"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 284: വരി 284:


== ലേഖനങ്ങൾ ==
== ലേഖനങ്ങൾ ==
'''പ്രകൃതി '''<br />
ഈ മൂന്നക്ഷരങ്ങളിൽ ഒതുങ്ങുന്നതല്ല പ്രകൃതി. അതിൽ അനേകം ജീവനുള്ളതും ജീവനില്ലാത്തതും ആയ പലതുമുണ്ട്. ഞൻ പലപ്പോഴും ആശ്‌ചര്യപെട്ടിട്ടുണ്ട് എന്തെല്ലാം തരത്തിലുള്ള മരങ്ങൾ,കായ്കൾ  ജീവികൾ, പൂക്കൾ അങ്ങനെ എന്തെല്ലാം. ഇത്തരത്തിലുള്ള ഈ പ്രകൃതിയെ നാം ഓരോരുത്തരും വല്ലപ്പോഴെങ്കിലും ഒന്നറിഞ്ഞു ആസ്വദിച്ചിട്ടുണ്ടോ? ചിലർ പ്രകൃതിക്കായി ജീവൻ മാറ്റിവയ്ക്കുന്ന വരും ഉണ്ട് ഈ ലോകത്തിൽ, എന്നാൽ ഈ ലോകം അവരെ  കാണാതെ പോകുന്നു. പ്രകൃതിയിൽ നിന്ന് നമുക്ക് എന്തെല്ലാം ലഭിക്കുന്നു. നാം ഓരോരുത്തരും ഈ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്തിനു വേറെ പറയണം പ്രകൃതി നമ്മുടെ അറിവും, ഒരു നല്ല പുസ്തകവും ആണ്. പ്രകൃതിയിൽ നിന്നും നമുക്ക് ഒരുപാട് നല്ല പാഠങ്ങൾ പഠിക്കാനുണ്ട്. സമ്പത്തും,  നിലയും വളർന്ന അഹങ്കാരം മൂത്ത മനുഷ്യർക്കും ഒരു നല്ല പാഠമാണ് പ്രകൃതി. ഇതിനു ഉത്തമമായ ഒരു കവിതയാണ് ഇടശ്ശേരി ഗോവിന്ദൻ നായരുടെ ' അതേ പ്രാർത്ഥന' എന്ന കവിത. ഇതിൽ ഒരു വൃക്ഷം അതിന്റെ സമ്പത്ത് എന്ന് പറയുന്നത് അതിന്റെ കായ്കളാണ് ആ കായ്കൾ കൂടുമ്പോൾ അതിന്റെ കൊമ്പ് ഒന്ന് താഴാറില്ലേ, അത് അതിന്റെ വിനയമാണ്, അഹങ്കാരം ഇല്ലാത്ത നല്ല മനസ്സാണ്. സമൃദ്ധി കൂടുന്തോറും അത് കൂടുതൽ വിനയമുള്ളതാവുകയാണ്. ഇത് നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നുമല്ല, നാം എത്ര ഉയരത്തിൽ ആണെങ്കിലും അഹങ്കാരമില്ലാത്ത, നല്ല മനസ്സോടുകൂടി ഉള്ള ഒരു വ്യക്തി ആയി മാറുക എന്നതാണ്.
        അതുപോലെ നമ്മുടെ പ്രശ്നങ്ങൾ മാനസികമായ സമ്മർദ്ദങ്ങൾ എന്നിവ ഒരുവിധം മറക്കാൻ ശ്രമിച്ചാലും അത് വീണ്ടും നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.അതെല്ലാം ഒന്നിറക്കിവെക്കാനും  മനസ്സിനെ ശാന്തമാക്കാനും പ്രകൃതി ഒരു ഉത്തമ പരിഹാരമാണ്. ആരുമില്ലാത്ത വൃക്ഷങ്ങൾ മാത്രമുള്ള ഒരിടത്ത് ചെന്ന് കണ്ണടച്ച് പ്രകൃതിയെ വീക്ഷിക്കുക, കിളികളുടെയും വെള്ളച്ചാട്ടത്തിന്റെയും  കാറ്റിന്റെയും  അങ്ങനെ ഒട്ടനവധി ശബ്ദങ്ങൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് ഒന്നു ശാന്തമാക്കുന്നു. പിന്നീട് ഇതുപോലെ ഒരു സന്ദർഭം ആസ്വദിചിട്ടില്ലെന്ന്  തോന്നും. ഇത്രയേറെ ഗുണകരമായ ഈ പ്രകൃതിയെ നമ്മൾ ദിനംപ്രതി കൊല്ലുകയാണ് നാമോരോരുത്തരും. എന്നിട്ടും ആ പ്രകൃതി നമുക്ക് എല്ലാം വാരിക്കോരി തരുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഈ പ്രകൃതിയുടെ ഭാവം ഒന്ന് വ്യത്യസ്‌തമാവാറുണ്ട്. ആ വ്യത്യാസത്തിൽ കുറച്ച് ജീവനുകളും നമുക്ക് നഷ്ടപ്പെടാറുണ്ട്. എന്നാലും ഒരു വശം നന്മകളും ഒരു വശത്ത് തിന്മകളും ഉണ്ട്, തിന്മ എന്നല്ല, അങ്ങോട്ട് ഉപദ്രവിച്ചിട്ടാണല്ലോ അത് തിരിച്ചു ഉപദ്രവിക്കുന്നത്. എന്തായാലും നമ്മൾ പഠിക്കാനും അറിയാനും ഇനിയും നിറയെ നന്മകളും ഉള്ള ഒരു വലിയ പുസ്തകമാണ് പ്രകൃതി.<br />
ശിഖ എ<br />
9B<br />
------
------
== മത്സര വിജയികൾ ==
== മത്സര വിജയികൾ ==
-----------
-----------
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704087" എന്ന താളിൽനിന്ന് ശേഖരിച്ചത്