"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
18:14, 1 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
== നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി. == | |||

കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സി.എസ്.സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്‌കൂളിന്റെയും ശതാബ്ദി ആഘോഷം നാടിനെ ഉത്സവാന്തരീക്ഷത്തിലാക്കി. വൈകിട്ട് നാലുമണിയോടെ ലാലാജി ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയെ മികവുറ്റതാക്കി. സമകാലിക വിഷയങ്ങളെ ഓർമ്മപ്പെടുത്തുന്നതും മത സാഹോദര്യം വിളിച്ചോതുന്നതുമായ വിവിധ ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു. ശതാബ്ദി ആഘോഷ സമ്മേളനവേദിയിലെത്തിയ എൻ.സി.സി. കേഡറ്റുകളിൽനിന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും സല്യൂട്ട് സ്വീകരിച്ചു. തുടർന്നുനടന്ന സമ്മേളനത്തിൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് പതിനൊന്ന് മൺചിരാതുകൾ തെളിച്ച് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. | |||
ചടങ്ങിൽ സി.ദിവാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ, കെ.സി.വേണുഗോപാൽ എം.പി., കെ.എൻ.ബാലഗോപാൽ എം.പി., ഡോ. ജോർജ് ഓണക്കൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹൻ, സിനിമാതാരം വിനു മോഹൻ, നഗരസഭാ ചെയർമാൻ എച്ച്.സലിം, സ്‌കൂൾ മുൻ മാനേജർ അഡ്വ. വി.വി.ശശീന്ദ്രൻ, ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.ഇന്ദിരാമ്മ, കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകല, ഡി.ഇ.ഒ. കെ.ഐ.ലാൽ, കരുനാഗപ്പള്ളി എ.ഇ.ഒ. എ.ടി.ഷാജി, കെ.സി.രാജൻ, കെ.രാജഗോപാൽ, ആർ.രാമചന്ദ്രൻ, എ.സോമരാജൻ, അഡ്വ. കെ.പി.മുഹമ്മദ്, അഡ്വ. കെ.കെ.രാധാകൃഷ്ണൻ, പി.രാമഭദ്രൻ, എം.കെ.ഭാസ്‌കരൻ, ഇ.കാസിം, എം.എസ്.ഷൗക്കത്ത്, അനിൽ വാഴപ്പള്ളി, എം.മൈതീൻകുഞ്ഞ്, ഫാ. തോമസ് ജോൺ, സീബാ രാധാകൃഷ്ണൻ, ലക്ഷ്മി മോഹൻ, മോഹനവർമ്മ, സി.വിജയൻ പിള്ള, എ.അലി, പുണ്യാ സന്തോഷ് എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ.വസന്തൻ സ്വാഗതവും ജനറൽ കൺവീനർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി വി.കെ.എസ്സിന്റെ നേതൃത്വത്തിൽ നൂറ്റിയൊന്ന് കുട്ടികൾ പങ്കെടുത്ത സംഘഗാനം നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി..

== കരുനാഗപ്പള്ളി ഗേൾസ് സ്കൂൾ മികവിന്റെ നിറവിൽ == | == കരുനാഗപ്പള്ളി ഗേൾസ് സ്കൂൾ മികവിന്റെ നിറവിൽ == | ||

രണ്ടു വർഷത്തോളം നീണ്ട ആഘോഷ പരിപാടികളുടെ ഭാഗമായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നത്. 2015 ഫെബ്രുവരി 3ന് വി എസ് അച്ചുതാനന്ദൻ, വി എം സുധീരൻ, ജോർജ് ഓണക്കൂർ എന്നിവർ ചേർന്നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിച്ചത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റെപ്പും, ഗേൾസ് ഹൈസ്കൂളിൽ ആലിലയും, ബോയ്സ് ഹൈസ്കൂളിൽ ആലിസ് എന്ന പേരിലും നടപ്പാക്കിയ അക്കാദമിക് പദ്ധതികൾക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി പരീക്ഷകളിൽ മികച്ച വിജയശതമാനം നേടാനായി. അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടത്താനും സ്കൂളിനായി. 31000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിട സമുച്ചയം പൂർത്തീകരിച്ചു. ഇതുവഴി 50 പുതിയ ക്ളാസ് മുറികൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി കെട്ടിടം നവീകരിച്ചു. സ്ത്രീ സൌഹൃദ ടോയ്ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക കഫേറിയ, ഗേൾസ് ഹൈസ്കൂളിൽ നടപ്പിലാക്കിയ ആധുനിക ശബ്ദ സംവിധാനം, ശലഭപാർക്ക്, സ്കൂൾ ക്യാമ്പസിന്റെ സൌന്ദര്യവൽക്കരണം. തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്ര വികാരത്തെ പ്രതിഫലിപ്പിക്കുന്ന 30 അടി ഉയരമുള്ള ശിൽപ്പവും സ്കൂളിൽ ഒരുങ്ങി കഴിഞ്ഞു. വിദ്യാർഥികൾ നടത്തിയ വേറിട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചുനൽകിയതും ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളും വേറിട്ട് നിൽക്കുന്നു. സ്കൂൾ മട്ടുപ്പാവിൽ നടത്തിയ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവെടുപ്പ് നടത്താനും കുട്ടികൾക്കായി. സ്കൂളിൽ 41ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. മെച്ചപ്പെട്ട കളിസ്ഥലവും ആധുനിക അടുക്കളയും ഡൈനിങ് ഹാളും പൂർത്തിയാക്കാൻ ലക്ഷ്യമിടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ അതുല്യ പ്രതീകമായ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകളുടെ ശതാബ്ദി ആഘോഷത്തിന് സമാപനം. 14ന് വൈകിട്ട് 4.30ന് ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശതാബ്ദി ആഘോഷ സമാപനസമ്മേളനവും ശതാബ്ദി മന്ദിരവും ഉദ്ഘാടനം ചെയ്യ്തു.