Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവേശനോത്സവം 2024-25
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവേശനോത്സവം 2024-25)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''പ്രവർത്തനങ്ങൾ 2024-25''' ==
[[പ്രമാണം:12060 praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]
=== പ്രവേശനോത്സവം ===
പ്രവേശനോത്സവദിനത്തിൽ ഉദ്ഘാടക പ്രസംഗകനും സാഹിത്യകാരനുമായ സുറാബിൻ്റെ ഭാഷണങ്ങളിൽ നിന്നും പെറുക്കി എടുത്തതിൽ ചിലത് താഴെ ചേർക്കാം .....
"വലിയ സ്വീകരണത്തോടെയാണ് വേദിയിലേക്ക് കൊണ്ടുപോയത്. കയ്യിൽ ബൊക്കെയുണ്ട്. ഒരുവേള ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോകുംപോലെ. പ്രശസ്ത നാടകകൃത്ത് എൻ.എൻ.പിള്ള തന്റെ ഞാൻ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസം തുടങ്ങുന്നത് കരച്ചിലൂടെയാണെന്ന്. മക്കളെ ആദ്യമായി വിദ്യാലയത്തിൽ കൊണ്ടുവിട്ട് രക്ഷിതാക്കൾ മടങ്ങുമ്പോൾ ഒരു പിടച്ചിലുണ്ട്. ഒപ്പം വാവിട്ട നിലവിളിയും. അതാണ്‌ ഒന്നാം പാഠം. വേദിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞു. എന്റെ കല്ല്യാണത്തിനുപോലും ഞാനൊരു പൂമാല ഇട്ടിട്ടില്ല. പെൺവീട്ടിൽ എത്തിയപ്പോൾ ആരോ ചോദിക്കുന്നതു കേട്ടു. " അപ്പോൾ മണവാളൻ എത്തിയിട്ടില്ലേ? "
" ദാ, നേരത്തേ എത്തി. ആ മണവാളനാണ് ഈ പഹയൻ.... "
ഉത്തരം കേട്ട് പലർക്കും ദഹനക്കേട് വന്നു കാണും. ആ സങ്കടം എനിക്ക് ഇന്ന് തീർന്നു. മണവാളനെപ്പോലെയല്ലേ എന്നെ നിങ്ങൾ ആനയിച്ചു കൊണ്ടുവന്നത്. അതിനു നിമിത്തമായതോ? ഞാൻ കൊണ്ടുനടക്കുന്ന എന്റെ ഹൃദയാക്ഷരങ്ങളും. എന്റെ സഹായിയാണ് എന്റെ പുസ്തകങ്ങൾ. അതെന്നെ നേർവഴിയിൽ കൊണ്ടുപോകുന്നു. രക്ഷിതാക്കളോട് ഒരപേക്ഷ. മക്കൾക്ക് ഗ്രിൽചിക്കനും അൽഫാമും വാങ്ങിക്കൊടുക്കുമ്പോൾ ഒരു പുസ്തകംകൂടി വാങ്ങിക്കൊടുക്കുക. വായനകൊണ്ടും അവരുടെ വയർ നിറയട്ടെ. അക്ഷരങ്ങൾ അറിവാണ്. അതൊരിക്കലും ചതിക്കില്ല. കുഞ്ഞുണ്ണി മാഷിന്റെ കവിതയോടൊപ്പം നാട്ടുകാരായ സുബൈദ നീലേശ്വരം റസാക്ക് നീലേശ്വരം എന്നിവരുടെ കുട്ടിക്കവിതകൾകൂടി കുട്ടികൾക്ക്‌ ചൊല്ലിക്കേൾപ്പിച്ചു.
തച്ചങ്ങാട് സർക്കാർ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി. പി.ടി.എ പ്രസിഡണ്ട് ടി.വി. നാരായണൻ അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ കെ.എം.ഈശ്വരൻ സ്വാഗതം പറഞ്ഞു. ശ്രീമതി.പ്രഭാവതി പെരുമന്തട്ട നന്ദി പറഞ്ഞു. ശ്രീമതി.സുനിമോൾ ബളാൽ എഴുതിയ സ്വാഗതഗാനം നൃത്താവിഷ്ക്കാരത്തിലൂടെ കുട്ടികൾ നന്നായി ആവിഷ്‌കരിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനും കവിയുമായ ഈശ്വരൻ. കെ.എം എഴുതിയ ശൂന്യമുദ്ര എന്ന കവിതസമാഹാരവും ഇ.പി.രാജഗോപാലൻ മാഷിന്റെ കഥയും ആത്മകഥയും എന്ന പുസ്തകവും സമ്മാനിച്ചു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557484" എന്ന താളിൽനിന്ന് ശേഖരിച്ചത്