Jump to content
സഹായം

"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിചേർത്തു
(കുട്ടിച്ചേർത്തു)
 
(കൂട്ടിചേർത്തു)
വരി 13: വരി 13:
* <small>ക്ലാസ്സ് മാഗസിൻ</small>
* <small>ക്ലാസ്സ് മാഗസിൻ</small>
|}
|}
'''ആമുഖം'''
'''<big>ആമുഖം</big>'''


'''കുട്ടികളെ അറിവിന്റെ അക്ഷരലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം രണ്ടായിരത്തിൽപരം പുസ്തക‍‍ങ്ങൾ ലൈബ്രറിയിലുണ്ട്. അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.'''
'''കുട്ടികളെ അറിവിന്റെ അക്ഷരലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവഴികളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം രണ്ടായിരത്തിൽപരം പുസ്തക‍‍ങ്ങൾ നമ്മുടെ ലൈബ്രറിയിലുണ്ട്. അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.'''
 
<big>'''പുസ്കകസമാഹരണം'''</big>
 
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം സ്കൂളിലെ വായനശാലയിൽ  രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വഅധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. 
 
<big>'''പ്രവർത്തനരീതി'''</big>
 
അധ്യയന വർഷത്തിന്റെ ആദ്യം ക്ലാസ് അധ്യാപകർ അവരുടെ ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്ത് കുട്ടികൾക്ക് കൊടുക്കുന്നു.ലൈബ്രേറിയൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടത്തിയിരിക്കുന്നത്. ലൈബ്രറിയുടെ ചാർജ് സ്കൂളിലെ അധ്യാപിക തന്നെയാണ് വഹിക്കുന്നത്. അധ്യാപകർ എടുക്കുന്ന പുസ്തകങ്ങൾ ക്ലാസിലെ എല്ലാ കുട്ടികളും കൈമാറി വായിച്ച്  വായനക്കുറിപ്പ് തയ്യാറാക്കുന്നു. വർഷത്തിന്റെ അവസാനം അധ്യാപിക ഇതെല്ലാം ശേഖരിച്ച് തിരിച്ച് ലൈബ്രറിയിൽ ഏൽപ്പിക്കുന്നു. ലൈബ്രറിയിൽ ഇഷ്യൂ രജിസ്റ്റർ ഉള്ളതുപോലെ തന്നെ ക്ലാസിലും ഇഷ്യൂ രജിസ്റ്റർ ഉണ്ട്. സ്കൂളിൽ അധ്യാപകർക്കും ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്
 
<big>'''വായനവാരാചരണം'''</big>
 
എല്ലാ അധ്യായന വർഷവും ജൂൺ 19ന് വായന ദിനവും അതിനോട് അനുബന്ധിച്ചുള്ള വായന വാരവും ആചരിക്കാറുണ്ട്. ഓരോ ദിവസത്തിനും ഓരോ എഴുത്തുകാരുടെ പേര് നൽകുകയും അവരുടെ കൃതികളുമായിബന്ധപ്പെട്ട പ്രബന്ധങ്ങളും ചർച്ചകളും നടത്തുകയും ചെയ്യുന്നു. അതോടൊപ്പം കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ നടത്തുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിനിടയിൽ പ്രഗത്ഭരായ സാഹിത്യകാരുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭ്യമാക്കുന്നു.
 
<big>'''മാഗസിൻ'''</big>
 
കുട്ടികളുടെ സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ രൂപപ്പെടുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരുടെ സാഹിത്യ പ്രവർത്തനങ്ങളും. ഓരോ വർഷവും ക്ലാസ് മാഗസിൻ,  സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താനാകുന്നു.
 
<big>'''ഡിജിറ്റൽമാഗസിൻ'''</big>
 
ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു.സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ താൽപര്യം ഗുണപരമായി പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മാഗസിന് കഴിയുന്നു.
 
<big>'''ക്ലാസ്സ്'''</big> <big>'''മാഗസിൻ'''</big>
 
എല്ലാവർഷവും എല്ലാ ക്ലാസിലും കുഞ്ഞുങ്ങൾ അവരവരുടെ കൊച്ചു കൊച്ചു രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിൻ തയ്യാറാക്കാറുണ്ട്.
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109568" എന്ന താളിൽനിന്ന് ശേഖരിച്ചത്