പൂർവ്വികർ | |||
അവലംബിച്ച പല സമീപനങ്ങളും ഉചിതമായിരുന്നുവെന്ന് സമകാലിക സംഭവങ്ങൾ സമർത്ഥിക്കുന്നു.
ഇന്ത്യയിൽ കേരളക്കരയിൽ ആദ്യമായി സ്ഥിതീകരിച്ച് | |||
ഇന്ന് 28 സംസ്ഥാനങ്ങളിലും | |||
അനുബന്ധ കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിക്കുമ്പോേൾ ഭാരതീയരും ആശങ്കയിൽ തന്നെയാണ് . | |||
21 ദിവസത്തെ നീണ്ട കാലഅടച്ചിടൽ പ്രഖ്യാപിയ്ക്കും വഴി ഒരു പരിധിവരെ തടയാൻ സാധിച്ചൂവെങ്കിലും | |||
സാമൂഹികവ്യാപനത്തിന്റെ സാധ്യതകൾ വിദൂരമല്ല. | |||
സർക്കാരും സമൂഹവും ഒരുമയോടും | |||
ഐക്യത്തോടും പോരാടുമ്പോഴും വിരളമായി ചിലരെങ്കിലും എല്ലാ മുൻകരുതലും ലംഘിച്ച് സ്വന്തം | |||
ഇഷ്ടാനുസരണം സഞ്ചരിക്കുന്നുണ്ട്.
ഇങ്ങ് കൊച്ച് കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് | |||
ചെയ്യുന്നത് . ക്രിയാത്മകമായ മുന്നൊരുക്കങ്ങളും, ചിട്ടയായ ആരോഗ്യ പ്രവർത്തനങ്ങളും, കരുത്താർ | |||
ന്ന കരുതലും രോഗബാധിതരുടെ എണ്ണത്തെ ആദ്യമാദ്യം സ്വാധീനിച്ചില്ല. തുടർ പ്രവർത്തനങ്ങളിലൂടെ | |||
കേരളപോലീസും, ഡോക്ടർമാരും, നഴ്സുമാരും തുടങ്ങി ഇങ്ങ് താഴേതട്ടിലുള്ള ആശാപ്രവർത്തകർ വരെ | |||
കൈകോർത്തപ്പോൾ ഈ കൊച്ച് നാടിന്റെ പ്രതിരോധ മികവ് ആഗോള തലത്തിൽ പോലും ചർ | |||
ച്ചയായി. | |||
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായമേറിയ വൃദ്ധ ദമ്പതികളെ ചികിത്സയിലൂടെയും | |||
പരിചരണത്തിലൂടെയും രോഗമുക്തരാക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ | |||
തലയുയർത്തി നിൽക്കുന്നു.
പ്രതിസന്ധികളെയും, പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിട്ട് അതിജീവനത്തിന്റെ | |||
മുഖമുദ്രയോടെ അരങ്ങിലേക്ക് തിരികെ എത്തിയ ചരിത്രങ്ങൾ മലയാളമണ്ണിന് സ്വന്തമാണ് . | |||
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തന്നെ വിദ്യാഭ്യാസ മികവുകൊണ്ടും, സാമൂഹിക സുരക്ഷകൊണ്ടും | |||
അഭിമാനത്തിന്റെ മേൽകൊടികൾ ചുബിക്കാൻ മലയാളിക്ക് എന്നെന്നും സാധിച്ചിട്ടുണ്ട്. ഇന്നിതാ | |||
ഇത്തരമൊരു അവസ്ഥയിൽ പോലും മറ്റുള്ളവന്റെ വിശപ്പടക്കാൻ അവൻ കാണിക്കുന്ന പ്രവർത്തനസുതാര്യതയും ആഗോള ഐക്യത്തിന് മുന്നിൽ വാഴ്ത്തപ്പെടേണ്ട വസ്തുതകൾ തന്നെ. ഇന്റർനെറ്റിന്റെയും, | |||
മൊബൈൽ ഫോണിന്റെയും ചതികുഴികളിലേക്ക് അറിയാതെയെങ്കിലും കാലിടറി വീണ യുവതലമുറ | |||
വിമർശന പേമാരിയിൽ വെന്തുരുകി നിന്നിട്ടുണ്ട്. ആ യുവത്വം തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ | |||
കൈമെയ്യ് മറന്ന് ചങ്കൂറ്റത്തോടെ മുന്നിട്ടുറങ്ങുന്നത് . കർമ്മ ചാരുതകൊണ്ടും, സഹനശക്തി കൊണ്ടും, | |||
കഠിനാധ്വാനം കൊണ്ടും മലയാളികൾ സ്വായത്തമാക്കിയ ലോകോത്തര മികവിന് ആരാധകരേറെ. | |||
ഇത്തരമൊരു കൊറോണകാലത്ത് ലോകമാസകലം പകച്ചു നിൽക്കുമ്പോൾ കേരള ജനത | |||
ഒന്നിച്ചുറപ്പിച്ച മനശക്തിയോടെ പോരാടുകയാണ് . കൊറോണയെന്ന അദൃശ്യ കൊലയാളിയുടെ | |||
ഭീതിയകറ്റാൻ പല കർമ്മ പദ്ധതിയും കേരള സർക്കാർ ആവിഷ്ക്കരിക്കുയുണ്ടായി. അതിൽ 'ബ്രേക്ക് ദ | |||
ചെയിൻ' എന്ന ആശയം ലോക രാജ്യങ്ങളിൽ പോലും ചർച്ച ചെയ്യപ്പെടുകയും മലയാളികൾ അതിനെ | |||
സ്നേഹാദരങ്ങളോടെ സ്വീകരികരിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി | |||
അപകടത്തിന്റെ കണ്ണികൾ ഭേദിച്ച് നമുക്ക് മുന്നേറാം അങ്ങനെ മാനവരാശിയുടെ ജീവിത നൗക | |||
സുരക്ഷിതമാക്കുകയും ചെയ്യാം.
മേഘാന്തരങ്ങളിൽ ദേശാടനത്തിന്റെ മാറിലേക്ക് ചേക്കേറുന്ന ചിറകടികൾക്ക് ഒരു പക്ഷേ | |||
ഇതൊരു കവചമാകാം. വായു മലിനീകരണത്തിലെ കുറവും ഇതിനെ സാധൂകരിക്കുന്നു.
ജീവന്റെ മാലാഖമാർ സ്പന്ദനങ്ങൾക്കായി പൊരുതുമ്പോൾ പ്രതീക്ഷയോടെ നമുക്കീ ഉലകിൽ | |||
വസിക്കാം. | |||
ആധുനികയുഗം പോയകാലത്തിന്റെ പേയടയാളങ്ങൾ എന്ന് എഴുതി തള്ളിയ | |||
ചരിത്രങ്ങളിൽ പലതിനും പെറ്റമ്മയുടെ അമ്മിഞ്ഞയോളം പരിശുദ്ധിയുണ്ടെന്ന് വിട്ടുപോയതാകാം. | |||
ഒാർമ്മകൾ തെന്നി മാറുന്ന ജയാരവങ്ങളുടെ ഈ കൗമുദിയിൽ പരാജയങ്ങൾ ഏറ്റുവാങ്ങാൻ ഇനി | |||
സാധിക്കുമെന്ന് തോന്നുന്നില്ല. | |||
ഇരുട്ടിന്റെ മേനിയിൽ വെള്ളികുലുസായി നക്ഷത്രജനുസ്സുകൾ | |||
വിരാളിച്ചിരുന്നുവെങ്കിലും ഇന്ന്, അന്ധതയിലെ തരിവെട്ടം പോലും നൊന്തു നീറുന്ന ഓർമ്മകളാണ്. | |||
ഇത്തരമൊരു വേളയിൽ വയോധികരെ നാം ഒറ്റപ്പെടുത്തരുത് . വാർദ്ധക്യത്തിന് യൗവ്വനത്തിന്റെ | |||
സ്നേഹവും പരിരക്ഷയും അത്യാന്താപേക്ഷിതമാണ് . അവർ പ്രത്യേക പരിഗണന അർഹിക്കുന്നു.
ചരിത്രങ്ങൾ | |||
യുദ്ധകെടുതികളുടെയും | |||
ഭരണവാഴ്ചയുടെയും, | |||
അടിമത്വത്തിന്റെയും | |||
രാജകുടുംബങ്ങളുടെയും കഥ മാത്രമല്ല. | |||
അത് മുറിഞ്ഞ് കീറി രക്തം ചീന്തുന്ന മേനിയിൽ | |||
സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തുന്നികെട്ടുകൾ നെയ്യുന്ന മാലാഖമാരുടെ കൂടിയാണ് . | |||
ചെറ്റകുടിലിൽ മുണ്ട് മുറുക്കി കെട്ടി പട്ടിണി മാറ്റാൻ ധനികന്റെ കാൽ കഴുകുന്ന സാധാരണക്കരന്റെ | |||
കഥയാണ്, തെരുവോരങ്ങളിലെ അനാഥത്വത്തിന് ഒരുവറ്റ് ചോറായി പെയ്തിറങ്ങുന്ന നന്മയുടെയും | |||
കാരുണ്യത്തിന്റെയും കൂടി കഥയാണ് , പ്രതിരോധത്തിന്റെ കഥയാണ് . വെയിലേറ്റ് വാടുന്ന വേരുകൾ | |||
മണ്ണിലുറയ്ക്കാതെ പാറി നടക്കും. നാം വെയിലേറ്റ് വാടുന്നവരല്ലല്ലോ! ഒരുമയുടെയും കാഴ്ചപ്പാടുകളുടെയും | |||
തീർത്ഥഭൂമിയിൽ ഓർമ്മകളുടെ സ ഞ്ചാരപാതയിൽ നമുക്ക് യാത്ര ചെയ്യാം. വിധിനിർണ്ണയങ്ങൾക്കുള്ള | |||
നേരം എത്തിയിട്ടില്ല. അത് ഇനിയും ഒത്തിരി അകലെയാണ്.
സോദരങ്ങളേ, നമുക്ക് പോരാടാം ഒരുമയോടും ഐക്യത്തോടും ഒറ്റകെട്ടായി..... മനുഷ്യന്റെ | |||
നിലനിൽപിനായി, ഈ അശ്വമേഥത്തിനായി. | |||
{{BoxBottom1 | |||
| പേര്= ആദിത്യദത്ത് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 42025 | |||
| ജില്ല= തിരുവനന്തപുരം | |||