"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
00:01, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''പഠനോത്സവം''' == | |||
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ. പി സ്കൂളിൽ പഠനോത്സവ് 24 എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നൗഷിർ കല്ലട ഔപചാരിക ഉദ്ഘടന കർമ്മം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. പി ഷഫീഖ് അധ്യക്ഷത വഹിച്ച പരിപാടിക്ക് എച് എം. ഇ. മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നൗഷിർ കല്ലടയെ എസ്. എം സി ചെയർമാൻ മുസ്തഫ വെള്ളേരിയും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർ പേഴ്സൺ ശ്രീമതി ഉമ്മുസൽമ യെ എം. ടി. എ പ്രസിഡന്റ് സോഫിയയും പൊന്നാട അണിയിച്ചു. പ്രസ്തുത പരിപാടിയിൽ ചെയർ ചലഞ്ചിലൂടെ വാങ്ങിയ 300 കസേരകൾ വാർഡ് മെമ്പർ കെ സാദിൽ, പ്രവീൺ മാസ്റ്റർ, അബൂബക്കർ എന്നിവരിൽ നിന്ന് ഹെഡ്മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് എന്നിവർ ഏറ്റു വാങ്ങി. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ 101 വായന കുറിപ്പുകൾ അടങ്ങിയ മാഗസിൻ എ. ഇ. ഒ മൂസക്കുട്ടി സാർ പ്രകാശനം ചെയ്തു. ബി ആർ സി ട്രൈനെർ സുമ ടീച്ചർ, സപ്ന, പരിപാടിക്ക് ആശംസയർപ്പിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സജീവ് നന്ദിയർപ്പിച്ചു.പഠനോത്സവത്തോടനുബന്ധിച്ചു നാലാം ക്ലാസ്സിലെ കുട്ടികൾ സംഘടിപ്പിച്ച കുട്ടി ചന്ത വേറിട്ട അനുഭവമായി. കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, ഉപ്പിലിട്ടത്, പ്രകൃതി ദത്ത പാനീയങ്ങൾ, നാടൻ മിഠായികൾ എന്നിവ കച്ചവടത്തിന് ഒരുക്കിയാണ് ചന്ത സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ കച്ചവടക്കാർ ആയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമത് പുതിയ അനുഭവമായി. | |||
== '''ടോയ്ലറ്റ് സമുച്ചയം''' == | |||
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ സാദിൽ ആദ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്റർ സ്വാഗതംപറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.പി.ഷഫീഖ്,എസ്.എം.സി.ചെയർമാൻ മുസ്തഫ വെള്ളേരി എന്നിവർ സംസാരിച്ചു. എസ് ആർ ജി കൺവീനർ റഹൂഫ് റഹ്മാൻ നന്ദി അർപ്പിച്ചു. | |||
== '''സ്കൂൾ വാർഷികം ചെമ്രോത്സവ് 24''' == | |||
ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നാൽപത്തിഏഴാം വാർഷികം ചെമ്രോത്സവ് 24 എന്ന പേരിൽ വളരെ വിപുലമായി തന്നെ ജനുവരി 26 ന് കൊണ്ടാടി.കുട്ടികളുടെ വൈവിദ്യങ്ങളാർന്ന കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാവിരുന്നും പരിപാടിക്ക് മികവേറി.വാർഷികാഘോഷം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി. അബ്ദുഹാജി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. പി ഷഫീക് അധ്യക്ഷനായി. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന എ. ഇ. ഒ മൂസക്കുറട്ടി മാസ്റ്റർ, പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ച പി ടി സി എം മീനാക്ഷിക്കുട്ടി എന്നിവർക്ക് സ്കൂളിന്റെ ഉപഹാരം നൽകി.ഈ അക്കാദമിക വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും അടങ്ങിയ ഡോക്യുമെന്റ് പ്രസന്റേഷൻ സ്കൂളിന്റെ മികവുകൾ നാട്ടുകാർക്ക് മുൻപിൽ തുറന്നു കാട്ടി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ, വാർഡ് മെമ്പർ കെ സാദിൽ, എ. ഇ. ഒ മൂസക്കുട്ടി മാസ്റ്റർ, എസ്. എം. സി ചെയർമാൻ മുസ്തഫ വെള്ളേരി, ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ്, എസ്. ആർ. ജി കൺവീനർ റഹൂഫ് റഹ്മാൻ എന്നിവർ സംസാരിച്ചു. | |||
== '''ക്രിസ്മസ് ആഘോഷം''' == | |||
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വളരെ വിപുലമായി തന്നെ ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രാവിലെ തന്നെ പുൽക്കൂട് ഒരുക്കി. കുട്ടികൾ എല്ലാവരും വെള്ളയും ചുവപ്പും വസ്ത്രങ്ങൾ അണിഞ്ഞു എത്തിയിരുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിലെ അദ്ധ്യാപകൻ റഊഫ് റഹ്മാൻ ഒരു കൾച്ചറൽ പ്രോഗ്രാം നടത്തി. ബലൂണും പാട്ടും വെച്ചുള്ള പരിപാടി കുട്ടികൾക്ക് വലിയ ആവേഷമായി. ശേഷം ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും സ്കൂൾ അംഗനത്തിലൂടെ കരോൾ പാടി ഡാൻസ് കളിച്ചു. കുട്ടികൾക്കു കേക്ക് വിതരണം ചെയ്തു. ഓരോ ക്ലാസ്സുകാരും പുൽക്കൂടിന്റെ മുമ്പിൽ നിന്ന് ക്ലാസ്സ് ഫോട്ടോ എടുത്തു. | |||
== '''ഇംഗ്ലീഷ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം''' == | |||
20-12-2023 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഇംഗ്ലീഷ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടന്നു. കിങ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ശ്രീ മുഹമ്മദ് ജാബിർ സാർ ആണ് കുട്ടികൾക്കുള്ള ക്ലാസ്സ് എടുത്തത്.ഇംഗ്ലീഷ് ക്ലബ് കോർഡിനേറ്റർ സൗമ്യ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വളരെ ആവേശകരമായിരുന്നു ക്ലാസുകൾ. ഇതിന്റെ ഭാഗമായി കുട്ടികൾ എഴുത്ത് മരം ഉണ്ടാക്കി | |||
== '''മാനത്തേക്കൊരു കിളി വാതിൽ''' == | |||
ഓൾ കേരള പി ടി എ അവാർഡ് വിന്നർ ശ്രീ യു പി നാസർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന വാന നിരീക്ഷണം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. നാലാം ക്ലാസ്സിലെ മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ടെലിസ് കോപ്പിലൂടെയുള്ള വാന നിരീക്ഷണം കുട്ടികൾക്ക് ആവേശമായി. രക്ഷിതാക്കൾക്കും വാന നിരീക്ഷണത്തിന് അവസരം ലഭിച്ചു. ചന്ദ്രനെയും ചന്ദ്രനിലെ ഗർത്തങ്ങളും വളരെ വ്യക്തമായി കാണാൻ സാധിച്ചു. കുട്ടികൾക്ക് തികച്ചും വ്യത്യസ്തവും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഇത്. | |||
== '''ഗണിത ദിനം''' == | |||
ദേശിയ ഗണിത ദിനം വിപുലമായി ആചരിച്ചു നാഷണൽ ട്രെയിനറും റിട്ടയർഡ് പ്രധാനധ്യാപകനുമായ ശ്രീ ബാലു പരപ്പനങ്ങാടി ദേശീയ ഗണിത ദിനം ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ് കോർഡിനേറ്റർ സൂപർണ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് ആർ ജി കൺവീവർ എന്നിവർ ആശംസയർപ്പിച്ചു. സ്കൂളിലെ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ ഗണിത കളികളും പസ്സിലുകളും കുട്ടികൾക്ക് ആവേശമായി. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ ഗണിത ധ്വനി പ്രകാശനം ചെയ്തു. | |||
== '''പഴമയുടെ തനിമ തേടി''' == | |||
നാലാം ക്ലാസിലെ മലയാളത്തിലുള്ള പത്തായം എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനാധ്യാപകൻമുഹമ്മദ് മാഷിന്റെ നേതൃ ത്വത്തിൽ 96 കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളിനടുത്ത് തന്നെയുള്ള പുല്ലൂർ മണ്ണ ഇല്ലം സന്ദർശിച്ചു. രണ്ടര മണിയോടെ അവിടെ എത്തിച്ചേർന്ന ഞങ്ങളെ ദാമോദരൻ മാഷ് സഹർഷം സ്വാഗതം ചെയ്തു. അവിടെ ചെന്നപ്പോൾ തന്നെ ആദ്യം കണ്ടത് ഒരു ആനയെ (ശില്പം )ആണ്. കുട്ടികൾക്ക് അത് വളരെയധികം കൗതുകമായി. ആദ്യം ഞങ്ങൾ സന്ദർശിച്ചത്പുരാവസ്തു മ്യൂസിയമാണ്. കുട്ടികൾ കണ്ടിട്ടില്ലാത്ത ഒട്ടനവധി പുരാവസ്തുക്കൾ അവിടെ കണ്ടു | |||
ചീന ഭരണി, കിണ്ടികൾ, എണ്ണത്തോണി, മരിക, കൽച്ചട്ടികൾ, കലപ്പ, ഉരുളികൾ,....... അങ്ങിനെയങ്ങനെ നിരവധിനിരവധി. ഓരോന്നിനെയും കുറിച്ച് ദാമോദരൻ മാഷ് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു. | |||
പിന്നീട് അവർ കണ്ടത് പന്തീരായിരം പറ നെല്ല് കൊള്ളുന്ന ഒരു വലിയ പത്തായമാണ്. | |||
ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന് | |||
കുട്ടികൾ പത്തായത്തിനുള്ളിൽ കയറി നിന്നു. നെല്ലൊന്നും അതിനുള്ളിൽ ഉണ്ടായിരുന്നില്ല. പ്ലാവിന്റെ മരം കൊണ്ടാണ് പത്തായം ഉണ്ടാക്കിയിരിക്കുന്നത്. | |||
പിന്നീട് ഇല്ലത്തിനകം സന്ദർശിച്ചു. കിഴക്കിനീ, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റി എന്നിവയെല്ലാം കുട്ടികൾ മനസ്സിലാക്കി.ഒട്ടനവധി പുരാവസ്തുക്കൾ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്. താളിയോല, പഴയ നാണയങ്ങൾ, മുളയിൽ എഴുതിയ ആധാരം,..... അങ്ങനെ പോകുന്നു. | |||
കുട്ടികൾ ക്ക് നല്ല അറിവ് കിട്ടിയ ഒരു യാത്രയായിരുന്നു അത്. പോരുന്നതിനു മുമ്പ് അദ്ദേഹം കുട്ടികൾക്ക് വെള്ളവും മധുരവും നൽകി. | |||
ഈ യാത്ര കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത യാത്ര യായിരിക്കും | |||
== '''അറബി ഭാഷ ദിനം''' == | |||
അന്താരാഷ്ട്ര അറബി ഭാഷ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അരീക്കോട് സബ്ജില്ലാ ഐ. ടി കോർഡിനേറ്ററും ചെങ്ങര എ. എം. എൽ. പി സ്കൂൾ അറബിക് അധ്യാപകനുമായ മുംതാജ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ അറബി അധ്യാപിക ജസീല സ്വാഗതം പറഞ്ഞ പരിപാടിക്ക് എച് എം ഇ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കയ്യെഴുത്തു മാഗസിൻ അൽ അസ്ഹാർ ചടങ്ങിൽ പ്രകാശനം ചെയ്തു. വൈവിദ്ധ്യമാർന്ന മ്യൂസിക്കിലൂടെ ഡാൻസ് കളിച് കുട്ടികളെ കയ്യിലെടുക്കാൻ മും താജ് മാഷിന് സാധിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. | |||
== '''കുട്ടി പത്രം''' == | |||
പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ കൂട്ടെഴുത്തിലൂടെ തയ്യാറാക്കിയ ക്ലാസ്സ് തല പത്രങ്ങൾ 11/12/2023 ന് സ്കൂൾ അസംബ്ലിയിൽ എച് എം ഇ മുഹമ്മദ് മാസ്റ്റർ പ്രകാശനം ചെയ്തു. തളിര്, കുന്നിമണി, കുട്ടിവാർത്ത എന്നീ പേരുകളിലാണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. | |||
== '''പലഹാരമേള''' == | |||
ഒന്നാം ക്ലാസ്സിലെ മലയാളത്തിലുള്ള നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നാടൻ പലഹാരങ്ങൾ പരിചയപ്പെടാനും നല്ല ആഹാരശീലങ്ങളെ തിരിച്ചറിയാനും പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിൽ പലഹാര മേള നടത്തി. കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ വൈവിധ്യമാർന്ന പലഹാരങ്ങൾ കൊണ്ടു വന്നു. പലഹാരങ്ങളെ തരം തിരിച്ചു വെക്കുകയും അവ രുചിച്ചു നോക്കാനുള്ള അവസരവും കുട്ടികൾക്ക് നൽകി. | |||
== '''കുഞ്ഞെഴുത്തുകൾ -പ്രകാശനം''' == | == '''കുഞ്ഞെഴുത്തുകൾ -പ്രകാശനം''' == | ||
ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ രക്ഷിതാക്കളുടെ നിറ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചെങ്ങര സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ സുന്ദര രചനകളുടെ പ്രകാശനം കുട്ടികൾക്ക് നവ്യനുഭവമായി. | ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ രക്ഷിതാക്കളുടെ നിറ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചെങ്ങര സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ സുന്ദര രചനകളുടെ പ്രകാശനം കുട്ടികൾക്ക് നവ്യനുഭവമായി. |