"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:42, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→ആരാധനാലയങ്ങൾ
വരി 21: | വരി 21: | ||
</gallery> | </gallery> | ||
==ആരാധനാലയങ്ങൾ== | ==ആരാധനാലയങ്ങൾ== | ||
'''പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക''' | |||
കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് '''പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക'''. ലത്തീൻ കത്തോലിക്കാ സഭയിലെ കോട്ടപ്പുറം രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ 2012 ഓഗസ്റ്റ് 25-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തിയത്. ഒക്ടോബർ 7-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്. | |||
ഇന്ത്യയിലെ ഇരുപതാമത്തെ മൈനർ ബസിലിക്കയും എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ബസിലിക്കയും രൂപതയിലെ പ്രഥമ ബസിലിക്കയുമാണ് മഞ്ഞുമാതാ പള്ളി. 1503-ൽ പോർച്ചുഗീസുകാർ പള്ളിപ്പുറം കോട്ട നിർമ്മിച്ചപ്പോൾ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചു. 1577-ൽ ഇതു ഇടവകദേവാലയമായി. 1931-ലാണ് ഈ ദേവാലയം പുനർനിർമ്മിച്ചത്. 2006-ൽ ഇതു വീണ്ടും നവീകരിച്ചു. | |||
1791-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കോട്ടപ്പുറം, കുര്യാപ്പള്ളി കോട്ടകൾ തകർക്കപ്പെടുകയും പള്ളിപ്പുറം കോട്ടയും പള്ളിയും ടിപ്പുവിന്റെ സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ മഞ്ഞുകൊണ്ടു മൂടപ്പെട്ടുപോയി എന്നും കരുതുന്നു. അതിനാൽ ദൈവമാതാവിന്റെ പള്ളി മഞ്ഞുമാതാവിന്റെ ദൈവാലയമായി അറിയപ്പെട്ടു. | |||
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ചിത്രം പോർച്ചുഗലിൽനിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ്. |