"ഗവ. എച്ച് എസ് എസ് തലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാനപ്പെട്ട സ്ഥലങ്ങൾ
No edit summary
(പ്രധാനപ്പെട്ട സ്ഥലങ്ങൾ)
വരി 5: വരി 5:
  '''കന്നുകാലി പൗണ്ട്'''
  '''കന്നുകാലി പൗണ്ട്'''
തലപ്പുഴയിൽ സ്ഥിതി ചെയ്തിരുന്ന കന്നുകാലി പൗണ്ട് വൈദേശിക ബന്ധത്തിന്റെ തെളിവാണ് വിളകൾ നശിപ്പിക്കുകയോ മറ്റുള്ളവർക്ക് ഉപദ്രവകാരികൾ ആവുകയോ ചെയ്യുന്ന തരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഫൈനടപ്പിക്കുന്ന  സ്ഥലമാണ് കന്നുകാലി പൗണ്ട്. ഈസ്റ്റിന്ത്യാ കമ്പനിയാണ് കന്നുകാലി പൗണ്ട് സ്ഥാപിച്ചതെങ്കിലും പിന്നീട് അത് പഞ്ചായത്തിന്റെ അതീനതയിൽ ആവുകയാണ് ചെയ്തത്. എന്നാൽ കന്നുകാലി പൗണ്ട് നിർത്തലാക്കിയിട്ട് 12 വർഷത്തിലേറെയായി എങ്കിലും വൈദേശിക ബന്ധത്തിന്റെ ശേഷിപ്പായിട്ട് ഇന്നും അത് നിലനിൽക്കുന്നു.

'''ബ്രിട്ടീഷ് ബംഗ്ലാവുകൾ'''
തലപ്പുഴയിൽ രണ്ടിടങ്ങളിലായിട്ടാണ് ബ്രിട്ടീഷ് ബംഗ്ലാവുകൾ ഉള്ളത് അതിൽ തന്നെ തവിഞ്ഞാൽ 44-ലെ ബംഗ്ലാവിൽ നിന്ന് കോളാർമടം സ്വർണഖനിയിലേക്ക് തുരങ്കമുണ്ട് . എളുപ്പത്തിൽ സ്വർണം ഖനനം ചെയ്യാമെന്ന് കരുതിയെന്ന് തുരങ്കം നിർമ്മിച്ചത്. ഈ ബംഗ്ലാവിന്റെ മുകളിൽ നിന്ന് നോക്കിയാൽ എസ്റ്റേറ്റിന്റെ ഭൂരിഭാഗം സ്ഥലവും കാണാം. അക്കാലത്തും ആധുനികതയോടെ പണിത ബംഗ്ലാവ് ഇവിടത്തെ ജനങ്ങൾക്ക് ഇന്നും ഒരു വിസ്മയമാണ്.  മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിദേശ സഞ്ചാരികൾ ഈ ബംഗ്ലാവ് സന്ദർശിക്കാറുണ്ട്.  
'''മുനീശ്വരൻ മുടി'''
വയനാടിന്റെ മനോഹാരിത ആസ്വദിക്കാൻ വിനോദസഞ്ചാരികൾ വന്നുപോകുന്നു അവർക്ക് താമസിക്കാനുള്ള റിസോർട്ടുകളും വയനാട്ടിലുണ്ട്. അതിൽ ഉൾപ്പെട്ട പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തലപ്പുഴ ആറാം വാർഡ് കൈതകൊല്ലിയിൽ സ്ഥിതിചെയ്യുന്ന മുനീശ്വരൻ മുടി. പണ്ടുകാലത്ത് ഗോത്രവർഗ്ഗത്തിൽ പെട്ടവർ കാട്ടിലേക്ക് വിറകുതേടി പോകുംവഴി ഭയപ്പെടാതിരിക്കാൻ തങ്ങൾക്ക് തുണയായി ആരോ ഉണ്ട് എന്ന് വിശ്വസിക്കാൻ കാട്ടിലേക്കുള്ള വഴിവക്കിൽ ഒരു പ്രതിഷ്ഠ സ്ഥാപിക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ സ്ഥാപിച്ച പ്രതിഷ്ഠയാണ് ഇത്. ആ പ്രതിഷ്ഠയിൽ അവർ ആരാധിച്ച ദൈവം ശിവൻ ആയിരുന്നു. തുടർന്ന് ഒരു പേരും ഇല്ലാതിരുന്ന ഈ കുന്ന്  മുനീശ്വരൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്ന് നാം കാണുന്ന കബനി ജലത്തിൻറെ പ്രധാന ഉറവിടം മുനീശ്വരൻ കുന്ന് ആണ്. കുന്നിൽ നിന്ന് നോക്കിയാൽ വയനാടിന്റെ പകുതിയോളം ഭാഗം കാണാം ട്രക്കിങ്ങിന് അനുയോജ്യമായ ഇടമായതിനാൽ ധാരാളം ആളുകൾ നടന്നെത്താറുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുഖ്യ ആകർഷണം ചെലുത്തുന്ന ഒരു പ്രദേശമാണ് മുനീശ്വരൻ മുടി. മീനം അഞ്ചിന് ഇവിടെ എല്ലാ വർഷവും ഉത്സവം നടത്താറുണ്ട് അതുപോലെ പ്രത്യേക ദിവസങ്ങളിൽ പൂജയും നടത്തുന്നു. സമുദ്രനിരപ്പിൽ നിന്നും ശരാശരി 700 800 മീറ്റർ ഉയരമുണ്ട് മുനീശ്വരൻ കുന്നിന്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066592" എന്ന താളിൽനിന്ന് ശേഖരിച്ചത്