"ജി.എൽ.പി.എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കക്കാട് (മൂലരൂപം കാണുക)
12:02, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024→PTA
Glpskakkad (സംവാദം | സംഭാവനകൾ) |
Glpskakkad (സംവാദം | സംഭാവനകൾ) (→PTA) |
||
വരി 105: | വരി 105: | ||
== PTA == | == PTA == | ||
അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം; കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിന് സ്വീകരണം നൽകി | |||
{{#multimaps:11.3218046,75.9859625|width=800px|zoom=12}} | മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂൾ സംഘടിപ്പിച്ച കോഴിക്കോട്-മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചുള്ള അന്തർ ജില്ലാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കക്കാട് ഗവ. എൽ.പി സ്‌കൂൾ ടീമിന് സ്‌കൂളിൽ സ്വീകരണം നൽകി. | ||
മുക്കത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ ടി.പി ഫൂട്ട് മാജികിന്റെ മാനേജിംഗ് ഡയരക്ടറും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി.പി സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടീം അംഗങ്ങൾക്കുള്ള മെഡലുകളും ഏറ്റവും നല്ല ഗോൾക്കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട തംജീദിനുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. | |||
സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, ടീം പരിശീലകൻ ഷാക്കിർ മാസ്റ്റർ പാലിയിൽ, ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ പ്രസംഗിച്ചു. | |||
സ്‌കൂൾ കൂട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ടീം അംഗങ്ങൾ അങ്ങാടിയിൽ വിജയാഹഌദ പ്രകടനം നടത്തി. മിഠായി വിതരണവും നടന്നു. പ്രകടനത്തിന് അധ്യാപികമാരായ ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, വിൻഷ നെല്ലിക്കാപറമ്പ്, ഷാനില കക്കാട്, സ്‌കൂൾ ലീഡർ ആയിശ മിസ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഋദുവാൻ തുടങ്ങിയവർ നേതൃത്വം നൽകി. | |||
പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച നിലയിൽ മുന്നോട്ടു കുതിക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രണ്ടര കോടി രൂപയുടെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ ഘട്ട പ്രവർത്തനങ്ങൾ മെയ് മാസത്തോടെ പൂർത്തീകരിച്ച് പുതിയ അധ്യായന വർഷത്തെ പ്രീപ്രൈമറി-ഒന്നാം ക്ലാസ് പ്രവേശനോത്സവം പുതിയ കെട്ടിടത്തിൽ യാഥാർത്ഥ്യമാകുംവിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പുതിയ അധ്യയന വർഷത്തോടെ വയനാട് എം.പിയുടെ സ്‌കൂൾ ബസ് സൗകര്യവും സ്‌കൂളിന് ലഭ്യമാവും. | |||
കേരളത്തിലെ ഒരു സർക്കാർ-സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് സ്‌കൂൾ വിവിധ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹകരണത്തോടെ നൽകുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി അമ്പത്തി അയ്യായിരം രൂപയുടെ വിവിധ എൻഡോവ്‌മെന്റുകളാണ് വർഷം തോറും സ്‌കൂൾ വാർഷികത്തിൽ സമ്മാനിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി കക്കാട് സ്‌കൂളിനെ ഉയർത്തുന്നതോടൊപ്പം പുതിയ കാലവും ലോകവും ആഗ്രഹിക്കുന്നവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മാതൃകാ സർക്കാർ വിദ്യാലയമായി ഉയർത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. സർക്കാറിന്റെ ഉച്ചഭക്ഷണത്തിനും യൂനിഫോമിനും പാഠപുസ്തകത്തിനും പുറമെ, സുമനസ്സുകളുടെ സഹായത്തോടെ സ്ഥിരമായി എല്ലാ മക്കൾക്കും സ്‌കൂളിൽ പ്രഭാത ഭക്ഷണവും നൽകിവരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സൗജന്യമായാണ് സ്‌കൂളിൽ ലഭ്യമാക്കുന്നത്. | |||
കുട്ടികളുടെ അഭിരുചി മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ലാബ്, കുട്ടികളിലെ വ്യക്തിത്വ-ഭാഷാ വികാസത്തിന് ലിങ്ക്വിസ്റ്റിക് ലാബ്, മറ്റു ശിൽപശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നുവരുന്നത്. പുതിയ ഹൈടെക് കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പണിയാനിരിക്കുന്ന വർണ്ണക്കൂടാരം പദ്ധതിക്കുള്ള പണവും ഇതിനകം സ്‌കൂളിന് ലഭ്യമായിട്ടുണ്ട്. | |||
ലോകോത്തര നിലവാരത്തിൽ ശിശുസൗഹൃദ-സോളാർ സംവിധാനത്തിൽ ഉയരുന്ന കൂറ്റൻ കെട്ടിടത്തിൽ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ നിലയിലാണ് വർണ്ണക്കൂടാരം പദ്ധതി പൂർത്തിയാക്കുക. പുതിയ കാലം ആവശ്യപ്പെടുന്ന എല്ലാവിധ സജ്ജീകരണങ്ങളും അനുഭവങ്ങളും കുട്ടികൾക്ക് സ്വാംശീകരിക്കാനാവുംവിധമുള്ള ഒരു പുത്തൻ അനുഭൂതിയാണ് സ്‌കൂൾ സമ്മാനിക്കുക. കണ്ടോളിപ്പാറയുടെയും ഇരുഴിഞ്ഞിപ്പുഴയുടെയും മടിത്തട്ടിൽ തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പള്ളിക്കൂടത്തിൽ (ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ) ഒരു രൂപ പോലും ഫീസ് നൽകാതെ, ഒരു പുത്തൻ അപഠനാനുഭവം സമ്മാനിക്കുംവിധത്തിലാണ് സ്‌കൂളിന്റെ നിർമാണപ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു നീങ്ങുന്നത്. | |||
സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.{{#multimaps:11.3218046,75.9859625|width=800px|zoom=12}} |