"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ (മൂലരൂപം കാണുക)
12:31, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
19686-wiki (സംവാദം | സംഭാവനകൾ) No edit summary |
19686-wiki (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1950 ആഗസ്ത് മാസം 30- ാംതിയ്യതി മുതലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് . | |||
73 വർഷംപൂർത്തിയായ ഈ വിദ്യാലയത്തിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് നമുക്ക് തിരിഞ്ഞ് നോക്കാം | |||
കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ | |||
നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] സ്കൂളിൻറെ തുടക്കകാലത്ത് ആറു മുതൽ 8 വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത് . ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ കുട്ടികൾ പഠിച്ചിരുന്നത് തൊട്ടടുത്തുതന്നെയുള്ള രായിരിമംഗലം ജി.എൽ. പി സ്കൂളിലായിരുന്നു . പിന്നീട് രായിരിമംഗലം എൽ പി സ്കൂൾ ഒന്നു മുതൽ നാലു വരെയും ഈ സ്കൂൾ അഞ്ച് മുതൽ ഏഴ് വരെയും ക്ലാസുകൾ ആയിട്ടാണ് പ്രവർത്തിച്ചു വന്നിരുന്നത് . അതിനുശേഷം ആണ് കെ.പി.എൻ.എം .യു. പി സ്കൂൾ താനൂർ എന്ന പേരിൽ സ്കൂൾ അറിയപ്പെടാൻ തുടങ്ങിയത് . സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്നത് തള്ളശ്ശേരി ചന്ദ്രശേഖരൻ നായർ ആണ് . സാമൂഹിക പരിഷ്കർത്താവായ ശ്രീ .കെ. കേളപ്പൻ തുടങ്ങിയ പ്രമുഖർ മുൻകാലങ്ങളിൽ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . | |||
തെക്ക് ഭാഗത്ത് ഒരു ഷെഡ്ഡിൽ ആയിരുന്നു ആദ്യം ക്ലാസുകൾ നടത്തിയിരുന്നത് . 1964 ലാണ് ഓടിട്ട വലിയ കെട്ടിടം നിലവിൽ വന്നത് . അതിനുശേഷം ക്ലാസുകൾ ഇവിടേക്ക് മാറ്റി. നെയ്ത്തിലും കയറുൽപന്നങ്ങൾ ഉണ്ടാക്കുന്നതിലും കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. കൈവേല ക്ലാസ് എന്നറിയപ്പെട്ടിരുന്ന ചെറിയ കെട്ടിടം ഉണ്ടാക്കിയത് ഇതിനു വേണ്ടിയാണ് . 6 ക്ലാസ് ഡിവിഷനുകളാണ് ആദ്യം ഉണ്ടായിരുന്നത് . സ്കൂൾ സ്ഥാപിതമായത് മുതൽ 1983 മാർച്ച് മാസം വരെ പ്രധാന അധ്യാപികയായി പ്രവർത്തിച്ചിരുന്നത് ശ്രീമതി ജാനകി ടീച്ചർ ആയിരുന്നു. | |||
1985 ലാണ് മാനേജർ ആയിരുന്ന കേശവൻ നായർ മരണപ്പെടുന്നത് . മാനേജരുടെ മരണശേഷം പുതിയ മാനേജരെ കണ്ടെത്താൻ അനന്തരാവകാശികൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല . എഴുന്നൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ നശിക്കുമെന്ന ഘട്ടമായപ്പോൾ പിടിഎയുടെയും നാട്ടുകാരുടെയും ഇടപെടൽ മൂലം 1988 ൽ താൽക്കാലികമായി സർക്കാർ ഏറ്റെടുത്തു. മാനേജർ ആയി AEO യെ നിയമിച്ചു .സ്കൂളിന്റെ പുരോഗതിക്ക് സർക്കാരിൻറെ സാമ്പത്തിക സഹായമൊ ന്നും ലഭിച്ചിരുന്നില്ല .കുട്ടികൾക്ക് ക്ലാസ്സിൽ ഇരിക്കാൻപോലും സ്ഥലമില്ലാതെ വന്നപ്പോൾസർക്കാരിൻറെ അനുമതിയോടെ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ 10 ക്ലാസ്സുകളായി വർദ്ധിച്ചു. അഞ്ചുക്ലാസുകൾ രാവിലെയും അഞ്ചു ക്ലാസുകൾ ഉച്ചക്ക് ശേഷവും പ്രവർത്തിക്കാൻ തുടങ്ങി. പിന്നീടാണ് ഇന്ന് കാണുന്ന ഷെഡ്ഡ് നിർമ്മിച്ചത് . ആദ്യം ഓലഷെഡായിരുന്നു. കാലങ്ങൾക്കു ശേഷം ഇന്ന് കാണുന്ന രീതിയിലുള്ള ഷെഡ് ആക്കി മാറ്റി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം ഒഴിവായി. ക്ലാസുകൾ ഒരേസമയം നടത്താൻ തുടങ്ങി .സർക്കാരിൽ നിന്നും സാമ്പത്തിക സഹായമെന്നും ലഭിക്കുന്നില്ലെങ്കിലും പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ടുമാത്രമാണ് ഇത്രയെങ്കിലും സൗകര്യങ്ങൾ ഉണ്ടായത് . | |||
അക്കാദമിക രംഗത്തെ ഉയർന്ന മികവിനോടൊപ്പം കല ,കായിക ,ശാസ്ത്രമേളകളിൽ എല്ലാം തന്നെ ഉയർന്ന നിലയിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . കായികരംഗത്ത് അന്നും ഇന്നും മികച്ചു തന്നെ നിൽക്കുന്നു.ഒരുപാട് പരിമിതിൾക്കിടയിലും ഇന്നും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ് ഈ വിദ്യാലയം.സ്കൂളിൻറെ അവസ്ഥക്ക് മാറ്റം വരാൻ അധികാരികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടൽ ഇനിയും ഏറെ അത്യാവശ്യമാണ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 77: | വരി 87: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്‌മെന്റ് == | |||
== '''അംഗീകാരങ്ങൾ''' == | |||
== ചിത്രശാല == | == ചിത്രശാല == |