"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ (മൂലരൂപം കാണുക)
18:41, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 118: | വരി 118: | ||
- ആയിഷ ഹസ 9C | - ആയിഷ ഹസ 9C | ||
== വിദൂരതയിലേക്ക് നോക്കുന്നവർ == | |||
അവൻ താൻ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് .ആകെ നിശബ്ദത.കാർ യാത്രയിൽ ഉടനീളം അവൻ 5. തന്റെ ജീവിതത്തെക്കുറിച്ച് താൻ കര കയറിയ ജീവിതപ്രശ്നങ്ങളെ കുറിച്ച് ഓർത്തു. തനിക്കെല്ലാമെല്ലാമായിരുന്ന അവളെ കുറിച്ചും ഓർത്തു.ജീവിതം തനിക്കെതിരെ സഞ്ചരിക്കുമ്പോൾ അവൻ തൻ് പഴയകാല ജീവിതത്തിലേക്ക് സഞ്ചരിച്ചു, സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോകുകയാണ്.താൻ കഷ്ടപ്പെട്ടിരുന്നു ആ കാലത്ത്.അവന് അവന്റെ അമ്മയായിരുന്നു ആകെയുള്ള കുടുംബവും ആകെയുള്ള അമ്മയുടെ ഒരു പ്രധാന വാക്കാണ് അവനിപ്പോഴും കൂട്ടാകുന്നത്. മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അവൻ്റെ ഫൈസ്‌കൂൾ കാലഘട്ടത്തിൽ അമ്മയെ അവന് നഷ്ടപ്പെട്ടു. | |||
എന്നാൽ ജീവിക്കണമെന്ന ആശ ഒരു തീക്കനലായി അവൻ്റെയുള്ളിൽ ആളിക്കത്തി. ഒഴിവുസമയങ്ങളിൽ ജോലിചെയ്താണ് അവൻ പഠനം പൂർത്തിയാക്കിയത് തനിക്ക് ഒത്തു വന്നിരുന്ന അസിസ്റ്റൻ്റ് മാനേജർ ജോലി ഉപകാരപ്പെടും എന്ന് അവൻ വിചാരിച്ചു കാണും. അതുകൊണ്ടാണ് പഠിത്തം മുഴുവനാക്കാനും കഴിഞ്ഞില്ല.ദൈവവും പ്രതീക്ഷയും കൈവിട്ടു എന്നതുപോലെ ആ ജോലി അവനെ നഷ്ടപ്പെട്ടു.ഒന്നുമില്ലാത്തവന് ദൈവം തുണ.തെരുവോരങ്ങളിൽ നിശബ്ദ വരാന്തകളിൽ സ്ഥാനം പിടിച്ച അവനെതേടി ഒരു ദൈവവും വന്നിരുന്നില്ല. കാലമുച്ചരിച്ച മഹാസത്യം. ഇംഗ്ലീഷ് ഭാഷയിലെ കോൺഫിഡൻസ് പ്രൈവറ്റ് കമ്പനിയുടെ അപ്ലിക്കേഷൻ ഫോം അവൻ്റെ മുഖത്ത് വന്നിടിച്ചു. കഠിന പ്രയത്നത്തിലൂടെ അവനത് സാധിച്ചെടുത്തു.തന്റെ ചിന്തകൾക്കൊടുവിൽ അവൻ തന്റെ പുതിയ] വീട്ടിലെത്തിച്ചേർന്നു. കാലങ്ങളുടെ കാത്തിരിലും പ്രതീക്ഷകളുടെ അവസാനവും ആണിത് അവൻ തൻ്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ് | |||
- ആയിഷ തൻഹ ഹാഷിം 9E |