Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=== '''പ്രവേശനോൽസവം''' ===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=== '''പ്രവേശനോൽസവം''' ===
=== '''<u>പ്രവേശനോൽസവം 2023-24</u>''' ===
2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ 70കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. ജില്ല പ‍ഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ശോഭ എ, ജില്ല പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എബി മാത്യു എന്നിവർ പങ്കെടുത്തു. ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ,പ്രിൻസിപ്പൽ ശ്രീ. ഈശ്വരൻ നമ്പൂതിരി‍, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സേതു മാധവൻ എന്നിവർ നവാഗത‍ർക്കായി ആശംസകൾ അർപ്പിച്ചു. ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. രമേശ് ചെന്നിത്തല എം എൽ എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ താക്കോൽദാന ചടങ്ങ് നടത്തി.
 
=== പരിസ്ഥിതിദിനാചരണം ===
ജൂൺ 5 പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് എസ്. പി. സി.യുടെ മധുരവനം പദ്ധതി പ്രകാരം പേര, ചാമ്പ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ തൈകൾ നട്ട് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാവിൻ തൈകൾ വിതരണം ചെയ്ത് എൻ. എസ്സ്. എസ്സിന്റെ മാമ്പഴക്കാലം പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
 
=== '''മാത്‍സ് ക്ലബ്ബ്''' ===
2023 - 24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസും ഗണിത അധ്യാപികയുമായ ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. അർച്ചന ദേവി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീമതി. അർച്ചന ദേവി ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ഷംന ഇ. ആശംസകൾ അർപ്പിച്ചു.
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2324962" എന്ന താളിൽനിന്ന് ശേഖരിച്ചത്