"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം =
വിദ്യാലയം സ്ഥാപിച്ചത്.  
 
സെന്‍റ് മാര്‍ഗരെറ്റ്സ് യു. പി സ്കൂള്‍ കൈപ്പുഴ
                    വിജ്ഞാനശാഖകള്‍ പ്രകാശവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ന്‍, ലോകത്തിലെ സകല അറിവുകളും വിരല്‍ത്തുമ്പിലെ ഒരു മൗസ് ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ഇന്നത്തെ പുതുതലമുറക്ക്‌ അദ്ധ്യാപകനെന്നാല്‍ ഇന്‍റെര്‍നെറ്റും വിവരസാങ്കേതിക സംവിധാനവുമാണ്. അറിവിന്‍റെ മായാപ്രപഞ്ചം അവര്‍ക്കുമുമ്പില്‍ തുറക്കപ്പെടുന്നുവെങ്കിലും അവയുടെ നന്മതിന്മകള്‍ തിരിച്ചറിയാന്‍ അവരെ പ്രപ്തരാക്കുന്നത് നല്ലൊരു ഗുരുവും മികച്ചൊരു വിദ്യാലയവും തന്നെയാണ്. വിജ്ഞാനശേഖരണത്തില്‍ കുട്ടികളുടെ സഹായിയും സന്മാര്‍ഗപ്രവര്‍ത്തനങ്ങളില്‍ അവരുടെ വഴികാട്ടിയുമായി അന്ധകാരമാകുന്ന അജ്ഞ്ഞതയില്‍നിന്നും അറിവാകുന്ന വെളിച്ചത്തിലേക്ക് കുരുന്നുമനസ്സുകളെ നയിക്കുവാന്‍ അദ്ധ്യാപകനും വിദ്യാലയവും സഹായകമാകുന്നു.
 
    1892 ജൂണ്‍ 27 ന്,വി. മാര്‍ഗരെറ്റ് മേരി അലക്കൊക്കിന്‍റെ  നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂള്‍ കൈപ്പുഴയില്‍ സ്ഥാപിതമായി.ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ ആണ്ഇതിന്‍റെ സ്ഥാപകന്‍. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂള്‍ പുരോഗതി പ്രാപിച്ച് 1910ല്‍ ഗവണ്‍മെന്റിന്‍റെ അംഗീകാരം ലഭിച്ചു. 1947 ല്‍  ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍പൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളര്‍ച്ച, അതുവഴി കുടുംബത്തിന്‍റെ വളര്‍ച്ച, സമൂഹത്തിന്‍റെ ഉന്നമനം എന്നിവയാണ്ക്രാന്തദര്‍ശിയായ മാക്കില്‍ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരില്‍, സി മാര്‍ഗരെറ്റ് മഴുവഞ്ചേരില്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.1988 മുതല്‍ 2011    വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡുകള്‍ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 2009 മുതല്‍ ആണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ആരംഭിച്ചു.
            2016 -17 ല്‍ ശതോത്തര രജത ജുബിലീ ആഘോഷിക്കുന്ന സരസ്വതി ക്ഷേത്രം ഇന്നും ഒരു വടവൃക്ഷമായി പ്രശോഭിക്കുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.  
 
അദ്ധ്യാപകസേവനം
ഹെഡ്മിസ്ട്രെസ്സ് ഉള്‍പ്പടെ 11 അദ്ധ്യാപകര്‍
ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
കുട്ടികളുടെ പഠനത്തിനും ഇതര  പ്രവര്‍ത്തനങ്ങള്‍ക്കും അദ്ധ്യാപകരുടെ സേവനം മികവേകുന്നു. കൂടാതെ സംഗീതം, നൃത്തം, ചിത്രരചന, സ്പോര്‍ട്സ് തുടങ്ങിയവയിലും വേണ്ടുന്ന പരിശീലനവും നടത്തിവരുന്നു.കലാകായിക പ്രവൃത്തി പരിചയ മേളകളില്‍പങ്കെടുപ്പിക്കുന്നതിനായി പ്രത്യേക പരിശീലനവും ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നടത്തി വരുന്നു. ഉച്ച ഭക്ഷണം, പരിസര ശുചീകരണം എന്നിവയ്ക്കായി മറ്റു രണ്ടു ജീവനക്കാരുടെ സഹായം പ്രയോജനപ്പെടുത്തി വരുന്നു.
സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നെടും തൂണായി വര്‍ത്തിക്കുന്ന മികച്ച മാനേജ്മെന്‍റ് ആണ് ഈ സ്കൂളിനുള്ളത്‌. അതോടൊപ്പംതന്നെ മികവാര്‍ന്ന സേവനം കൊണ്ട് സ്കൂളിനെ വഴി നടത്തിക്കുന്ന സ്കൂള്‍ പി. ടി. എ യും പ്രവര്‍ത്തിക്കുന്നു.
ആഴ്ചയില്‍ രണ്ടു ദിവസം ക്ലാസ്സടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ അസ്സംബ്ലി കുട്ടികള്‍ തന്നെ നടത്തുന്നു. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന അസ്സംബ്ലിയില്‍ പ്രതിജ്ഞ, മുഖപ്രസംഗം, പത്രവാര്‍ത്ത, ചിന്താവിഷയം, ക്വിസ്, കടങ്കഥ, എക്സ്സര്‍സൈസ്, സദുപദേശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സ്കൂള്‍ അസ്സംബ്ലി ഏറ്റെടുത്തു നടത്തുന്നതിലൂടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനും, ആത്മവിശ്വാസം വളര്‍ത്താനും കുട്ടികളെ പ്രാപ്തരാക്കുന്നു. മധുരം നുകരുന്ന കുട്ടികളുടെ ജന്മദിനാഘോഷ൦ അസ്സംബ്ലിക്ക് കൊഴുപ്പേകുന്നു
.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280312" എന്ന താളിൽനിന്ന് ശേഖരിച്ചത്