Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
.
== കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
[[പ്രമാണം:17092-lk_winning.jpg|നടുവിൽ|ലഘുചിത്രം|512x512ബിന്ദു]]
സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിവരുന്ന പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കാലിക്കറ്റ് ഗേൾസ് സ്കൂളിന്.നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചു നടന്ന സമ്മാനദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻ കുട്ടിയിൽ നിന്ന്  പുരസ്‌കാരം ഏറ്റുവാങ്ങി.2023-24 അധ്യയനവർഷത്തിലെ  8, 9,10 ക്ലാസുകളിലെ ബാച്ചുകളുടെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്.
 
ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മീഡിയ കവറേജ്, സ്കൂൾ ന്യൂസ് ചാനൽ, സ്കൂൾ പത്രം,ഡിജിറ്റൽ മാഗസിൻ, AI ന്യൂസ്‌ റീഡർ  തുടങ്ങി  സാങ്കേതിക  മേഖലകളിൽ ഒട്ടേറെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് ആയിട്ടുണ്ട്.
 
സ്കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സ്കൂൾ ഹെഡ്‌മിസ്ട്രെസ് എം.കെ. സൈനബ.കൈറ്റ്സ് മിസ്ട്രെസ്മാരായ ഹസ്ന. സി. കെ, ഫെമി. കെ ലിറ്റിൽ കൈ റ്റ് സ് അംഗങ്ങളായ ഗാലിബ ആയിഷ, മറിയം ഹസ്സൻ, ഷെസ ലുലു അനസ്, ഷെസ ഫാത്തിമ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.
 
== '''കാലിക്കറ്റ് ഗേൾസ് മികച്ച എൻഎസ്എസ് യൂണിറ്റ്''' ==
സാമൂഹ്യ സേവന മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾക്കുള്ള കേരളത്തിലെ ഏറ്റവും നല്ല എൻ.എസ്. എസ് യൂണിറ്റിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഭാരതീയം പുരസ്കാരം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂൾ യൂണിറ്റിന്.പുരസ്കാരം മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി.
 
നേരത്തെ കോഴിക്കോട് ജില്ലയിൽ ഹയർ സെക്കൻഡറി മേഖലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ്  ഹയർ സെക്കൻഡറി NSS സംസഥാന കോ -ഓർഡിനേറ്റർ ഡോ. ജേക്കബ് ജോണിൽ നിന്നു പ്രിൻസിപ്പൽ എം. അബ്ദു, പ്രോഗ്രാം ഓഫിസർ ഇ.കെ ഷഹീന, മുൻ പ്രോഗ്രാം ഓഫിസർ ടി.പി.ഷബ്ന, ഷൈജ പർവീൻ, ജില്ലാ കോ -ഓർഡിനേറ്റർ എം.കെ.ഫൈസൽ, വൊളൻറിയർ സെക്രട്ടറിമാർ ചേർന്ന് ഏറ്റുവാങ്ങിയിരുന്നു
 
കൂട്ടുകാരിക്കൊരു കൂട് പദ്ധതിയിൽ വീട് നിർമാണം, ഹൊറിഗല്ലു - പബ്ലിക് പാർക്ക് നിർമാണം. സജ‌ജ്ജം ഫാഷൻ ഡിസൈനിങ് യൂണിറ്റ്, പാലിയേറ്റീവ് പ്രവർത്തനം, രക്തദാന ക്യാംപുകൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് യൂണിറ്റ് നടത്തിയത്.
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2607053" എന്ന താളിൽനിന്ന് ശേഖരിച്ചത്