Jump to content
സഹായം


"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ് പ്രവർത്തനങ്ങൾ
(ചെ.) (→‎വിജയഭേരി 2023 -2024: പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ്)
(ക്ലബ് പ്രവർത്തനങ്ങൾ)
വരി 13: വരി 13:
== അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിലേക്ക് .... ==
== അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിലേക്ക് .... ==
[[പ്രമാണം:മ‍ുഹമ്മദ് ഷാൻ.jpg|ഇടത്ത്‌|ലഘുചിത്രം|ലഖ്നൗ അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിൽ 4x100 റിലേ ടീമിൽ ഇടം നേടിയ മ‍ുഹമ്മദ് ഷാൻ]]
[[പ്രമാണം:മ‍ുഹമ്മദ് ഷാൻ.jpg|ഇടത്ത്‌|ലഘുചിത്രം|ലഖ്നൗ അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിൽ 4x100 റിലേ ടീമിൽ ഇടം നേടിയ മ‍ുഹമ്മദ് ഷാൻ]]
== '''സയൻസ് ക്ലബ്ബ്''' ==
2023-24 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
ഐഡിയ ചലഞ്ച് 2K23,
ലൂണാർ ഫെസ്റ്റ് ചാന്ദ്രദിനം,തുടങ്ങിയ പരിപാടിയിൽ വിവിധ മത്സരങ്ങൾ നടന്നു.
ഐഡിയ ചലഞ്ചിൽ പങ്കെടുത്ത് ജേതാക്കളായ മൂന്ന് കുട്ടികളെ ഇൻസ്പെയർ അവാർഡ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും കൊളാഷ് മത്സരങ്ങളും ജൂലൈ 21 ന് സംഘടിപ്പിച്ചു.
ലൂണാർ ഫെസ്റ്റിന് മാർത്തോമാ കോളേജ് റിട്ടയർ പ്രൊഫസർ തോമസ് കെ ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ഡിസ്റ്റിക് സയൻസ് ക്ലബ് കോർഡിനേറ്റർ അരുൺ എസ് നായർ ക്ലാസ്സെടുക്കുകയും ചെയ്തു തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ലഘു നാടകവും അരങ്ങേറി.
സ്കൂൾതല സെമിനാറിൽ വിജയിയായ ഫാത്തിമ ജുമാന സബ്ജില്ലാ- ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു.
ശാസ്ത്രമേളയിൽ സയൻസ് നാടകത്തിൽ സബ്ജില്ലയൽ ഒന്നാം സ്ഥാനവും ,മികച്ച നടനും നടിയും നമ്മുടെ സ്കൂൾ സ്വന്തമാക്കി.ജില്ലയിൽ A ഗ്രേഡ‍ും ലഭിച്ചു.
അതോടൊപ്പം വിവിധ മത്സരയിനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു .സയൻസ് ക്വിസ് കോമ്പറ്റീഷൻ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.അതോടൊപ്പം ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം നേടാനും സാധിച്ചു.
ബിആർസിയിൽ വച്ച് നടന്ന ശാസ്ത്ര സംഗമം ജ്വാല 23 എന്ന പ്രോഗ്രാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഫാത്തിമ ജുമാന പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
== '''എനർജി ക്ലബ്ബ്''' ==
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
" ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ  അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും ,
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.
SEP ജില്ലാ കോഡിനേറ്റർ EMC റിസോഴ്സ് പേഴ്സൺ ആയ അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടിയിൽ സംബന്ധിച്ചു.
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴയിലേക്ക് കുട്ടികൾക്കുള്ള ഒരു പഠനയാത്രയും സംഘടിപ്പിച്ച‍ു.
== '''സോഷ്യൽ സയൻസ് ക്ലബ്ബ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
ഈ വർഷത്തെ ഉപജില്ല ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരവും ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ,  ഡോക്യുമെൻററി പ്രസന്റേഷൻ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ ഇന്ത്യ സ്റ്റുഡൻസ് പിരമിഡ് പാഡ്രിയോട്ടിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ച‍ു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തി.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2439153" എന്ന താളിൽനിന്ന് ശേഖരിച്ചത്