Jump to content
സഹായം

"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
'''പച്ചക്കറികൃഷി'''
പ്രകൃതിയുമായി ഇണങ്ങി വളരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുംവിഷമില്ലാത്ത പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നീണ്ടൂര്‍ കൃഷിഭവനുമായി ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ മികച്ചൊരു പച്ചക്കറി തോട്ടം ഒരുക്കി, കുട്ടികള്‍ മാതൃകയായി. കുട്ടികള്‍ തന്നെ വളമിട്ടും വെള്ളമൊഴിച്ചും വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ അവര്‍ക്ക് തന്നെ ആഹാരമായി നല്‍കിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു.
'''ആരോഗ്യപരിപാലനം'''
സ്കൂളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിഹെല്‍ത്ത്‌ നേഴ്സിന്‍റെ സേവനം സ്കൂളില്‍ ലഭ്യമാണ്. ആഴ്ച തോറും കുട്ടികളെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നു സെമിനാറുകള്‍ സംഘടിപ്പിച്ച് ശരിയായ ബോധവല്‍ക്കരണം നല്‍കുന്നു.
'''വായനക്കളരി
''' മലയാള മനോരമ, ദീപിക,മംഗളം ദിനപ്പത്രങ്ങളുമായി ചേര്‍ന്ന് സ്കൂളില്‍ വായനക്കളരി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂളില്‍ മികച്ച ഒരു ഗ്രന്ഥശാലയും പ്രവര്‍ത്തിക്കുന്നു.
'''പുവര്‍ഫണ്ട്'''
കുട്ടികളില്‍ സഹാനുഭൂതിയും കരുണയും വളര്‍ത്തുന്നതിനും തങ്ങളില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനും അവരവരാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലേക്കായി പുവര്‍ഫണ്ട് ശേഖരണം നടത്തുന്നു. സ്കൂളില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍, വൈദ്യസഹായം തുടങ്ങി നിരവധി സഹായങ്ങള്‍ ചെയ്തു വരുന്നു.
'''യാത്രാസൗകര്യം സുരക്ഷിതത്വം'''
അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലും അനുകൂലമായ സാഹചര്യങ്ങളിലും സ്കൂള്‍ പരിസരത്ത് കുട്ടികള്‍ സുരക്ഷിതരാണ്‌. പുറത്ത് നിന്നുള്ള യാതൊരു ഇടപെടലുകളും സ്കൂളില്‍ അനുവദനീയമല്ല. കുട്ടികളുടെ സുരക്ഷ മുന്‍കൂട്ടി കണ്ടു കൊണ്ട് രക്ഷകര്‍ത്താക്കള്‍ തന്നെ കുട്ടികളുടെ യാത്രാസൗകര്യം ഏര്‍പ്പാട് ചെയ്തിരിക്കുന്നു.
        '''അവബോധന ക്ലാസ്സുകള്‍ , കൌണ്സിലിംഗ് സൗകര്യം'''     
                മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും ,രക്ഷകര്‍ത്താക്കള്‍ക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖര്‍ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങള്‍ക്ക് നടുവില്‍ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ക്ലാസുകള്‍ വിദഗ്ദ്ധരുടെ കീഴില്‍ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നല്‍കിവരുന്നു.
ഉച്ചഭക്ഷണ മെനു
                      വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ പാകം ചെയ്യുന്ന ഉച്ചഭക്ഷണം 200 കുട്ടികള്‍ക്കും സ്കൂളില്‍നിന്നുതന്നെ ലഭ്യമാക്കുന്നു .പോഷക സമൃദ്ധമായ പാല്‍ ,മുട്ട
കൂടാതെ വിശേഷ അവസരങ്ങളില്‍ പായസം ,ഫ്രൈഡ റൈസ്, മാംസം എന്നിവയും നല്‍കുന്നു.
'''കമ്പ്യൂട്ടര്‍ പരിശീലനം'''
മനുഷ്യന്‍റെ സാങ്കേതിക സംസ്കാരത്തിന്‍റെ ഉറവിടവും ജീവനാഡിയും ഇലക്ട്രോണിക്സ് ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല .ക്ലാസ്സ്‌ മുറികളില്‍ കുട്ടികള്‍ കണ്ടും കേട്ടും സെര്‍ച്ച്‌ ചെയ്തുമാണ് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .അതിനു പറ്റിയ നല്ല ഒരു കമ്പ്യൂട്ടര്‍ ലാബ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നു . ഷെയര്‍ ആന്‍ഡ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ u.ps ,കമ്പ്യൂട്ടര്‍ ലാബിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന്
സഹായകരമായി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280407" എന്ന താളിൽനിന്ന് ശേഖരിച്ചത്