|
|
വരി 997: |
വരി 997: |
| | 2015-16 || ആയിശ ബീവി പി പി || നാലാം സ്ഥാനം | | | 2015-16 || ആയിശ ബീവി പി പി || നാലാം സ്ഥാനം |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || | | | 2015-16 || റിഷ ഫാത്തിമ കെ || മൂന്നാം സ്ഥാനം |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || | | | 2015-16 || മുഹമ്മദ് ജിയാദ് എം || മൂന്നാം സ്ഥാനം |
| | |- |
| | |[[പ്രമാണം:Talent exam വിജയികള്.jpg|thumb|ടാലന്റ് പരീക്ഷ വിജയികള്]] |
| | |
| |} | | |} |
|
| |
|
വരി 2,710: |
വരി 2,713: |
| | [[പ്രമാണം:17524 ആരോഗ്യ ക്ലാസ്.jpg|thumb|ഹെല്ത്ത ഇന്സ്പെക്ഠര് മുസ്തഫ ക്ലാസ് എടുക്കുന്നു ]] | | | [[പ്രമാണം:17524 ആരോഗ്യ ക്ലാസ്.jpg|thumb|ഹെല്ത്ത ഇന്സ്പെക്ഠര് മുസ്തഫ ക്ലാസ് എടുക്കുന്നു ]] |
| |} | | |} |
|
| |
| === 2017-18 ===
| |
| ==== നാടകക്കളരി ====
| |
|
| |
|
| |
| സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട് പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ 65 വിദ്യാർഥികളാണ് ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു.
| |
| കോഴിക്കോട് ബി ആർ സി കോ. ഓർഡിനേറ്റർ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന് പുതിയ ദൃശ്യാവിഷ്കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ, സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി നിർദേശങ്ങൾ നൽകി.
| |
|
| |
| ==== അങ്ങനെ ഒരവധി കാലത്ത് ====
| |
|
| |
| എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച് പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ് ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്ക്കറ്റും ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു.
| |
| ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക് വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു എന്നതും വലിയ നേട്ടമായി. സ്കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്നേഹവും വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി.
| |
|
| |
|
| |
| ==== അറിവിന്റെ തണലോരത്തേക്കൊരു യാത്ര ====
| |
|
| |
| ഞാൻ ഹംന ദിയ....എനിക്കുമുണ്ടല്ലോ പറയാൻ ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞാൻ പഠനയാത്രയെ കുറിച്ച് പറയട്ടെ...
| |
| കടുത്തവേനലിലെ രണ്ടാം ശനിയായഴ്ചയായിരുന്നുഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര. രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം.
| |
| കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടിയിരുന്നുള്ളൂ. ആദ്യമായി ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ. അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ.
| |
| പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു. റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. ഐസ്ക്കലേറ്ററിൽ കയറി. പിന്നെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു. മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ സാധനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്ക്രീം കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ ശുഹൈബ ടീച്ചർ വന്നുചേർന്നത്. ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
| |
|
| |
| ==== ജൈവകൃഷിയിലൂടെ പുതിയ പാഠം ====
| |
|
| |
| നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്ന പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന് കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്.
| |
| മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള തിരിച്ചറിവിലാണ് സ്കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്.
| |
| ഉത്സവ പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ് വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം, തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും.
| |
|
| |
| ==== അക്ഷരമരം നട്ട് ഗുരു ദക്ഷിണ ====
| |
| അബ്ദുല്ല ഉമർ
| |
|
| |
| ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്കൂൾ തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു.
| |
| അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്പോൺസർ ചെയ്തത് മലപ്പുറം പേരക്ക ബുക്സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത വന്നത് ഞങ്ങളെ അമ്പരപ്പിച്ചു.
| |
|
| |
| ==== മികവോൽസവം ====
| |
| ദാന,സാധിക
| |
|
| |
| ഞങ്ങളുടെ സ്കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോംമ് എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്കൂളുകളിൽ നിന്നാണ് ഞങ്ങൾ ജില്ലാ തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട് ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്.
| |
|
| |
| ==== മാസിക ജനിച്ച കഥ ====
| |
| ഫാത്തിമ ഷിഫ വി
| |
| നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ. പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ സ്കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്നേഹം നിറഞ്ഞ കൂട്ടുകാരും ഉണ്ടായിരുന്നു.
| |
| ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും. പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി ഭാഷയെയും തൊട്ടറിഞ്ഞു.
| |
|
| |
| ==== പറവകൾക്കൊരു നീർക്കുടം ====
| |
| അദ്നാൻ
| |
|
| |
| പറവകൾക്ക് സ്കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ. ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ വർഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിന്റെ മുറ്റത്തുള്ള മരത്തിൽ ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു. ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം.
| |
| കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും. വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ സന്ദേശമെത്തിയിരുന്നുവെങ്കിൽ.!
| |
|
| |
|
| == ക്ലബുകള് == | | == ക്ലബുകള് == |