Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം'''==
എസ്.എസ്.എൽ.സി- ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിജയാരവം - '24 വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ പുതുപാഠങ്ങൾ പകർന്നു നൽകിയ വേദിയായി മാറി. ചടങ്ങിൽ അതിഥികളായെത്തിയ  അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് ഐ.എ.എസ്, സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം എന്നിവർ കുട്ടികൾക്കു മുമ്പിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. മലയാളം മീഡിയത്തിൽ പൊതുവിദ്യാലയത്തിൽ പഠിച്ച തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ സിവിൽസർവീസിലേക്കുള്ള വഴിയിൽ ഏറെ സഹായകമായതായി അശ്വതി ശിവറാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് ,  ജില്ലാ പഞ്ചായത്ത്  അംഗം  സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , വൈത്തിരി ഉപജില്ലാവിദ്യാഭ്യാസർ ഓഫീസർ ജോയ് വി.സ്കറിയ,  അഡ്വ. സി.വി ജോർജ്ജ്, ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ. അനിൽ കുമാർ , അനുപമ കെ. ജോസഫ് , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048 foc1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048 foc2.jpg|thumb|none|450px]] </li>
</ul></div> </br>
=='''വായനാ വാരാചരണത്തിന് തുടക്കമായി'''==
=='''വായനാ വാരാചരണത്തിന് തുടക്കമായി'''==
ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി. സ്കൂൾ വായന ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദനം ,ക്വിസ്സ്, പതിപ്പ് നിർമ്മാണം, ലൈബ്രറി സന്ദർശനം എന്നിവ നടത്തും. വായനാ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി എച്ച് എം സുമിത പി ഒ നിർവ്വഹിച്ചു . വായനാ ദിന സന്ദേശം വായന ക്ലബ്ബ് സെക്രട്ടറി ചിൻമയി രാജീവ് നൽകി. കെ അനിൽകുമാർ ,  റജീന ബക്കർ ,അഗസ്റ്റിൻ കെ.വി എന്നിവർ സംസാരിച്ചു

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504114" എന്ന താളിൽനിന്ന് ശേഖരിച്ചത്