"കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
21:54, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== ആശീർവാദ് == | == ആശീർവാദ് == | ||
ഞാൻ ആശീർവാദ്, | ഞാൻ ആശീർവാദ്, എന്റെ വീട് ചവറ, തെക്കുംഭാഗം. ഞാൻ ഗവ. എച്ച്.എസ്സ്.എസ്സ് അയ്യൻകോയിക്കലിൽ പഠിക്കുന്നു. 2024 ഫെബ്രുവരി 17, 18 തീയതികളിൽ ഗവ.എച്ച് എസ് എസ് അഞ്ചൽ വെസ്റ്റിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ എനിയ്ക്കും അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടായിരുന്നു.എന്നാൽ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ലാത്ത എനിയ്ക്ക് ക്യാമ്പിനെപറ്റി പല ആശങ്കകളും, മനസിന് വല്ലാത്ത വിഷമവും ഉണ്ടായിരുന്നു. എന്നിരുന്നാലും അതൊക്കെ ഉള്ളിലൊതുക്കി ക്യാമ്പിനായി പുറപ്പെട്ടു. അവിടെ എത്തി ക്ലാസിൽ കയറിയപ്പോൾ എല്ലാം മറന്നു. കാരണം ഐ.ടി മേഖല ഞാൻ അത്രത്തോളം ഇഷ്ടപ്പെടുന്ന ഒന്നാണ്. വീട്ടിൽ നിന്നും മാറി നിന്നിട്ടില്ലാത്ത എനിയ്ക്ക് വ്യത്യസ്ത ചുറ്റുപാടിൽ നിന്ന് വന്ന എന്റെ സഹപ്രവർത്തകരോട് എങ്ങനെ ഇടപഴകണമെന്നും, വീട്ടിൽ സുഖലോലുപനായി കഴിഞ്ഞ എനിയ്ക്ക് പരിമിതികൾക്കുള്ളിൽ എങ്ങനെ കഴിയണമെന്നും മനസിലാക്കാൻ കഴിഞ്ഞു. 3D അനിമേഷനുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ അനുഭവങ്ങൾ പകർന്നു നൽകാൻ അധ്യാപർക്ക് കഴിഞ്ഞു. ഞങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങൾ ഞങ്ങളിലേക്കിറങ്ങി വന്ന് കൂടുതൽ തവണ പറഞ്ഞു മനസ്സിലാക്കി തന്നു. മാതാപിതാക്കളെ പിരിഞ്ഞു നിന്ന ഞങ്ങൾക്ക് അധ്യാപകരുടെ സാനിദ്ധ്യം വളരെയേറെ ആശ്വാസം പകർന്നു. 17 ന് രാത്രി ആഹാരം കഴിച്ചതിനു ശേഷമുള്ള ക്യാമ്പ് ഫയറിൽ എല്ലാവരും ഒത്തുചേർന്നുള്ള കലാപരി പാടിയിൽ എല്ലാവരേയും അടുത്തറിയുവാനും , എല്ലാവരുടേയും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള നല്ലൊരു അവസരമായിരുന്നു. വ്യത്യസ്ത നിലവാരത്തിലുള്ള കൂട്ടുകാരുമായി ഇടപഴകാനുള്ള അവസരം ഇതിലൂടെ ലഭിച്ചു. 3D Creation suite ആയ Blender-നെപ്പറ്റി വളരെ വിലപ്പെട്ട അറിവുകൾ പകർന്നു നൽകി ഞങ്ങളെ എല്ലാവരേയും ഒരു കുടക്കീഴിൽ ചേർത്തു നിർത്തി 2 ദിവസം നടന്ന ക്യാമ്പിൽ ഒരു പിടി മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച എല്ലാ ഇൻസ്ട്രക്റ്റർമാർക്കും പ്രത്യേകിച്ച് കൈറ്റിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ശ്രീ.കെ.അൻവർ സാദത്ത് സാറിനും, ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ എൻ.സുദേവൻ സാറിനും, ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഈ അവസരത്തിൽ എന്റെയും എന്റെ സ്കൂളിന്റെയും നന്ദി അറിയിക്കുന്നു. |