Jump to content
സഹായം

"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'''പരിസ്ഥിതി ദിനം'''
പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത കുട്ടികളില്‍ വളര്‍ത്തുന്നതിന്‍റെ മുന്നോടിയായി തൈകള്‍ വിതരണം ചെയ്തു.
'''വായനാദിനം'''
ജൂണ്‍ 19 ന് ആരംഭിച്ച് ഒരാഴ്ച്ച നീണ്ടു നിന്ന വായനാവാര ആഘോഷത്തില്‍ സെന്‍റ് ജോര്‍ജ്ജ് വി എച്ച് എസ്. എസ് ലെ ഭാഷാധ്യാപകന്‍റെ ക്ലാസും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷാമരം, പുസ്തകപ്രദര്‍ശനം, വിവിധങ്ങളായ മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാല്‍ ഓരോ ദിനവും സമ്പന്നമായിരുന്നു. അങ്ങനെ വായനയുടെ ലഹരി കുട്ടികളില്‍ എത്തിക്കുവാന്‍ സാധിച്ചു.
'''സ്വാതന്ത്ര്യദിനം'''
ദേശസ്നേഹത്തെ ഊട്ടിയുറപ്പിക്കാനുതകുന്നവയായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. തന്‍റെ സേവനകാലത്തെമുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് വിമുക്ത ഭടന്‍ ശ്രീ. മത്തായി കരികുളം കുട്ടികളുമായി തന്‍റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്രദിന പരേഡ് കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമാകുകയും ചെയ്തു. ഫാദര്‍ തോമസ്‌ പ്രാലേല്‍ പതാക ഉയര്‍ത്തുകയുംസ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.
'''ഓണ൦'''
ജീവിത വ്യഗ്രതയില്‍ നമുക്ക് കൊടുക്കാനും വാങ്ങാനും കഴിയാതെ പോകുന്ന സ്നേഹത്തിന്‍റെ ഊഷ്മളത പങ്കിടാനായി കള്ളവും ചതിയുമില്ലാത്ത ഒരു നാളയെ വളര്‍ത്തുന്നതിനായി ഓണ൦ ആഘോഷിച്ചു. അത്തപ്പൂക്കളം, മലയാളിമങ്ക, മാവേലിമന്നന്‍ എന്നീ ക്ലാസ്സ്‌ തല മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകുന്നവയായിരുന്നു. വിഭവസമൃദ്ധമായ സദ്യയോടു കൂടി ഓണാഘോഷത്തിനു സമാപനമായി.
'''അദ്ധ്യാപകദിനം'''
കുട്ടികളോടുള്ള സ്നേഹവും,തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഒന്നിക്കുമ്പോഴാണ്‌ ഒരുവന്‍ പരിപൂര്‍ണ അധ്യാപകനാവുന്നത്. ഗുരുഭക്തി വര്‍ധിപ്പിക്കുന്നതിനായി ഗുരുവന്ദനം നടത്തുകയും മുതിര്‍ന്ന കുട്ടികളെ കൊണ്ട് ക്ലാസ്സ്‌ എടുപ്പിക്കുകയും ചെയ്തു.
ഇതെല്ലാം അദ്ധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണയായിരുന്നു.
'''ശിശുദിനം'''
വൈവിധ്യ പൂര്‍ണമായ ഒരു ശിശുദിനാഘോഷമായിരുന്നു ഈ വര്‍ഷം സ്കൂളില്‍ നടന്നത്.
കാലത്തിനനുസരിച്ച്കുട്ടികള്‍ കോലം മാറിയപ്പോള്‍ പ്രച്ഛന്നവേഷം എന്ന കല രംഗത്ത് അവതരിക്കപ്പെട്ടത് വളരെ പുതുമയോടെ ആയിരുന്നു.
'''മേളകള്‍'''
എന്തിനും ഏതിനും മത്സരമുള്ള ഈ കാലഘട്ടത്തില്‍ തുടര്‍ച്ചയായ പദവി നിലനിര്‍ത്തുക എന്നത് അസാധ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ എല്ലാ മേളകള്‍ക്കും തന്നെ ഓവറോള്‍ നിലനിര്‍ത്തി പോരുന്ന പാരമ്പര്യമാണ് ഇവിടെയുള്ളത്.
'''നേട്ടങ്ങള്‍'''
സെന്‍റ് മാര്‍ഗരെറ്റ്സ് സ്കൂള്‍ കഴിഞ്ഞ കുറെ വര്‍ഷക്കാലമായി പഠന കലാ  പ്രവര്‍ത്തന രംഗങ്ങളില്‍ നിരവധി പുരസ്കാരങ്ങളാണ് കൈവരിച്ചിട്ടുള്ളത്‌.
        '''അവബോധന ക്ലാസ്സുകള്‍ , കൌണ്സിലിംഗ് സൗകര്യം'''     
                മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും ,രക്ഷകര്‍ത്താക്കള്‍ക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖര്‍ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങള്‍ക്ക് നടുവില്‍ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ക്ലാസുകള്‍ വിദഗ്ദ്ധരുടെ കീഴില്‍ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നല്‍കിവരുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.67042,76.511701| width=800px | zoom=16 }}
{{#multimaps:9.67042,76.511701| width=800px | zoom=16 }}
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280623" എന്ന താളിൽനിന്ന് ശേഖരിച്ചത്