Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
'''അവനവഞ്ചേരിയിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അവനവഞ്ചേരി മുരളിയുടെ ആകസ്മിക നിര്യാണത്തെത്തുടർന്നു അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി രണ്ടായിരാമാണ്ടു ഡിസംബറിൽ സ്ഥാപിതമായതാണ് ഈ ഗ്രന്ഥശാല.അവനവച്ചേരി ക്ഷേത്രത്തിനു സമീപമുള്ള രണ്ടു സെനറ്റ് സ്ഥലത്തു ഇരുനില കെട്ടിടം സ്വന്തമായുള്ള ഈ ഗ്രന്ഥശാലയിൽ ആറായിരത്തോളം പുസ്തകങ്ങളുണ്ട്. പ്രതേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.ബാലവേദി ,വനിതാവേദി ,കരിയർ ഗൈഡൻസ് ,നൃത്തസംഗീതാഭ്യാസം എന്നിവ നടന്നുവരുന്നു.

'''
'''
==<font color="green"><b>വിനോദസഞ്ചാരകേന്ദ്രങ്ങൾ</b></font> ==

'''പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന  ഇവിടെ വിനോദസഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി-കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാർക്കര, ശിവഗിരി എന്നീ തീർഥാടന കേന്ദ്രങ്ങൾ എന്നിവ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമർശം അർഹിക്കുന്നു.
'''
===<font color="green"><b>കോവളം</b></font>===
'''കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകൾ ഇവിടെയുണ്ട്. 1930-കൾ മുതൽ യൂറോപ്യൻമാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടൽത്തീരത്ത് പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നതിനാൽ അവയ്ക്കിടയിൽ മനോഹരമായ ഒരു ഉൾക്കടൽ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാൽ കടൽ സ്‌നാനത്തിന് പറ്റിയ വിധം കടൽ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങൾ കോവളത്ത് ഒത്തു ചേരുന്നു.സൂര്യസ്‌നാനം, നീന്തൽ, ആയുർവേദ മസാജിങ്ങ്, കലാപരിപാടികൾ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകൾ, ആയുർവേദ റിസോർട്ടുകൾ, ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, കൺവെൻഷൻ സൗകര്യങ്ങൾ, നീന്തൽ കുളങ്ങൾ, യോഗാപരിശീലന സ്ഥലങ്ങൾ, ആയുർവേദ മസാജ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം..പരിസരത്തുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ വേറെയുമുണ്ട്. നേപ്പിയർ മ്യൂസിയം, ശ്രീ ചിത്ര ആർട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊൻമുടി എന്നിവ ഇതിൽ ചിലതു മാത്രം
'''
[[പ്രമാണം:42021 190878.jpg|thumb|കോവളം  ബീച്ച്]]
===<font color="green"><b>വെള്ളാണിക്കൽ പാറമുകൾ</b></font>===
'''വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല. ചരിത്രപ്രധാനമായ ഇടം കൂടിയാണ്. പണ്ട് വെള്ളാണിക്കൽ- ആലിയാട്- വേ​ങ്ങാട് പ്രദേശങ്ങൾ വനമേഖലയായിരുന്നുവെന്ന് ചരിത്രം പറയുന്നു. വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുണ്ടായിരുന്ന പാറമുകൾ മേഖലയിൽ ഒരു വൻ അ‌ഗ്നിബാധയുണ്ടാകുകയും വൃക്ഷങ്ങൾ കത്തിനശിക്കുകയുമായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആദിവാസി വിഭാഗമായ കാണിക്കർ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പാറമുകളിലെ അ‌മ്പലത്തിൽ പൂജകൾ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള അ‌വരുടെ പൂജകൾ ഇപ്പോഴും നിലനിർത്താൻ ഈ തലമുറയും ശ്രദ്ധിക്കുന്നുണ്ട്.രണ്ടാംലോക മഹായുദ്ധാനന്തരം കുറച്ചുനാൾ പാറമുകൾ ഇന്ത്യൻ പട്ടാളത്തിന്റെ ക്യാമ്പായി വർത്തിച്ചിരുന്നു. അ‌തിന്റെ അ‌വശിഷ്ടങ്ങൾ പാറമുകളിൽ ഇപ്പോഴും കാണാൻ സാധിക്കും. അ‌ന്ന് പട്ടാളക്കാർ തങ്ങളുടെ നിരീക്ഷണത്തിനായി തൊട്ടപ്പുറമുള്ള മല ഉപയോഗിക്കുകയും അ‌വിടെ ഒരു കൊടി നാട്ടുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ ആ മല കൊടിതൂക്കി കുന്ന് എന്ന പേരിൽ അ‌റിയപ്പെട്ടു. പാറമുകളിലെത്തുന്നവരെ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഇടം കൂടിയാണ് കൊടിതൂക്കി മല.മഹാകവി കുമാരനാശാന്റെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വെള്ളാണിക്കൽ പാറമുകൾ. ബ്രിട്ടീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വേളയിലും കല്ലറ- പാങ്ങോട് സമരം നടന്ന വേളയിലും നൂറുകണക്കിന് സ്വാത്രന്ത്യ സമര പോരാളികൾ ഒളിച്ചു താമസിച്ചിരുന്ന ഇടം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ പ്രദേശം. അ‌പൂർവ്വമായ ഔഷധച്ചെടികളാൽ സമ്പന്നമാണ് ഈ പ്രദേശം. ശുദ്ധമായ വായുവും സമാധാനം നിറഞ്ഞ അ‌ന്തരീക്ഷവും വെള്ളാണിക്കൽ പാറമുകളിനെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
'''
[[പ്രമാണം:42021 190876.jpg|thumb|വെള്ളാണിക്കൽ പാറമുകൾ]]
===<font color="green"><b>കുമാരനാശാൻ സ്മാരകം</b></font>===
'''മഹാകവി കുമാരനാശാന്റെസ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958ജനുവരി26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്രൊഫ. ജോസഫ് മുണ്ടശ്ശേരിഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.കുമാരനാശാന്റെമകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു.വിജയദശമിദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച് കായിക്കരയിലുംആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ചപല്ലനയിലും മഹാ കവിക്ക് സ്മാരകങ്ങളുണ്ട്.ആശാന്റെ ഒട്ടു മിക്ക കൃതികളുടെയും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് ഭാഷയിൽ ദിനസരിക്കുറിപ്പുകൾ രേഖപ്പെടുത്തിയ ഡയറികളും എഴുത്തു കുത്തുകളും സംസ്ഥാനപുരാസ്തുവകുപ്പിന്റെ ചുമതലയിൽ രാസസംരക്ഷണം നടത്തി പൊതുജനങ്ങൾക്കു വേണ്ടി പ്രദർശിപ്പിച്ചിരുന്നു. ബോട്ടപകടത്തിൽ മരിക്കുന്ന സമയത്ത് ആശാൻ കൈവശം കരുതിയിരുന്ന കരുണ ഖണ്ഡകാവ്യത്തിന്റെ ആറ്റുവെള്ളത്തിൽ കുതിർന്ന മഷി പടർന്ന താളുകളോടു കൂടിയ നോട്ടു പുസ്തകവും ഷോകേയ്‌സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെയ്ൽസ് രാജകുമാരൻ സമ്മാനിച്ച പട്ടും പഴയ രൂപമാതൃകയിൽ പുതുക്കി പണിത തങ്കവളയും പ്രദർശനത്തിനു വച്ചിട്ടുണ്ട്.
'''
===<font color="green"><b>ചുമർചിത്രകലാമ്യൂസിയം</b></font> ===
'''ഏഷ്യയിലെ ഏറ്റവും വലിയ ചുമർചിത്രകലാ മ്യൂസിയം ഇവിടെയാണ്. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ തുടങ്ങിയ കാവ്യങ്ങളെ ആധാരമാക്കി ഗുരുവായൂർ ചുമർചിത്രകലാ അക്കാദമിയിൽ ഗുരു മമ്മിയൂർ കൃഷ്ണൻകുട്ടി ആശാനിൽ നിന്ന് നേരിട്ടു പരിശീലനം സിദ്ധിച്ചവരും പ്രശസ്ത ചുമർ ചിത്രകലാകാരന്മാരുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.'''
===<font color="green"><b>പ്രസിദ്ധീകരണ വിഭാഗം</b></font> ===
'''ആശാൻ കൃതികളുടെ ആധികാരിക പതിപ്പുകൾക്കു പുറമേ ആശാന്റെ ആധികാരിക ജീവചരിത്രം, പഴയകാലമാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്ന ആശാന്റെ ഗദ്യലേഖനങ്ങളുടെ സമാഹാരം മൂന്നുഭാഗങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'''
===<font color="green"><b>ശിവഗിരി മഠം</b></font>===
'''സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വർക്കല. രണ്ടായിരം വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്തിഉള്ള  ശിവഗിരി മഠവും വർക്കലയ്ക്ക് തൊട്ടടുത്താണ്.സാന്ത്വനം പകരുന്ന കടൽക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകൾ വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.ബീച്ചിന് സംരക്ഷണം നൽകുന്ന കുന്നിൻ മുകളിലാണ് ജനാർദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെ ശിവഗിരി തീർത്ഥാടനം നടക്കുന്നു.
'''
[[പ്രമാണം:42021 190879.jpg|thumb|ശിവഗിരി മഠം]]
'''ആറ്റിങ്ങൽ കൊട്ടാരവും  കൊല്ലമ്പുഴ കുട്ടികളുടെ പർക്കും(5 കി.മി. ദൂരം.)
'''
[[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82]]'''ശാർക്കരദേവിക്ഷേത്രവുംവർക്കലകടപ്പുറവും ( 15കി.മീ ദൂരം)'''
'''പുരാതനമായവർക്കലജനാർദ്ദന സ്വാമി ക്ഷേത്രം
'''
'''ചരിത്രപ്രാധാന്യമുള്ളഅഞ്ചുതെങ്ങ്‌ കോട്ട( 20 കി.മീ '''
[[https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%8]]1'''ശ്രീനാരായണ ഗുരുസ്ഥാപിയ്ക്കുകയും പിന്നീട്‌ അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായശിവഗിരി 25 കി.മി)'''
'''ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരവും ആറ്റിങ്ങൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു'''
[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B5%BB]]'''കുമാരനാശാൻസ്മാരകം, തോന്നയ്കൽ - (13 കി. മീ)
'''
'''പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)
'''
'''പുണ്യപുതാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂറിന്റെ രാജ വംശത്തിന്റേയും അമ്മ മഹറാണി എന്നറിയപെടുന്നആറ്റിങ്ങൽ തിരുവറട്ടുകാവ് ദേവീക്ഷേത്രം
'''
==<font color="green"><b>ആറ്റിങ്ങൽ കലാപം</b></font>==  
==<font color="green"><b>ആറ്റിങ്ങൽ കലാപം</b></font>==  
'''1721ലെആറ്റിങ്ങൽ കലാപംഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.ആറ്റിങ്ങൽറാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്.ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർഅഞ്ചുതെങ്ങ്കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്.തലശ്ശേരിയിൽനിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കേരളത്തിലെആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.'''

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637739" എന്ന താളിൽനിന്ന് ശേഖരിച്ചത്