"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ് (മൂലരൂപം കാണുക)
22:36, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2024→കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്[തിരുത്തുക | മൂലരൂപം തിരുത്തുക]
(' == '''കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] == നമ്മുടെ വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
നമ്മുടെ വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. Kerala's best & Happiest and Educational super market എന്ന രീതിയിൽ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു കാർഷിക പദ്ധതിയാണ് "ഞാറും ചോറും".വിദ്യാർത്ഥികൾക്കിടയിൽ കൃഷി മുതൽ AI വരേയുള്ള സകല മേഖലകളേയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ പദ്ധതി എന്ന രീതിയിൽ കൃഷിക്ക് തുടക്കം കുറിച്ചത്. ഇരുനൂറിൽ പരം കുട്ടികൾ അടങ്ങിയ ഒരു കാർഷിക ക്ലബ് കൂട്ടായ്മ നമ്മുടെ വിദ്യാലത്തിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. പഠനം എന്നത് ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല എന്നും, കൃഷി എന്ന സംസ്ക്കാരം അകന്നുപോകുന്ന ഇപ്പോഴത്തെ തലമുറയിൽ മണ്ണിലേക്കിറങ്ങി കൃഷി ചെയ്തപ്പോൾ ലഭിച്ചത് പ്രതീക്ഷതിലും അപ്പുറമായിരുന്നു. ഞാറുനടൽ , വിത്തിടൽ, കള പറിക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ നമ്മുടെ കാർഷിക കൂട്ടായ്മയോടൊപ്പം എല്ലാ പിന്തുണയും സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി മാനേജ്മെൻ്, പി.ടി എ പ്രതിനിധികളും ഉണ്ടായിരുന്നു. കേരളത്തിൻ്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമൻ്റെ സാന്നിധ്യത്തിലാണ് നെല്ല് വിളവെടുപ്പ് നടന്നത്. 4 ഏക്കറിൽ ജൈവ രീതിയിലുള്ള നെൽ കൃഷി ഇറക്കിപ്പോൾ ലഭിച്ചത് 10 ടണ്ണോളം നെല്ലാണ്. ഇവ വ്യത്യസ്ത പ്രോഡക്ടുകളാക്കി IU Happy എന്ന പേരിൽ വിപണനം നടത്താനുള്ള ശ്രമത്തിലാണ്. "ചേറിൽ കാൽ വെച്ചാലെ ചോറിൽ കൈ വെക്കാവൂ" എന്ന ഒരു തിരിച്ചറിവ് നമ്മുടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ കൃഷിരീതി മൂലം സാധിച്ചു. മാത്രമല്ല. ഇവയിൽ നിന്ന് ലഭിച്ച പോൽസാഹനവും പ്രചോദനവുമാണ് ഇപ്പോൾ ഒരു ഏക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷിയും, വിവിധ ഇനം പച്ചക്കറി കൃഷിയും ചെയ്ത് വരുന്നത്. സ്കൂൾ പരിസരത്തും നമ്മുടെ കുട്ടികൾക്ക് പച്ചക്കറികൃഷി നടത്താൻ സാധിച്ചു എന്നുള്ളത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. |