"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:21, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
== അമ്മയ്ക്കൊരു കത്ത് == | == അമ്മയ്ക്കൊരു കത്ത് == | ||
ദേശീയതപാൽ ദിനത്തിൽ അമ്മയ്ക്ക് കത്തെഴുതി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ 3000 കുട്ടികൾ.... | |||
ദേശീയ തപാൽ ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ മൂവായിരത്തോളം വരുന്ന കുട്ടികൾ അവരുടെ വീടുകളിലേക്ക് ഇല്ലന്റിൽ കത്തുകൾ എഴുതി. ഒരിക്കലും ഇല്ലന്റ് കാണാത്ത കുട്ടികൾ.... മൊബൈൽ ഫോണിലൂടെ മാത്രം സന്ദേശങ്ങൾ കൈമാറി ശീലിച്ചവർ.... കത്തുകൾ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തവർ... അവരുടെ വീട്ടിലേക്ക് സ്വന്തം കൈപ്പടയിൽ നിറഞ്ഞ സ്നേഹത്തോടെ അയച്ച കത്തുകൾ എല്ലാത്തരത്തിലും വേറിട്ട അനുഭവമാണ് വിദ്യാലയത്തിൽ സൃഷ്ടിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട വിപത്തുകളിൽ നിന്ന് അകന്നു നിൽക്കുമെന്നും എത്ര ഉയരങ്ങളിൽ എത്തിയാലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ അച്ഛനും അമ്മയും എല്ലാക്കാലത്തും കൂടെ ഉണ്ടാകുമെന്നും ഒക്കെ 5 മുതൽ 12 വരെക്ലാസ്സിലെ കുട്ടികൾ അവരുടെ കട്ടികളിലൂടെ രക്ഷിതാക്കളെ അറിയിക്കാൻ ശ്രമിക്കുകയായിരുന്നു ഈ കത്തുകളിലൂടെ.. അവരുടെ കൊച്ചു കുസൃതികളും... സ്വപ്നങ്ങളും..പരാതികളും... പരിഭവങ്ങളും പങ്കുവയ്ക്കാനുള്ള അവസരമായി കൂടി അവർ ഇതിനെ കണ്ടു. എപ്പോഴൊക്കെയോ അച്ഛനോടും അമ്മയോടും പറയാതെ പോയ പലതും കത്തുകളിൽ എഴുതാൻ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും കൗതുകവും ഒക്കെ അവരുടെ മുഖത്ത് ഉണ്ടായിരുന്നു. കത്തുകളുമായി ഉദയംപേരൂർ പോസ്റ്റ് ഓഫീസിൽ എത്തി കത്തുകൾ തപാൽ പെട്ടിയിൽ ഇട്ട് എന്റെ അമ്മയ്ക്ക് ഇത് എന്നു കിട്ടുമെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് കുട്ടികൾ ചോദിച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കും ഇതൊരു പുതിയ അനുഭവമായി. സന്തോഷത്തോടുകൂടി പഴയ പോസ്റ്റ് ഓഫീസ് അനുഭവങ്ങളും പുതിയ അനുഭവങ്ങളും അവർ പുതുതലമുറയുമായി പങ്കുവെച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മിസ്ട്രെസ് ശ്രീമതി രമ പി കെയുടെ നേതൃത്വത്തിലുള്ള ടീമാണ് കുട്ടികളുമായി സംവദിച്ചത്. കുറച്ചുനാളുകളായി ഇല്ലന്റിന് വേണ്ടി വിദ്യാലയം അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇല്ലന്റുകൾക്ക് ആവശ്യക്കാർ ഇല്ലാത്ത ഇക്കാലത്ത് അത് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിദ്യാലയം നേരിട്ടു. പനമ്പിള്ളി നഗർ പോസ്റ്റ് ഓഫീസ് ജീവനക്കാരനും വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായ ടി പി സതീഷ് ആണ് 3000 ഇല്ലന്റുകൾ എത്തിച്ചു തരാൻ മുൻകൈ എടുത്തത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച് എം ശ്രീമതി എം പി നടാഷ,പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, എസ് എൻ ഡി പി ശാഖ പ്രസിഡന്റ് ശ്രീ എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനുരാജ് അധ്യാപകരായ ടി സർജു, സ്മിത കരുൺ, ലക്ഷ്മി ബോസ്, രൂപേഷ് ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== പഠനോത്സവം == | == പഠനോത്സവം == | ||
[[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്|ലഘുചിത്രം]] |