"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
15:11, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2024→സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24
No edit summary |
|||
വരി 34: | വരി 34: | ||
വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി കേരളകൗമുദി സംഘടിപ്പിച്ച അക്വാ ഫെസ്റ്റിൽ സെപ്റ്റംബർ 16 ന് ഇക്കോ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. | വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി കേരളകൗമുദി സംഘടിപ്പിച്ച അക്വാ ഫെസ്റ്റിൽ സെപ്റ്റംബർ 16 ന് ഇക്കോ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. | ||
ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്. | ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്. | ||
മാസത്തിലൊരു ദിവസം ക്ലബ്ബ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒക്ടോബർ 8 ന് ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കി. | |||
ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് 30/ 11/ 23 ന് സെൻട്രൽ സോയിൽ ആൻഡ് പ്ലാന്റ് ഹെൽത്ത് സെന്റർ ഹാളിൽ നടന്ന പ്രസംഗ മത്സരത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങളായ അഷിത എസ് രാജ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ അർജുൻ എസ് ആർ, മാളവിക എസ് എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
ഇക്കോ ക്ലബ് അംഗങ്ങളുടെ സഹകരണം ഉണ്ടായിരുന്ന മറ്റൊരു പ്രവർത്തനമാണ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾ ഉൾപ്പെടുത്തി 7 /12/ 23ന് സ്കൂളിൽ നടന്ന നാടൻ ഭക്ഷ്യവസ്തു പ്രദർശനം. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളായ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, മധുര കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങൾ, പലതരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഫലങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുവരികയും അവയുടെ പ്രദർശനവും ആണ് നടന്നത്. തുടർന്ന് 8 /12/ 23 ന് ഈ വിഭവങ്ങൾ ഉപയോഗിച്ച് സ്കൂൾ ഉച്ചഭക്ഷണ വിഭാഗം നടത്തിയ ഭക്ഷ്യമേളയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സദ്യ നൽകുകയുണ്ടായി. | |||
കൃഷിയുടെ രണ്ടാം ഘട്ട പ്രവർത്തനമായി മട്ടുപ്പാവിൽ ഫ്രിഡ്ജ് ബോക്സുകൾ ക്രമീകരിച്ച് ചീര കൃഷി ചെയ്യുന്നുണ്ട്. ചീര കൃഷിയുടെ വിളവെടുപ്പ് 11/ 12/ 23ന് വെങ്ങാനൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഭഗത്ത് റൂഫസ് നിർവഹിച്ചു. തുടർന്ന് വിളവെടുക്കുന്ന ചീരയിൽ ഉച്ച ഭക്ഷണത്തിനെടുത്ത ശേഷം ബാക്കി വരുന്നത് അധ്യാപകർക്ക് വിൽക്കുകയും അങ്ങനെ ശേഖരിക്കുന്ന തുക ഉപയോഗിച്ച് സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ നിന്നും ഈ വർഷം പിരിഞ്ഞു കിട്ടിയ തുകയും അധ്യാപകരുടെ സംഭവനയും ചേർത്ത് 20000/- രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ട ശേഷം FD സർട്ടിഫിക്കറ്റ് ഫെബ്രുവരി 20 ന് നാലാം ക്ലാസിൽ പഠിക്കുന്ന, പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് ഇക്കോ ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി. | |||
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്ന 2023ൽ തന്നെ ഇന്നവേറ്റീവ് പ്രോജെക്ടിന്റെ ഭാഗമായി സ്കൂളിൽ ചെറുധാന്യ കൃഷി ചെയ്തു. ഒപ്പം കരനെൽ കൃഷിയും ചെയ്യുകയുണ്ടായി. ചെറുധാന്യ കൃഷി രീതി, ഗുണങ്ങൾ, മറ്റ് പച്ചക്കറി കൃഷി രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർമാരായ ശ്രീ. സലിം ജോൺ സാറിന്റെയും ശ്രീമതി. ശ്രീജയുടെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് സെമിനാർ നടത്തി. ചെറുധാന്യ കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ ശാന്തിഗ്രാമം സന്ദർശിക്കുകയും ശ്രീ. പങ്കജാക്ഷൻ സാർ ക്ലാസ്സ് എടുക്കുകയും ചെയ്തു. കൂടാതെ ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ കഞ്ഞി, പലഹാരം, പായസം എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. ചെറു ധാന്യങ്ങളുടെ വളർച്ചഘട്ടങ്ങൾ, പൂവിടൽ, പരാഗണം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ക്ലബ് അംഗങ്ങളായ അക്ഷയ, മാളവിക എന്നിവർ ഈ പ്രൊജക്റ്റ് ജില്ലാതല മത്സരത്തിൽ അവതരിപ്പിക്കുകയും ആദ്യ 5 സ്കൂളുകളുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്തു. | |||
വിഴിഞ്ഞം CMFRI യുടെ വാർഷികത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് അംഗങ്ങൾ അക്വേറിയം സന്ദർശിച്ചു. വ്യത്യസ്ത തരം മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, മുത്തുച്ചിപ്പികൾ എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും വിജ്ഞാന പ്രദവുമായിരുന്നു. മറൈൻ ലൈഫ് ആൻഡ് ഇറ്റ്സ് ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ CMFRI നടത്തിയ ക്വിസ് മത്സരത്തിൽ ക്ലബ് അംഗങ്ങളായ മാളവിക S S ഒന്നാം സ്ഥാനവും അക്ഷയ R S മൂന്നാം സ്ഥാനവും നേടി. | |||
.ജനുവരി 30 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, കോട്ടൂർ ആന പരിപാലന കേന്ദ്രം, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്ലബ് അംഗങ്ങളുടെ ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. എക്സിറ്റു കൺസർവേഷൻ, ഇൻ - സിറ്റു കൺസർവേഷൻ രീതികൾ, വിവിധ കൃഷി രീതികൾ, ബയോസ്ഫിയർ റിസേർവ് എന്നിവ നേരിട്ടനുഭവിച്ചറിയാനും വംശനാശഭീഷണി നേരിടുന്ന സ്പീഷീസ് ആയ മരമഞ്ഞൾ, ഹോർത്തുസ് മലബാറിക്കസിന് സംഭാവന നൽകിയ ഇട്ടി അച്യുതൻ വൈദ്യരുടെ പ്രവർത്തനങ്ങളായ ചുവർചിത്രങ്ങൾ എന്നിവ കാണാനും മനസ്സിലാക്കാനും സാധിച്ചു എന്നത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. | |||
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24/ചിത്രശാല|ചിത്രശാല]]= |