"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം (മൂലരൂപം കാണുക)
09:37, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
('==സ്ഥലനാമങ്ങളിലൂടെ == '''പ്രാചീന ആറ്റിങ്ങലിന് ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ആറ്റിങ്ങൽ ഒരു പ്രാചീന ആയ് വേൽ ഊർ== | |||
'''മൂവരശർ എന്ന ചേര ചോളാ പാണ്ട്യ വംശക്കാർക്കു പുറമെ ആയ് എന്ന രാജവംശത്തെക്കുറിച്ചു പ്രാചീന ചരിത്രം പറയുന്നു .സംഘകാല കൃതികളാണ് ഇതിനു പ്രധാനമായും ആശ്രയിക്കാവുന്ന രേഖകൾ .മലൈനാട് എന്ന് പഴയ പാണ്ട്യ രേഖകളിൽ പരാമർശിച്ചിട്ടുള്ള വേണാട് എന്ന പ്രദേശത്തു തമിഴിന്റെ പ്രാക്തനരൂപം സംസാരഭാഷയാക്കിയിരുന്ന ഗോത്രവർഗക്കാർ അധിവസിച്ചിരുന്നു .സംഘം കൃതികളിൽ പറയുന്ന ഐന്തിണ (കുറിഞ്ഞി ,പാല ,മുല്ല ,മരുതം നെയ്തൽ )ഇവയിൽ മുല്ല മരുതം എന്നി പ്രദേശങ്ങളിൽ പെട്ടതാണ് ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗവും ..എവിടെ താമസിച്ചിരുന്നത് ഇടയ വർഗക്കാരായിരുന്നു .പശു എന്ന് അർത്ഥമുള്ള ആ എന്ന പഴയ പദത്തിൽനിന്നു ആയർ (ഇടയൻ)എന്ന പേരുണ്ടായി .ഗോത്ര നേതൃത്വം കൈയ്യാളിയിരുന്ന ഇടയനേതാക്കളായിരിക്കണം ആയ് രാജാക്കന്മാർ ആറ്റിങ്ങൽ നഗരസഭ പ്രദേശമായ ആലംകോട്,അലീമികളുടെ (പണ്ഡിതരുടെ)നാടാണ് എന്ന് തദ്ദേശവാസികളുടെ സ്ഥലനാമ കഥയുണ്ടെങ്കിലും അത് ആയൻകോടാണ്.ആയൻകോട് ആദൻകോടയും ആലംകോടായി എന്നും കരുതുന്നതാണ് ഉചിതം.കോട് എന്നാൽ കുന്ന് എന്നർത്ഥം.ആലംകോട് താരതമ്യേന ഉയർന്ന പ്രദേശമാണല്ലോ.ഈ കുന്നിന്റെ തെക്കുവശത്തെ താഴ്വാരത്തിൽ നദിയുടെ മാറുകരയിലാണ് ഇണ്ടിളയപ്പൻ എന്ന ദേവതയുടെ ആസ്ഥാനമായിരുന്നു എന്ന് കരുതാവുന്ന പനവേലിപ്പറമ്പ്. ഇണ്ടിളയപ്പൻ ആയിക്കുലത്തിന്റെ ഒരു ദേവതയാണ്.വെളിയൻ വെൺമാൻ എയിനൻ ഭരിച്ചിരുന്ന വെളിനല്ലൂരിൽ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രമുണ്ട്.(ഇന്ന് മുഖ്യ ദേവത ശ്രീരാമനും വെളിയിൽ ഇണ്ടിളയപ്പനുമാണ്)ഇണ്ടിളയപ്പൻ ഇണ്ടിരിലയപ്പന്റെ ആധുനികീകരണമത്രേ. ഇണ്ടിരൻ എന്ന പ്രാചീന പദത്തിന്റെ അർഥം ഇടയൻ എന്നാണ്.ഇള ഭൂമി. അപ്പോൾ ഇടയന്റെ ( ആയന്റെ)ഭൂമി കാക്കുന്ന അപ്പൻ ഇണ്ടിരിലയപ്പൻ.പനവേലിപ്പറമ്പിലുണ്ടായിരുന്ന ഇണ്ടിരിലയപ്പന്റെ പ്രസ്ഥാനമെന്ന് അവനവഞ്ചേരി ശിവ ക്ഷേത്രത്തിന്റെ പറമ്പിലാണ്.ഇതിനെ സംബന്ധിച്ച് പഴമക്കാരുടെ ഇടയിൽ നിലനിൽക്കുന്ന രസകരമായ ഐതീഹ്യവും നായയുമായി ബന്ധപ്പെട്ട ആചാരവും പനവേലിപ്പറമ്പിന്റെയും ആറ്റിങ്ങലിന്റെയും പ്രാക്തനത്വത്തിലേക്കും ആയ് ബന്ധത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കുന്ന ആൾരൂപങ്ങളും അംഗഖണ്ഡങ്ങളും ഇണ്ടിളയപ്പന് അർപ്പിക്കുന്ന ആചാരം വളരെ പ്രാചീനവും ആയ് വേൾ ബന്ധം സൂചിപ്പിക്കുന്നതും തന്നെയാണ്.ആയി ഇലമായിരുന്ന അയിലത്തുമുണ്ട് ഇണ്ടിളയപ്പൻ ക്ഷേത്രം. ശിവക്ഷേത്രത്തിന് വടക്ക് നിലനിൽക്കുന്ന കാവിനകത്താണ് മേൽക്കൂരയില്ലാത്ത ഇണ്ടിളയപ്പന്റെ പ്രതിഷ്ഠ.ആലംകോടിനടുത്ത് വഞ്ചിയൂരിലുള്ള ഇണ്ടിളയപ്പൻ ക്ഷേത്രം മറ്റൊരുദാഹരണമാണ്.മറ്റു പ്രദേശങ്ങളെക്കാൾ വളരെകൂടുതൽ ഇണ്ടിളയപ്പൻ ക്ഷേത്രങ്ങൾ (മിക്കവാറും ഇപ്പോൾ വാനശാസ്‌താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്) ചിറയികീഴ് താലൂക്കിൽ കാണാം. ആറ്റിങ്ങലിനടുത്തുള്ള അയിന്തി (ആയ് ഇന്തിക്കടവ് -ചിറയികീഴ് വലിയകടയ്ക്ക് പടിഞ്ഞാറ് -ഇവിടെയും ഇണ്ടിളയപ്പൻ കാവുണ്ട്)ആനൂപ്പാറ ,അഴൂർ , വെട്ടൂരിനടുത്തുള്ള അയിന്തി എന്നീ സ്ഥല നാമങ്ങളൊക്കെ ചിറയികീഴ് താലൂക്കിന്റെയാകെ ആയ് ബന്ധം വ്യക്തമായി സൂചിപ്പിക്കുന്നു.ഈ ആയ്കളുടെ രാജാവോ ചിറു അരചനോ ആയിരുന്ന ആയ് വേൾ താമസിച്ചിരുന്നത് ആറ്റിങ്ങലിലായിരിക്കണ ഇന്ന് വീരകേരളപുരം (വീരളം )ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ആയ് വേളിന്റെ ആസ്ഥാനമെന്നു മാനിക്കാം. വീരളം ക്ഷേത്രത്തെപ്പറ്റിയുള്ള പ്രാദേശിക ഐതിഹ്യത്തിൽ മാത്രമല്ല തിരുവിതാംകൂർ മതിലകം രേഖകളിലും അവിട ഒരു കോട്ട നിലനിന്നിരുന്നതായി പരാമർശമുണ്ട്.തീർച്ചയായും ആ ഭാഗം ഒരു വേൾ അളം (അളം എന്നാൽ ഭൂമി )ആയിരുന്നിരിക്കണം.വീരകേരളപുരം കാലാന്തരത്തിൽ വിരളമായി ലോപിച്ചു എന്നു കരുതുന്നതിനേക്കാൾ വേൾ അളത്ത് വീരകേരളപുരം ക്ഷേത്രമുണ്ടായപ്പോൾ വേൾ അളം വീരളമായിയെന്ന് നിഗമിക്കുന്നതാവും ശരി. വീരളമെന്ന വേൾ അളംകുന്നിനു പടിഞ്ഞാറ് മങ്ങാട്ടുമൂല എന്നൊരു പ്രദേശമുണ്ട് പഴയ ചെപ്പേടുകളിൽ ചിറ്റാറ്റുങ്കര ജീവിതത്തിലെ വെൺകോട്ടമണ്ണ് . ഇതിന് പിന്നീട് മങ്ങാട്ടുമൂല എന്ന വാമൊഴി ഭേദമുണ്ടായി . മങ്ങാട്ടുമൂലയ്ക്ക് വീണ്ടും പടിഞ്ഞാറുമായി പണ്ട് , കോട്ടയിൽ എന്നൊരു പഴയ വീടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.ഇതേ മങ്ങാട്ടുമൂലയ്ക്ക് താഴെയുള്ള ഏലായ്ക്ക് അക്കരെക്കുന്നാണ്. ഇന്ന് കുന്നുവരാം എന്നറിയപ്പെടുന്ന ഭാഗം. അതിനു പടിഞ്ഞാറുള്ള പ്രദേശം കോട്ടപ്പുറം (കോട്ടയുടെ വേലി ഭാഗം എന്നർത്ഥം ) എന്നാണ് ഇപ്പോഴും അറിയപ്പെട്ടുന്നതെന്ന് ഓർക്കുക. വീരളത്തിനു തെക്കു ഭാഗത്താണല്ലോ വേളാർ സമുദായത്തിന്റെ ആസ്ഥാനമായ വേളർകുടി. മണ്പാത്രനിർമ്മാണം കുലത്തൊഴിലായ കുശവർ സമുദായക്കാരാണ് വേളാർ.പ്രാചീനകാലത്ത് സമൂഹത്തിൽ പ്രാമുഖ്യമുണ്ടായിരുന്ന സമുദായമത്രെ വേളാർ. ആറ്റിങ്ങൽ കടുവയിൽ ഏലയ്ക്കു വടക്ക് കിഴക്കായി ഇന്ന് വെള്ളൂർക്കോണമായി മാറിയ ഒരു വേളൂർക്കോണവും ആളല്ലൂർ എന്ന് വാമൊഴിയിലും ,ആവളൂർ എന്നും അളവളൂർ എന്ന് റവന്യു രേഖകളിലും കാണുന്ന ആയ് വേൾ ഊർ എന്ന ഏലായും ആറ്റിങ്ങലിന്റെ വ്യക്തമായ ആയ് വേൾ ബന്ധം ശക്തമായി സുചിപ്പിക്കുന്നു. പണ്ട് ആറ്റിങ്ങലിൽ കന്നുകാലി വളർത്തൽ ഉപജീവന മാർഗ്ഗമായിരുന്ന പണ്ടാരികൾ എന്നൊരു സമുദായം ധാരാളമായുണ്ടായിരുന്നു എന്ന്ഇന്നത്തെ മുതിർന്നവർ പറയുന്നു.''' | |||
'''പാക്കുകായ്ക്കും മരം തെക്കല്ല കാക്കേ''' | |||
'''പഞ്ഞി ലാകും മരം പനയല്ല കാക്കേ''' | |||
'''പശുവിനെ കെട്ടും മരം മുരിക്കല്ല കാക്കേ''' | |||
'''പണ്ടാരിമണ്ടയിൽ മണ്ണല്ല കാക്കേ''' | |||
'''എന്ന രസകരമായ നാടൻ പാട്ടിൽ പരാമൃഷ്ടനായ പണ്ടാരി ആറ്റിങ്ങലിലെ പ്രാചീന ആയ് കുല പരമ്പര വഴിയാണ്. പിൽക്കാലത്ത് പണ്ടാരികൾ നായർ സമുദായത്തിൽ ലയിച്ചിട്ടുണ്ട്. AD 1516-ൽ കൊല്ലത്തൊരു കോട്ട പണിയാൻ അനുവാദം കൊടുത്ത ആറ്റിങ്ങൽ റാണിയെ ആയി പണ്ടാരി റാണി എന്നാണ് പോർച്ചുഗീസുകാർ അവരുടെ രേഖകളിൽ പരാമർശിക്കുന്നത് എന്നതുംകൂടി ഓർക്കുക.''' | |||
==സ്ഥലനാമങ്ങളിലൂടെ == | ==സ്ഥലനാമങ്ങളിലൂടെ == | ||
'''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് തിങ്ങിക്കഴിയൽ എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും പിന്നെ ആറ്റുങ്കരയും ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്ന വധത്തിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ (ചെവതു അറിയാതെ ഇരിക്കിന്റതു ) പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് . | '''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് തിങ്ങിക്കഴിയൽ എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും പിന്നെ ആറ്റുങ്കരയും ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്ന വധത്തിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ (ചെവതു അറിയാതെ ഇരിക്കിന്റതു ) പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് . |