Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 394: വരി 394:
=== ലോക ജനസംഖ്യാദിനം ===
=== ലോക ജനസംഖ്യാദിനം ===
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.
== ടീൻസ് ക്ലബ് ==
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും, ആസ്വദിച്ച് അറിവ് നേടാനും, ആവശ്യമായ ജീവിത നൈപുണികൾ   പരിശീലിക്കാനും, കാര്യക്ഷമമായി ജീവിക്കുവാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക  എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അഡോളസെന്റ് അവയർനസ് പ്രോഗ്രാം - 'കരുത്തും കരുതലും'. പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ ക്ലാസുകളിലെ കൗമാരക്കാരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ച കൗമാരം "കരുത്തും കരുതലും" മാർഗ്ഗരേഖ പ്രകാരമുള്ള പ്രവർത്തനങ്ങൾ ആണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കൗമാരക്കാരായ കുട്ടികൾക്ക് അവർ അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികൾ  തരണം ചെയ്യുന്നതിന് വേണ്ട പിന്തുണ ഈ ക്ലബ്ബിലൂടെ അദ്ധ്യാപകർ നടപ്പിലാക്കുന്നുണ്ട്. വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ തുടങ്ങിയവ ഈ ക്ലബ്ബിലെ എടുത്തു പറയപ്പെടുന്ന പ്രവർത്തനങ്ങളാണ്. വിദ്യാർത്ഥികളിൽ വൈകാരിക സുസ്ഥിതി കൈവരിക്കുന്നതിന് ഒരാൾ സ്വയം അറിയേണ്ടതുണ്ട്. ഇതിന് കുട്ടികൾക്ക് പരസ്പരം സഹായിക്കുവാൻ  കഴിയും. പരസ്പരം മനസ്സിലാക്കുകയും,വ്യക്തിത്വത്തെ ശക്തിപ്പെടുത്താൻ കുട്ടികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. വിദ്യാർത്ഥികളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കുവാൻ ആരോഗ്യകരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും പങ്കാളികളാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് വരും വർഷങ്ങളിൽ നടപ്പാക്കുന്നത്.
=== ബോധവൽക്കരണ ക്ലാസ് ===
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ 28/02/2024 ബുധനാഴ്ച ബോധവത്കരണ ക്ലാസ്സ്‌ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി അനില സാമൂവലിന്റെ അധ്യക്ഷതയിൽ ശിശു സംരക്ഷണ വകുപ്പ് നേതൃത്വം നൽകിയ ക്ലാസ്സിൽ  കാവൽ പ്രോജക്ട്
കോർഡിനേറ്റർ ശ്രീ ജിനു മാത്യു സെക്സ് എഡ്യൂക്കേഷൻ  എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. ശിശു സംരക്ഷണ വകുപ്പ് സ്റ്റാഫ് അംഗങ്ങളായ ഫറൂഖ്, സ്മിത എന്നിവരും പങ്കെടുത്തു. ടീൻസ് ക്ലബ് കോർഡിനേറ്റർ  ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ്  കൃതജ്ഞതയും അറിയിച്ചു. ക്ലാസ്സിൽ എട്ടാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2182467" എന്ന താളിൽനിന്ന് ശേഖരിച്ചത്