Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ആമുഖം ==
== ആമുഖം ==


പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.  
പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.
 
ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട
പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം.
ഈ വിദ്യാലയം ആംഭിക്കുന്നതിന്‌ പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന്‌ എല്ലാവിധ പിൻതുണയും നൽകിയത്‌ എസ്‌.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത്‌ വ്യക്തിയായിരുന്നു.
കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -​‍ാം ക്ലാസ്‌ ആയപ്പോൾ എസ്‌.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക്‌ ക്ലാസുകൾ മാറ്റി. അന്ന്‌ മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -​‍ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഇംഗ്ലീഷ്‌ മിഡിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ്‌ മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന്‌ ശ്രീമതി. അമ്മിണി ദേവി, ശ്രീ. എം.എസ്‌. രവീന്ദ്ര നാഥ്‌ എന്നിവരും ഹെഡ്മാസ്റ്റർമാരായി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ ഈ സ്ഥാപനത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറെ കഷ്ടപ്പെട്ട്‌ ത്യാഗപൂർണ്ണമായ മനസ്സോടെ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. പി.സി. ജോസഫ്‌ സാർ. ടി സ്കൂൾ പിന്നീട്‌ ക്ഷേത്ര പ്രവേശന മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളായി . ജോസഫ്‌ സാറിനു ശേഷം ശ്രീ. പി. ആർ. രാജശേഖര കുറുപ്പ്‌ ഹെഡ്മാസ്റ്ററായി.
1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട്‌ 8 -​‍ാം ക്ലാസ്‌ ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു.
1965 മാർച്ചിൽ എസ്‌. എസ്‌. എൽ.സി യുടെ ആദ്യ ബാച്ച്‌ എഴുപതു ശതമാനം റിസൽറ്റ്‌ നേടി വിജയം ആഘോഷിച്ചു.
1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ.
67-68 വർഷമാണ്‌ ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്‌. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്‌. എസ്‌.എസ്‌.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന്‌ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച്‌ നടപ്പിലാക്കിയത്‌ ഇക്കാലത്താണ്‌. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്‌. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്‌ സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.
കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത്‌ ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി.
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട്‌ 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ്‌ നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ്‌ ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.
1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്‌ ആരംഭിച്ചു കൊണ്ട്‌ ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന്‌ സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്‌. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്‌.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66032" എന്ന താളിൽനിന്ന് ശേഖരിച്ചത്