Jump to content
സഹായം

"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
== വിദ്യാരംഗം ==
== വിദ്യാരംഗം ==
കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിൻ്റെ ചുമതല.
കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിൻ്റെ ചുമതല.
=== വിദ്യാരംഗം കലാസാഹിത്യവേദി 2023-24 ===
* '''വായന ദിനം'''
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും  സ്കൂൾ തല  പ്രവർത്തനോദ്ഘാടനവും നടന്നു. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ] ഉദ്ഘാടകനായി  എത്തി കഥകളും പാട്ടുകളുമായി കുട്ടികളോടൊപ്പം കൂട്ടു കൂടി.എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ ചടങ്ങിൽ  അനുമോദിച്ചു.
*'''വിദ്യാരംഗം കലാസാഹിത്യവേദി 2023-24 ഭാരവാഹികൾ'''
വിദ്യാരംഗം കോർഡിനേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-24 അധ്യയനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനറായി അഞ്ചാം തരത്തിലെ റഫ്ന.സിയും ജോ.കൺവീനറായി നാലാം തരത്തിലെ മുനീർ കെ യും തെരഞ്ഞെടുക്കപ്പെട്ടു.
*'''ബഷീർ ദിനം - [https://youtu.be/WvYP9JM91S0?si=B40Z4vjyXV3gogcm ഹുന്ത്രാപ്പി ബുസ്സാട്ടോ ഒരു ബഷീറിയൻ പൂന്തോട്ടം]'''
വിശ്വവിഖ്യാത സാഹിത്യകാരൻ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീറി]ൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ [https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ] പബ്ലിഷ്  ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.
* '''കാവ്യമധുരം''' '''കവിത ശില്പശാല'''
ജൂലൈ 19 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കുട്ടിപുസ്തകപ്പുരയുടെയും സംയുക്താഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്കായി കാവ്യമധുരം കവിത ശില്പശാല സംഘടിപ്പിച്ചു. മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പാടിയും പറഞ്ഞും എഴുതിയും കുട്ടികൾ ശില്പശാലയെ ജീവസുറ്റതാക്കി. വിദ്യാരംഗം കോഡിനേറ്റർ സ്വാഗതവും കൺവീനർ റഫ്ന.സി നന്ദിയും പറഞ്ഞു.
* '''വാങ്മയം'''
ജൂലൈ 27 ന്  നടന്ന സ്കൂൾ തല ഭാഷാ പ്രതിഭാ നിർണയ പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും രണ്ടുപേരെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. നാലാം തരത്തിലെ റിസ മുനീർ.കെ, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
* '''വിദ്യാരംഗം- പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനം'''
2023 ആഗസ്ത് 9 ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റിൽ വച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനത്തിൽ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർഥികളെ പങ്കെടുപ്പിച്ചു.
* '''ദേശീയ അധ്യാപക ദിനം'''
*
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം വളരെ സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ എത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. അധ്യാപക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക വൃത്തിയുടെ മഹത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ ആശംസകൾ നേർന്നും ആശംസ കാർഡുകൾ സമ്മാനിച്ചും അധ്യാപകരെ ആദരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട ടീച്ചർക്ക് കത്തെഴുതാനുള്ള അവസരം ഒരുക്കി കൊടുത്തു.'എൻറെ പ്രിയപ്പെട്ട ടീച്ചർക്ക്...' എന്ന തലക്കെട്ടിൽ നടന്ന പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.വിദ്യാലയത്തിൽ സ്ഥാപിച്ച തപാൽ പെട്ടിയിൽ കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തു. അവർക്ക് കത്തിലൂടെ ടീച്ചറോടുള്ള ഇഷ്ടം അറിയിക്കാനും ക്ലാസ് അനുഭവങ്ങൾ പങ്കുവെക്കാനും ആശംസകൾ അറിയിക്കാനും സാധിച്ചു. [https://youtu.be/v8CJyiMj5Zw?si=uLvJqlTkR3_4uPu1 അധ്യാപകദിന] ഡോക്യുമെന്റേഷൻ വീഡിയോ വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു.
==== കുട്ടിപുസ്തകപ്പുര ====
ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി [https://youtu.be/Vv9XFsgMGoU?si=7-fjeKQ1aP0c4OA9 'കുട്ടിപുസ്തകപ്പുര]'യുടെ ഉദ്ഘാടനം സാഹിത്യകാരൻ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പയ്യന്നൂർ കുഞ്ഞിരാമൻ] മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും  സ്കൂൾ തല  പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർമാർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുല.എം എന്നിവർ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ്  മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു. അധ്യാപകരായ മൃദുല ടീച്ചർ, സുബൈബത്ത് ടീച്ചർ എന്നിവർക്ക് ലൈബ്രറി ഇൻ ചാർജ് നൽകി. കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.
കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.


== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2329711" എന്ന താളിൽനിന്ന് ശേഖരിച്ചത്