"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:30, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''കൊല്ലം ജില്ലയിലെ | == '''കൊല്ലം ജില്ലയിലെ അഞ്ചുചൊല്ലുകളുടെ നാടാണ് അഞ്ചൽ.''' == | ||
# '''അഞ്ചൽക്കുളം കുളമോ ചിറയോ?''' | |||
# '''അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?''' | |||
# '''ഏറത്ത് അമ്പലം വയലിലോ കരയിലോ?''' | |||
# '''വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ?''' | |||
# '''കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?''' | |||
<u>'''അഞ്ചൽക്കുളം കുളമോ ചിറയോ?'''</u> | |||
'''അഞ്ചലിൽ നിന്നും ഏകദേശം 4 കി.മീ. ഉള്ളിൽ ഏറം ജംഗ്ഷനു സമീപത്തയിട്ടാണ് ഈ ജലാശയം സ്ഥിതിചെയ്യുന്നത്. ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കം നിലനിൽക്കുന്നുണ്ട്. സാധാരണ കുളങ്ങളേക്കാൾ വലുതും ചിറയേക്കാൾ ചെറുതും, രൂപം കൊണ്ട് തിരിച്ചറിയാൻ പറ്റാത്തതുമാണ്. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലും ആണ്. ഈ കുളത്തിന്റെ ഒരു ഭാഗം വൃത്താകൃതിയിലും മറുഭാഗം ചതുരാകൃതിയിലും ആണ്. കുളം വൃത്താകൃതിയിലും ചിറ ചതുരാകൃതിയിലും ആണല്ലോ.? ഇത് രണ്ടും കൂടി ചേർന്ന അവസ്ഥയായതു കൊണ്ടാണ് ഈ ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കം നില നിൽക്കുന്നത്. അഞ്ചൽ എന്ന സ്ഥലനാമത്തിലെ ഐതിഹ്യത്തിൽ പറയുന്ന അഞ്ചു ചൊല്ലുകളിൽ ഒരു ചൊല്ല് ഈ തർക്കം ആണ്.''' | |||
'''<u>അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?</u>''' | |||
'''അഞ്ചലിൽ നിന്നും ഏകദേശം 1.5 കി.മീ. ഉള്ളിൽ , അഞ്ചലിൽ നിന്നും പുനലൂർ പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് മാറി അഗസ്ത്യക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രത്തെ ക്കുറിച്ചാണ് രണ്ടാമത്തെ തർക്കം. ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ അതോ പെണ്ണാണോ എന്നത് ഇതുവരെയും കണ്ടെത്താൻ കഴിയാത്ത ഒരു സംഗതിയാണ്. ഒരു മുനിവര്യൻ അഗസ്ത്യക്കോട് തപസ്സിരുന്നതായി കരുതുന്നു. മുനിയുടെ പ്രതിഷ്ഠ കമഴ്ന്ന നിലയിലാണ് കാണുന്നത്. ഇതുമൂലം ബിംബം ഉയർത്തി നോക്കി ആണോ പെണ്ണോ എന്ന് നിർണ്ണയിക്കാനായിട്ടില്ല. അഗസ്ത്യക്കോട് ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ഒന്നിൽ ഒരു മാറിടം മാത്രമേ ദൃശ്യമാകുന്നുള്ളൂ എന്നതും ശ്രദ്ധയിൽ വരുന്നു. സ്ഥലനാമത്തെ സൂചിപ്പിക്കുന്ന രണ്ടാമത്തെ തർക്കം അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ എന്നതാണ്. മുനിയും ആയി ബന്ധപ്പെട്ട തർക്കം ഇങ്ങനെ നില നിൽക്കുന്നു എങ്കിലും അഗസ്ത്യക്കോട് ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗം ആണ്.''' | |||
'''<u>ഏറത്തെ അമ്പലം വയലിലോ കരയിലോ?</u>''' | |||
'''ഏറം ജംഗ്ഷനിൽ കാണപ്പെടുന്ന ക്ഷേത്രം വയലിനു നടുവിലായ് മൺതിട്ടയിൽ ചുറ്റുമതിലോട് കൂടി കാണപ്പെടുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തെ വയലിൽ തേവർ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്. വയലിന്റെ മധ്യഭാഗത്ത് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രം ഇരിക്കുന്നിടം നല്ല കട്ടി തറയാണ്. വയലിന്റെ നടുക്കുള്ള ഈ കര ഭാഗം കൗതുകം ഉണർത്തുന്നു. ഒറ്റ നോട്ടത്തിൽ വയലിൽ സ്ഥിതി ചെയ്യുന്നുവെന്ന് തോന്നുമെങ്കിലും ചെറിയ ഒരു കര പ്രദേശത്താണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്ന് കാണാം. കരപ്രദേശത്തെ പോലെ അടിയുറപ്പും ഈ സ്ഥലത്തിനുണ്ട്. ഐതിഹ്യത്തിൽ ഉള്ള മൂന്നാമത്തെ ചൊല്ല് ഏറത്ത് അമ്പലം വയലിലോ കരയിലോ എന്ന് വന്നത് ഈ തർക്കം കൊണ്ടാണ്.''' | |||
'''<u>വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ?</u>''' | |||
'''ഏറത്തുനിന്നും ഏകദേശം 1.5 കി. മീ. കിഴക്കുമാറി വടമൺ പള്ളിക്കൂടത്തിന് 150മീ.കിഴക്കായി എലിക്കോട് കാവിനുസമീപം മണക്കാട്ട് മാധവൻപിള്ളയുടെ പുരയിടത്തിന്റെ തെക്കേ അതിരിലായി ഏറെ വർഷം പഴക്കമുള്ള ഒരു കാഞ്ഞിരമരം ഉണ്ടായിരുന്നു. ഏകദേശം50വർഷങ്ങൾക്ക്മുൻപ് നശിച്ചുപോയി. ഈ കാഞ്ഞിരമരത്തിന്റെ ഒരു ശിഖരത്തിന്റെ ഇലകൾക്ക് മധുര രസമാണ്. മറ്റിലകൾക്ക് പ്രത്യേക രസമോ കയ്പ്പോ ഇല്ല. ഈ മരം കായ്ക്കുന്നതായും പഴം ഉണ്ടായിട്ടുള്ളതായും ഇന്നേവരെ ആരും കണ്ടിട്ടുമില്ല. കാഞ്ഞിരക്കുരു ലഭിക്കാത്തതിനാൽ വടമൺ കാഞ്ഞിരം കയ്ക്കുമെന്നോ മധുരിക്കുമെന്നോ ആർക്കും പറയാനും കഴിയുന്നില്ല. ഈ ശിഖരം ഏതാണെന്ന് ഇതുവരെയും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച് ചൊല്ലുകളിലെ നാലാമത്തെ ചൊല്ല് വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ എന്നതാണ്.''' | |||
'''<u>കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?</u>''' | |||
'''ഏറം ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറുമക്കാട്ടു കുടുംബക്കാരുടെ യഥാർത്ഥ ജാതി എന്തെന്നറിയാൻ തെളിവുകളില്ല. വളരെ പുരാതന കുടുംബമായതു കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല. സ്ഥലനാമം ഉത്ഭവിച്ചു എന്ന് കരുതുന്ന അഞ്ചു ചൊല്ലുകളിൽ അഞ്ചാമത്തെ ചൊല്ല് കുറുമാക്കാട്ടു കുടുംബവും ആയി ബന്ധത്തപ്പെട്ടത് ആണ്.''' | |||
'''സ്ഥലനാമത്തിന്റെ ആവിർഭാവവും ആയി ബന്ധപ്പെട്ട മറ്റൊരു നിരീക്ഷണം അഞ്ചു ആൽ മരങ്ങൾ നിന്നിടം ലോപിച്ച് അഞ്ചൽ ആയി എന്നതാണ്. വനഭാഗവും തണൽ മരങ്ങളുടെ കുറ്റികൾ ഇപ്പോഴും ഗോചരങ്ങളും ആയതു കൊണ്ട് ഈ നിരീക്ഷണവും തള്ളിക്കളയാൻ കഴിയില്ല.''' | |||
== '''ചരിത്രമുറങ്ങുന്ന അഞ്ചൽ പഞ്ചായത്തിന്റെ ചരിത്രനിർമ്മാണം വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വിക്കി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു. 03/07/2012- ന് ഉദ്ഘാടനം ചെയ്ത മലയാളം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF വിക്കിപീഡിയ] - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി പ്രകാരം [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പഞ്ചായത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രോജക്ട് ആരംഭിച്ചു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ. കണ്ണൻമാഷ്, ശ്രീ. കെ.കെ. ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ. എസ്. അഭിലാഷ് (എസ്.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു.<ref>[https://shijualex.blogspot.com/2012/10/blog-post.html ശ്രീ. ഷിജു അലക്സിന്റെ ബ്ലോഗ് പേജ്- വാർത്ത]</ref>''' == | |||
== '''പഠനശിബിരം''' == | == '''പഠനശിബിരം''' == |