Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 254: വരി 254:
പ്രമാണം:37001 Olympics 2.jpg|alt=
പ്രമാണം:37001 Olympics 2.jpg|alt=
</gallery>
</gallery>
== ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് ==
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ ആറന്മുള വീര ജവാൻ സ്മാരകത്തിലും, എരുമക്കാട്ടെ യുദ്ധ സ്മാരകത്തിലും, കുറിച്ചിമുട്ടം ലാൻസ്നായിക് അനിൽകുമാർ റ്റി. സി. യുടെ സ്‌മൃതി മണ്ഡപത്തിലും കർഗിൽ വിജയ് ദിനത്തിന്റെ 25-ാം വാർഷികദിനത്തിൽ  പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അദ്ധ്യാപിക അനില സാമൂവേൽ,  സിബി മത്തായി,  ജെബി തോമസ്, എബിൻ ജിയോ മാത്യു, പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്‌, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എബ്രഹാം, ഓൾ കേരളാ ഹീറോ സോൾജിയേർസ് സംസ്ഥാന പ്രസിഡന്റ് സുരേഷ് പൂവത്തൂർ, ബെന്നി ഫിലിപ്പ്, വീർ ജവാൻ അനിൽ കുമാറിന്റെ ബന്ധുക്കൾ,  വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
=== വൃക്ഷം നടാം ഡ്രൈവ് ===
27 എസ്.ഡി.യും 20 എസ്.ഡബ്ല്യു. കാഡറ്റുകളും ഈ അവസരത്തിൽ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യുദ്ധ വീരന്മാരോടുള്ള ആദരവും പ്രകടിപ്പിച്ചു.
=== '''യുദ്ധ സ്മാരക സന്ദർശനം''' ===
എസ്.ബി.യും, എസ്.ഡബ്ല്യു കേഡറ്റുകളും, അദ്ധ്യാപകരും,  എ.എൻ.ഒ.യും ചേർന്ന് ആറന്മുള വീര ജവാൻ സ്മാരകം, എരുമക്കാട്ടെ യുദ്ധ സ്മാരകം, കുറിച്ചിമുട്ടം ലാൻസ്നായിക് അനിൽകുമാർ റ്റി. സി. യുടെ സ്‌മൃതി മണ്ഡപത്തിലവും സന്ദർശിച്ചു. ചെങ്ങന്നൂർ 10(കെ) ബറ്റാലിയൻ എൻ.സി.സി.യുടെ ബി.എച്ച്.എം. ഡി. ഗണപതിയും അവർക്കൊപ്പം ഉണ്ടായിരുന്നു. ധീരരായ വീരന്മാരുടെ ത്യാഗത്തിന് ആദരാഞ്ജലിയായി കാഡറ്റുകൾ പുഷ്പാഞ്ജലി അർപ്പിച്ചു. പ്രിൻസിപ്പൽ പുഷ്പമാല അർപ്പിച്ചുകൊണ്ട് ഈ ചടങ്ങിന് ഔദ്യോഗികമായ അംഗീകാരം നൽകി.
=== '''നിശബ്ദതയും പ്രാർത്ഥനയും''' ===
കാഡറ്റുകൾ ഒത്തുകൂടി നിശബ്ദത പാലിച്ചുകൊണ്ട് രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടിയ യുദ്ധ വീരന്മാരെ സ്മരിച്ചു. മെഴുകുതിരികൾ തെളിയിച്ചുകൊണ്ട് അവരുടെ ത്യാഗത്തിന് ആദരാഞ്ജലി അർപ്പിച്ചു. കർഗിൽ യുദ്ധ വീരന്മാരുടെ പേരുകൾ വായിച്ചു പറയുക വഴി അവരുടെ ഓർമ്മകൾ ജീവനുള്ളതാക്കി.
=== '''മത്സരങ്ങൾ''' ===
എസ്സെ റൈറ്റിംഗ്, പോയട്രി റൈറ്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിച്ചു. 26 വിദ്യാർത്ഥികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
=== '''ഉപസംഹാരം''' ===
ഈ പരിപാടികൾ കർഗിൽ വിജയ് ദിനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ദേശഭക്തിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിലും വിജയകരമായിരുന്നു. പുഷ്പാഞ്ജലിയും ദീപം തെളിയിക്കലും യുദ്ധ വീരന്മാരുടെ ത്യാഗത്തിന് ആദരവും കൃതജ്ഞതയും സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധൈര്യം, ശിക്ഷണം, ദേശഭക്തി എന്നീ മൂല്യങ്ങൾ അനുകരിക്കാൻ എൻ.സി.സി. കേഡറ്റുകൾക്ക് പ്രചോദനമായി ഈ ചടങ്ങ് മാറി.
10,983

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547626" എന്ന താളിൽനിന്ന് ശേഖരിച്ചത്