"ജി.യു.പി.സ്കൂൾ മൂന്നിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.സ്കൂൾ മൂന്നിയൂർ/ചരിത്രം (മൂലരൂപം കാണുക)
18:40, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''സ്കൂൾ ചരിത്രം''' | ||
സാമൂഹ്യവും വിദ്യാഭ്യാസപരവു മായി ഏറെ പിന്നാക്കം നിന്നിരുന്ന മൂന്നിയൂർ പ്രദേശത്ത് സുമാർ 100 വർഷം മുമ്പ് എടകണ്ടത്തിൽ നാരായണൻ നായർ, സഹോദരൻ കുഞ്ചു നായർ എന്നിവർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ കിഴക്ക് തെക്കുഭാഗത്തായി നിലത്തെഴുത്ത് ആശാന്മാരെ കൊണ്ടുവന്ന് എഴുത്ത് പള്ളിക്കൂടം ആരംഭിച്ചിരുന്നു. പള്ളിക്കൂടത്തിൽ അക്കാലത്ത് ഈ പ്രദേശത്തെ വിവിധ മതജാതി വിഭാഗക്കാർ എത്തുന്നത് കുറവായിരുന്നു. | |||
വിദ്യാഭ്യാസം എന്നത് അവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത താണെന്ന ധാരണയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഇതു മനസ്സിലാക്കി 1927 ലാണ് പൊതുവിദ്യാലയം എന്ന ആശയം മനസ്സിൽ കണ്ട് യശശ്ശരീരനായ ശ്രീ എടുക്കണ്ടത്തിൽ കുഞ്ചു നായർ എന്നവർ ഏകാധ്യാപക സ്കൂൾ സ്ഥാപിക്കാനിടയായത്. 1927 ൽ അദ്ദേഹം സ്ഥാപിച്ച എലമെന്ററി സ്കൂൾ മൂന്നിയൂർ (ചാലിൽ) എന്ന ഏകാധ്യാപക വിദ്യാലയമാണ് പിന്നീട് ഇന്നത്തെ ഗവൺമെൻറ് യുപി സ്കൂൾ മൂന്നിയൂർ എന്ന പേരിൽ അറിയപ്പെടുന്നത്. അന്ന് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ റവന്യൂ വകുപ്പിൽ അംശം മേനോൻ എന്ന ജോലി നൽകി ആദരിച്ച സ്ഥാനീയനായിരുന്നു അദ്ദേഹം. അന്നത്തെ ഭരണാധികാരികളിൽ നിന്നും അദ്ദേഹത്തിന്റെ വ്യക്തിസ്വാധീനം ഉപയോഗിച്ച് സ്ഥാപിച്ച ഈ സ്ഥാപനം പിൽക്കാലത്ത് ഒരു നാടിന്റെ സാംസ്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ നിസ്തുലമായ പങ്കാണ് വഹിച്ചത്. സ്കൂളിന് വേണ്ടി സ്വന്തം ഭൂമിയിൽ ഏതാനും ഭാഗം മാറ്റിവെച്ച് അവിടെ കെട്ടിടം നിർമ്മിച്ചു നൽകി അധ്യാപകരെ നിയമിച് അവർക്ക് കയ്യിൽ നിന്ന് അലവൻസ് നൽകുകയും ആവശ്യമായ ഫർണിച്ചറുകളും മറ്റും നൽകുകയും ചെയ്തിരിന്നു. അന്ന് വിദൂര സ്ഥലങ്ങളിൽ നിന്ന് അധ്യാപകരെ കണ്ടെത്തി ഇവിടെ സൗജന്യ താമസസൗകര്യം ഉൾപ്പെടെ നൽകിയാണ് ഈ സ്ഥാപനം മുന്നോട്ടു കൊണ്ടു പോയിരുന്നത്. ഈ സ്കൂളിലെ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ഉള്ളണം പ്രദേശത്തുകാരനായ ഗോവിമാസ്റ്റർ ആയിരുന്നു. | |||
ൻ മാസ്റ്റർ ആയിരുന | |||
1954 സ്കൂൾ കെട്ടിടവും മറ്റും കൈമാറുമ്പോൾ സ്കൂളിന്റെ പേര് ബോർഡ് എലമെൻററി സ്കൂൾ എന്നായിരുന്നു. 1956 ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമാണ് സ്കൂളിൻറെ പേര് ഗവൺമെന്റ യുപി സ്കൂൾ മൂന്നിയൂർ എന്നാക്കി മാറ്റിയത്. മുൻ കാലങ്ങളിൽ പിടിഎ കമ്മറ്റിക്ക് പകരമായി സ്കൂൾ വെൽഫെയർ കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. വെൽഫെയർ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ ശ്രീ പി കെ മാധവൻ നായരോടൊപ്പം അന്നത്തെ മൂന്നിയൂർ അംശം അധികാരിയുമായിരുന്ന ശ്രീ ചോനാം കണ്ടത്തിൽ കുഞ്ഞിക്കണ്ണമേനോൻ എന്നവരും സ്കൂളിന്റെ പുരോഗതിക്കായി വളരെയേറെ സംഭാവനങ്ങളും നൽകിയ വ്യക്തിത്വമാണ്. തുടർന്ന് സ്കൂൾ പിടിഎ കമ്മറ്റികൾ രൂപീകരണം മുതൽ പിടിഎ ഭാരവാഹികൾ ആയിരുന്ന മൺമറഞ്ഞ പൂക്കാടൻ അവറാൻ കുട്ടി ഹാജി, കാളങ്ങോടൻ അലവി ഹാജി, വാൽപ്പറമ്പിൽ കമ്മിണി ഹാജി തുടങ്ങി ഒട്ടനവധി പേരും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ അവരുടേതായ സുത്യർഹമായ പങ്കുവഹിച്ചു വന്നിട്ടുള്ളവരാണ്. ശ്രീ മാധവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ പരേതനായ ശ്രീ ഇ വി ഭാസ്കരൻ നായരും സ്ഥലമുടമ എന്ന നിലക്കും പിടിഎ ഭാരവാഹി എന്ന നിലക്കും സ്കൂളിൻറെ പുരോഗതിക്കായി തന്റേതായ പങ്കു വഹിച്ചിട്ടുള്ളതാണ്. തികച്ചും ലാഭേച്ഛയില്ലാതെ സ്കൂളിൻറെ പുരോഗതിക്കും വികസനത്തിനും വേണ്ടി സ്ഥലം സർക്കാരിലേക്ക് വിട്ടു നൽകിയതിലും തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തുച്ഛമായ വിലക്ക് ബാക്കി സ്ഥലവും സ്കൂളിന് വിട്ടു നൽകിയതും സ്മരിക്കേണ്ടതാണ്. കുറച്ചു സ്ഥലം സൗജന്യമായും ബാക്കി തുച്ഛമായ വിലക്കും വിട്ടു നൽകിയതിലൂടെ സ്കൂളിന് നല്ല കെട്ടിടങ്ങളും സൗകര്യങ്ങളും ഉണ്ടായതിൽ ശ്രീ മാധവൻ നായരോടും കുടുംബാംഗങ്ങളോടും വലിയ കടപ്പാട് ഈ സ്ഥാപനത്തിനുണ്ട് |