"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:53, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ചരിത്രം
(ചെ.)No edit summary |
|||
വരി 25: | വരി 25: | ||
പുരാതന പ്രസിദ്ധമായ ശ്രീചക്രപാണി ക്ഷേത്രം, എളമ്പച്ചി തിരുവമ്പാടിക്ഷേത്രം, ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രം, കാളീശ്വര ക്ഷേത്രം, ശ്രീരാമവില്യം കഴകം, കണ്ണമംഗലം കഴകം, തൃക്കരിപ്പൂർ മുച്ചിലോട്ട് കാവ് തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. മുസ്ളീം ആരാധനാ കേന്ദ്രങ്ങളിൽ ബീരിച്ചേരി ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ്, ആയിറ്റി ജുമാമസ്ജിദ്, ടൌൺ ജുമാമസ്ജിദ്, ഉടുമ്പുന്തല ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.ക്രൈസ്തവ ആരാധാനാലയം സെന്റ് പോൾസ് ചർച് അര നൂറ്റാണ്ടു മുന്നേ തൃക്കരിപ്പൂരിൽ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും മതസൌഹാർദ്ദത്തിന്റെ ഉത്തമ മാതൃകകളായി ഇവിടെ നിലകൊള്ളുന്നു. കണ്ണമംഗലം കഴകത്തിന്റെ ഉത്സവാഘോഷങ്ങളിൽ വൾവക്കാട് ജുമാമസ്ജിദിന് പ്രമുഖ സ്ഥാനമുണ്ട്. ഇതേ പോലെതന്നെ ബീരിച്ചേരി മനയും ബീരിച്ചേരി ജുമാമസ്ജിദും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്. കഴകങ്ങളിലും ചില മുണ്ഡ്യകളിലും പുരക്കളിയും മറത്തുകളിയും നടത്താറുണ്ട്. കുന്നച്ചേരിയിലെ കൊട്ടൻപണിക്കർ, പേക്കടത്തെ കണ്ണൻ പണിക്കർ, വൈക്കത്തെ കുഞ്ഞിത്തീയൻ പണിക്കർ, എളമ്പച്ചിയിലെ കാനക്കീൽ കരുണാകരൻ പണിക്കർ എന്നിവർ പഞ്ചായത്തിലെ പൂരക്കളി ആചാര്യന്മാരിൽ പ്രമുഖരായിരുന്നു. | പുരാതന പ്രസിദ്ധമായ ശ്രീചക്രപാണി ക്ഷേത്രം, എളമ്പച്ചി തിരുവമ്പാടിക്ഷേത്രം, ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രം, കാളീശ്വര ക്ഷേത്രം, ശ്രീരാമവില്യം കഴകം, കണ്ണമംഗലം കഴകം, തൃക്കരിപ്പൂർ മുച്ചിലോട്ട് കാവ് തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. മുസ്ളീം ആരാധനാ കേന്ദ്രങ്ങളിൽ ബീരിച്ചേരി ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ്, ആയിറ്റി ജുമാമസ്ജിദ്, ടൌൺ ജുമാമസ്ജിദ്, ഉടുമ്പുന്തല ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.ക്രൈസ്തവ ആരാധാനാലയം സെന്റ് പോൾസ് ചർച് അര നൂറ്റാണ്ടു മുന്നേ തൃക്കരിപ്പൂരിൽ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും മതസൌഹാർദ്ദത്തിന്റെ ഉത്തമ മാതൃകകളായി ഇവിടെ നിലകൊള്ളുന്നു. കണ്ണമംഗലം കഴകത്തിന്റെ ഉത്സവാഘോഷങ്ങളിൽ വൾവക്കാട് ജുമാമസ്ജിദിന് പ്രമുഖ സ്ഥാനമുണ്ട്. ഇതേ പോലെതന്നെ ബീരിച്ചേരി മനയും ബീരിച്ചേരി ജുമാമസ്ജിദും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്. കഴകങ്ങളിലും ചില മുണ്ഡ്യകളിലും പുരക്കളിയും മറത്തുകളിയും നടത്താറുണ്ട്. കുന്നച്ചേരിയിലെ കൊട്ടൻപണിക്കർ, പേക്കടത്തെ കണ്ണൻ പണിക്കർ, വൈക്കത്തെ കുഞ്ഞിത്തീയൻ പണിക്കർ, എളമ്പച്ചിയിലെ കാനക്കീൽ കരുണാകരൻ പണിക്കർ എന്നിവർ പഞ്ചായത്തിലെ പൂരക്കളി ആചാര്യന്മാരിൽ പ്രമുഖരായിരുന്നു. | ||
== '''ഐതിഹ്യം''' == | |||
ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങൾ ബ്രഹ്മാണ്ഡ പുരാണത്തിൽ കേരളമഹാത്മ്യം എന്ന അധ്യായത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാൽ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂർ പരാമർശിക്കപ്പെടുന്നുണ്ട്. | |||
== '''സ്ഥലനാമ ഐതിഹ്യം''' == | |||
തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രപാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽ നിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്. | |||
ആനകളുമായി ചരിത്രമുള്ളതിനാൽ മൂന്ന് ആനകളുടെ നാട് (തൃ+ കരി + ഊര് ) എന്നത് പിന്നീട് തൃക്കരിപ്പൂരായി മാറി എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് . |