"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:50, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→പറപ്പൂർ ഗ്രാമം
(താളിലെ വിവരങ്ങൾ == പറപ്പൂർ ഗ്രാമം == എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
== പറപ്പൂർ ഗ്രാമം == | == '''പറപ്പൂർ ഗ്രാമം''' == | ||
കോട്ടക്കലിൽ നിന്ന് 2കിലോമീറ്റർ വടക്ക് മാറി കടലുണ്ടിപ്പുഴയുടെ തലോടലേറ്റ് വളർന്ന പറപ്പൂർ എന്ന കൊച്ചു ഗ്രാമം... സഹ്യാദ്രിയിൽ നിന്നും ഉൽഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയത്തിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി പിളത്തുന്നു.പരന്ന ഊര് എന്നത് ലോപിച്ചാണ് പറപ്പൂരായതെന്ന് പഴമക്കാർ പറയുന്നു. 1956 ൽ കേരുപ്പിറവി വർഷത്തിലാണ് പഞ്ചായത്തിൻ്റെ പിറവി. | |||
കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്.കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്. | |||
=== ചരിത‍്രം === | |||
ദേശാന്തരങ്ങളിൽ പ്രശസ്തി നേടിയ ജില്ലയിലെ പ്രമുഖ പട്ടണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ തെക്ക് മാറിസ്ഥിതി ചെയ്യുന്ന കോട്ടക്കൽ ചരിത്രത്തിലിടം നേടിയ നാട് ... | |||
1902 ൽ വൈദ്യരത്നം ps വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാല ലോക പ്രസിദ്ധം. ആര്യവൈദ്യശാലക്ക് പുറമെ വസ്ത്രവ്യാപാര, ഫർണിച്ചർ മേഖലകളും നാടിനെ സാമ്പത്തികമായി താങ്ങി നിർത്തുന്നു... | |||
18-ാം നൂറ്റാണ്ടിൽ വള്ളുവനാട് രാജാവിൻ്റെ പട്ടാളത്താവളമായിരുന്ന പ്രദേശം ടിപ്പുവിൻ്റെ പടയോട്ടത്തിലും പങ്കാളിയായി. സാമൂതിരി രാജാവിൻ്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെട്ടതുമായിരുന്ന കോട്ടക്കലെ ഭൂമിയുടെ ഉടമസ്തത വിവിധ കോവിലകങ്ങൾക്കായിരുന്നു. വള്ളുവക്കോനാതിരി പണി കഴിപ്പിച്ച കോട്ടയും കിടങ്ങുകളും കോട്ടക്കൊക്കളങ്ങളും നിറഞ്ഞ പ്രദേശമായത് കൊണ്ട് ഈ നാട് കോട്ടക്കൽ എന്നറിയപ്പെട്ടു. | |||
== '''വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ''' == | |||
ഒരു നൂറ്റാണ്ട് മുമ്പ് 1916 ൽ വളപ്പിൽ അഹമ്മദ് മുസ്ലിയാർ വീണാലുക്കൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് ഈ നാടിനെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രഥമ സ്ഥാപനം. ഈ ഓത്തുപള്ളിയാണ് വീണാലുക്കൽ ഈസ്റ്റ് എ.എം എൽ പി സ്കൂളായി പരിണമിച്ചത്. | |||
പതിറ്റാണ്ടുകൾക്ക് ശേഷം ഇതേ സ്കൂളിൽ വെച്ച് 1958 മാർച്ച് 14 ന് നാടിന് അക്ഷരവെളിച്ചം പകർന്ന തർബിയത്തുൽ ഇസ്ലാം എന്ന ടി. ഐ സംഘം നിലവിൽ വരുന്നു. പറപ്പൂർ പഞ്ചായത്തിൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന ടി ഇ മുഹമ്മദ് ഹാജിയാണ് സംഘത്തിൻ്റെ പ്രഥമ പ്രസിഡൻ്റ്.ടി.ഇ അബൂബക്കർ മാസ്റ്റർ സെക്രട്ടറിയും. | |||
സംഘത്തിന് കീഴിലെ പ്രഥമ സംരംഭം മദ്രസ്സ 634 നമ്പറായി 1961 ഫിബ്രവരി 12 ന് മുസ്ലിം കേരളത്തിൻ്റെ അഭിമാന ഭാജനം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ നാടിന് സമർപ്പിച്ചു. | |||
കാലം പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ പോരായ്മ മനസ്സിലാക്കിയ നേതൃത്വം അവസരത്തിനൊത്ത് ഉയർന്നു. ഭരണ രാഷ്ടീയ പരിചയം കൈമുതലാക്കിയിസംഘം സാരഥികളായ ടി ഇ മുഹമ്മദ് ഹാജിയും കെ.കെ സെയ്തലവി സാഹിബും വിദ്യാഭ്യാസ മന്ത്രിയായ മഹാനായ സി.എച്ച് മുഹമ്മദ് കോയാസാഹിബിനെ കണ്ട് ആവശ്വമുന്നയിക്കുകയും 1968ൽ യു.പി സ്കൂളിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. | |||
1969ൽ സൊസൈറ്റി ആക്ട് പ്രകാരം നമ്പർ 16 ആയി ടി ഐ സംഘം രജിസ്റ്റർ ചെയ്യുന്നു. | |||
ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉപരിപഠനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹൈസ്കൂളിന് ആവശ്യമുയർന്നു.സംഘം ഭാരവാഹിയും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ടി. ആലിഹാജി, തൻ്റെ സുഹൃത്തും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കാര്യം ബോധിപ്പിക്കുകയും ചാക്കീരി ഹൈസ്കൂൾ അനുവദിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശിലയിട്ട ഹൈസ്കൂൾ 1976 ഏപ്രിൽ 25ന് വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി നാടിന് സമർപ്പിക്കുകയും ചെയ്തു.1979 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ റിസൾട്ടായ 71 % വിജയവുമായാണ്.പരീക്ഷ എഴുതിയ 93ൽ 78 പേർ വിജയിച്ചു.2002 ൽ ഹയർ സെക്കണ്ടറിക്ക് തുടക്കം കുറിച്ചു.അൺ എയ്ഡഡ് ആയി തുടക്കം.2010 ൽ എയ്ഡഡ് +2 വായി ഉയർന്നു.കഴിഞ്ഞ വർഷത്തെ വിജയശതമാനം 100 % | |||
=== പ്രധാന സ്ഥാപനങ്ങൾ === | |||
* ഐ.യു.എച്ച്. എസ് ഹയർ സെക്കന്ററി സ‍്‍കൂൾ | |||
* ഐ.യു.എച്ച്. എസ് ആർട്സ് കോളേജ് | |||
* ഐ.യു.എച്ച്. എസ് ഹൈസ്‍കൂൾ | |||
* ഇഷാഅത്തുൽ ഉലൂം മദ്രസ |