Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

* '''എൻ .നാരായണപ്പണിക്കർ''' (പുല്ലാട് വരിക്കണ്ണാമല വൈദ്യൻ )-കോ.വ 1059 കുംഭം 17ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ചു .  ഇദ്ദേഹം തിരുവിതാംകൂർ കൊട്ടാരം വൈദ്യൻ ആയിരുന്ന ആറന്മുള നാരായണപിള്ളയിൽ നിന്നും സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു . തിരുവനന്തപുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .പുല്ലാട് വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയ കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാട് ലഹളയ്ക്ക് പ്രത്യക്ഷ കാരണമായത്.ഇതിനെ തുടർന്ന് പുല്ലാട് വൈദ്യൻ വിവേകാനന്ദ സ്കൂൾ 1921- ൽ സ്ഥാപിച്ചു .അതിന് അടുത്തവർഷം ഭാരതീയ ദർശനങ്ങളുടെയും സംസ്കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾ  കൂടി  സമാരംഭിച്ചു (1)പൗരസ്ത്യ കലാലയം (2)സനാതനധർമ്മ പാഠശാല .1967 ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .

* '''കെ .വാസുദേവൻ നായർ'''- ആദ്യ അദ്ധ്യാപകനായി സംസ്കൃതമഹോപാധ്യായനായ കെ വാസുദേവൻ നായർ പുല്ലാട് വൈദ്യൻ ആരംഭിച്ച പൗരസ്ത്യ കലാലയം ,സനാതനധർമ്മ പാഠശാല എന്നിവയുടെ  ചുമതല ഏറ്റെടുക്കുന്നതിനായി ആലുവയിൽ നിന്നും പുല്ലാട്ട് എത്തി.തുടർന്ന് കഠിന പ്രവർത്തനഫലമായി ഇത് സംസ്‌കൃത സ്കൂളായി ഉയർന്നു .ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുല്ലാട് വൈദ്യനോടൊപ്പം ഇദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു .1990 ൽ ഇഹലോകവാസം വെടിഞ്ഞു .  
* '''കെ .വാസുദേവൻ നായർ'''-  സംസ്കൃതമഹോപാധ്യായനായ കെ.വാസുദേവൻ നായർ, പുല്ലാട് വൈദ്യൻ ആരംഭിച്ച പൗരസ്ത്യ കലാലയം ,സനാതനധർമ്മ പാഠശാല എന്നിവയുടെ  ചുമതല ഏറ്റെടുക്കുന്നതിനായി ആലുവയിൽ നിന്നും പുല്ലാട്ട് എത്തി.തുടർന്ന് കഠിന പ്രവർത്തനഫലമായി ഇത് സംസ്‌കൃത സ്കൂളായി ഉയർന്നു .ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുല്ലാട് വൈദ്യനോടൊപ്പം ഇദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു .1990 ൽ ഇഹലോകവാസം വെടിഞ്ഞു .
 
* '''ഡോ .നെല്ലിക്കൽ മുരളീധരൻ'''-1948 ഡിസംബർ 2ന് പത്തനംതിട്ട ജില്ലയിലെ നെല്ലിക്കൽ ഗ്രാമത്തിൽ ജനിച്ചു. 1972-ൽ പത്തനംതിട്ട കാതൊലിക്കേറ്റ് കോളജിൽനിന്നും എം.എ. ജയിച്ചു. 1991-ൽ കേരളസർവകലാശാലയിൽനിന്നു പിഎച്ച്.ഡി. 20 കൊല്ലക്കാലം വിവിധ എൻ എ സ്.എസ്. കോളജുകളിൽ അധ്യാപകനായിരുന്നു. 1997 മുതൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രഫസറും വകുപ്പുതലവനുമായിരിക്കെ, 2009 ഏപ്രിൽ 30-ാം തീയതി സർവീസിൽനിന്നു വിരമിച്ചു. കവിതകൾക്ക് ഇടശ്ശേരി അവാർഡ്, പൂന്താനം അവാർഡ്, വി.ടി. അവാർഡ്, എസ്.ബി.ടി. അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 25 ന് അന്തരിച്ചു .

== പുല്ലാട് ലഹള ==
ഭാവിയെ രൂപ കല്പന ചെയ്യുന്ന സംഭവങ്ങളാണ് പുല്ലാട്ട് അരങ്ങേറിയത്. ദളിത് വിഭാഗ ത്തിൽപെട്ട കുട്ടികളുടെ വിദ്യാലയപ്രവേശനവുമായി ബന്ധപ്പെട്ട് 1915 ൽ പുല്ലാട്ട് ആരംഭിച്ച ദളിത് ലഹളയ്ക്ക് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ കഴിഞ്ഞു. ദളിത് നവോത്ഥാനത്തിന്റെ  ശബ്ദമായിരുന്നു അവിടെ കേട്ടത്. പുല്ലാടു വൈദ്യൻ എന്നറിയപ്പെടുന്ന എൻ. നാരായണപ്പണിക്കർ, മഹോപാദ്ധ്യായ ബിരുദധാരിയായിരുന്ന തോട്ടപ്പുഴശ്ശേരി കെ. വാസുദേവൻനായർ എന്നി വരുടെ സംയുക്തനേത്യത്വത്തിൽ മധ്യതിരുവിതാംകൂറിൽ ഉരുത്തിരിഞ്ഞ സാംസ്കാരിക-സാമൂഹിക നവോത്ഥാനത്തിന്റെ  ഭാഗമായിരുന്നു പുല്ലാട് ലഹള.അയ്യങ്കാളി, കുറുമ്പൻ ദൈവത്താൻ, വെള്ളിക്കര ചോതി, അഴകാനന്ദ സ്വാമി, ചിറ്റേടത്ത് ശങ്കുപ്പിള്ള തുടങ്ങിയവരുടെ പിന്തുണയും ഒത്താശയും ദളിത് ലഹളയ്ക്ക് ആക്കംകൂട്ടി.  കൊ.വ. 1059 കുംഭം 17-ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ച വൈദ്യൻ, തിരു വിതാംകൂർ കൊട്ടാരംവൈദ്യനായിരുന്ന ആറന്മുളനാരായണപിള്ള യിൽനിന്നാണ് സംസ്‌കൃതവും ആയൂർവേദവും അഭ്യസിച്ചത്. തിരുവനന്ത പുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .ഹരിജനങ്ങൾക്ക് ഹിന്ദുമത പ്രബോധനം നൽകാൻ വേണ്ടി പുല്ലാട് ചാമക്കാലപുരയിടത്തിൽ പന്തലിട്ട് നടത്തിയ യോഗമാണ് ലഹളയിൽ കലാശിച്ചത്.ക്രൈസ്ത‌വ മിഷണറിമാർ അവശസമുദായാംഗങ്ങളെ കൂട്ടത്തോട ക്രിസ്തുമതത്തിലേക്ക് മാർഗം കൂട്ടുന്നതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മേല്‌പറഞ്ഞ സമ്മേളനത്തിന് ഉണ്ടായിരുന്നു. പുല്ലാടു വൈദ്യൻ, വള്ളംകുളം കൊച്ചുകുഞ്ഞുപണിക്കർ, കരുവാറ്റാ കൃഷ്ണനാശാൻ എന്നിവരായിരുന്നു പ്രഭാഷകർ. യോഗം നടന്ന സ്ഥലത്ത് പുലയസമുദായാംഗങ്ങൾ വൈദ്യന്റെ സമ്മതത്തോടെ ഒരു ഷെഡ്ഡുകെട്ടി. അവർക്ക് ഹരിഃശ്രീ തൊട്ടു പഠിക്കാനുള്ള സൗകര്യം അവിടെ സജ്ജീകരിക്കപ്പെട്ടു. കക്കാട്ടുവീ ട്ടിൽ കേശവനാശാനും തോട്ടപ്പുഴശ്ശേരി കാരിമറ്റത്ത് കൃഷ്ണപിള്ളയും മത്തായി ആശാനും മറ്റുമാണു ക്ലാസ്സുകൾ എടുത്തിരുന്നത്. പില്ക്കാലത്ത് ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ടി.ടി. കേശവൻശാസ്ത്രിയും അവിടെ നിലത്തെഴുത്തു പഠിച്ചവരിൽ ഉൾപ്പെടുന്നു. അക്കാലത്ത്, പുല്ലാട് വൈദ്യനും അയ്യങ്കാളിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി, മധ്യതിരുവിതാംകൂ റിൽനിന്നും വെള്ളിക്കര ചോതി പ്രജാസഭയിൽ അംഗമായിത്തീർന്നു.
പുല്ലാടു വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയക്കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാടു ലഹളയ്ക്ക് പ്രത്യക്ഷകാരണമായത്. വെള്ളിക്കര ചോതിയാണ് കുട്ടികളുടെ വിദ്യാലയപ്രവേശനത്തിനു മുൻനിന്നത്. ടി.ടി. തേവൻ, പൈങ്കൽ, എം.ടി. തേവൻ എന്നീ മൂന്നു കുട്ടികളാണ് സ്‌കൂൾ പ്രവേശനം നേടിയത്. ടി.ടി. തേവനാണ് പിന്നീട് സ്പ‌ീക്കറായി ഉയർന്ന ടി.ടി. കേശവശാസ്ത്രി. കൊ.വ. 1090-ാമാണ്ടിലായിരുന്നു ഈ സംഭവം നടന്നത്. സവർണരും അവർണരും തമ്മിലുള്ള ഏറ്റുമുട്ടലിലും സ്‌കൂൾ തീവയ്‌പിലുമാണ് സംഗതികൾ കലാശിച്ചത്. പ്രസ്‌തുതകാലയളവിൽ പുലയനേതാവ് അയ്യങ്കാളി തൃക്കൊടിത്താനത്ത് ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ചെമ്പുംതറ കാളിചോതി കുറുപ്പനുമായി സഹകരിച്ച് 'സാധുജനപരിപാലിനി' എന്ന മാസിക അദ്ദേഹം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. മാസികയുടെ അച്ചടി ചങ്ങനാശേരി സുദർശൻ പ്രസ്സിലായിരുന്നു. കുറുപ്പനായിരുന്നു മാസികയുടെ പത്രാധിപസ്ഥാനം വഹിച്ചിരുന്നത്. ഏറെക്കാലം തൃക്കൊടിത്താനത്ത് ഉണ്ടായിരു ന്നതുകൊണ്ട് സമീപപ്രദേശമായ പുല്ലാട്ടു നടന്ന ലഹളയിൽ അയ്യങ്കാളിക്ക് ഇടപെടാനവസരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശത്തിൽ രൂപീകൃതമായ പുലയസൈന്യം സവർണരുടെ മർദ്ദനത്തെ ശക്തമായി പ്രതിരോധിച്ചു . അഗ്നിക്കിരയായ സ്‌കൂൾ, 'തീവച്ച സ്കൂൾ' എന്നാണ് പിന്നീട് അറിയപ്പെട്ടത്. പ്രസ്തുത വിദ്യാലയമാണ് ഇപ്പോഴുള്ള ശ്രീ വിവേകാനന്ദാ ഹൈസ്‌കൂൾ. പുല്ലാട് സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കുറുമ്പൻ ദൈവത്താനും സജീവമായി ഇടപെട്ടിരുന്നു.പുല്ലാട് പ്രശ്നത്തിൽ സവർണരിലെ ഉത്പതിഷ്ണുക്കൾ വൈദ്യനോടൊപ്പം അണിനിരക്കുകയുണ്ടായി. ചിറ്റേടത്ത് ശങ്കുപ്പിള്ള അവരിലൊരാളായിരുന്നു. അക്കാലത്ത് അദ്ദേഹം അയിരൂർ നായർ സമാജത്തിന്റെ നേതാവായിരുന്നു. വൈദ്യന്റെയും ശങ്കുപ്പിള്ളയുടെയും പ്രവർത്തനഫലമായി, 'യുവധർമ്മസേന' എന്നൊരു സംഘം രൂപീകൃതമായി. യാഥാത്ഥിതിക സവർണരെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് യുവധർമ്മസേനയ്ക്ക് രൂപം നല്കിയത്. അതോടെ, സവർണർ പിന്മാറുകയാണുണ്ടായത്.
1921 ലാണ് പുല്ലാടു വൈദ്യൻ വിവേകാനന്ദാ സ്‌കൂൾ സ്ഥാപിച്ചത്. അതിനടുത്തവർഷം, ഭാരതീയദർശനങ്ങളുടെയും സംസ്‌കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾകൂടി സമാരംഭിച്ചു. (1) പൗരസ്ത്യകലാലയം, (2) സനാതനധർമ്മപാഠശാല. സംസ്കൃതമഹോപാദ്ധ്യായനായ കെ. വാസുദേവൻനായർ ഇവയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ആലുവായിൽനിന്നും പുല്ലാട്ട് എത്തിച്ചേർന്നു. പൗരസ്ത്യകലാലയത്തിൽ പഠിച്ചുയർന്നവരിലൊരാളായിരുന്നു ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ. ഹിന്ദുധർമ്മം ബ്രാഹ്മണേതരർക്കും അഭിഗമ്യമാകേണ്ടതുണ്ടെന്ന കാഴ്ചപ്പാടോടുകൂടിയാണ് പൗരസ്ത്യകലാലയവും സനാതനധർമ്മപാഠശാലയും പ്രവർത്തിച്ചത്. പൗരസ്‌ത്യകലാലയം ഭാരതീയവിജ്ഞാനത്തിന്റെ ഒരു ഉന്നതപഠനകേന്ദ്രമായി ഉയരണമെന്നു പുല്ലാടു വൈദ്യൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് സാധിച്ചില്ല. എങ്കിലും, കെ. വാസുദേവൻനായരുടെ കഠിനശ്രമംമൂലം അതൊരു സംസ്‌കൃത സ്‌കൂളായി ഉയർന്നുവന്നു. പില്ക്കാ ലത്ത് സംസ്കൃത സ്‌കൂളുകൾ ഒന്നൊന്നായി നിന്നുപോയകൂട്ടത്തിൽ പൗര സ്ത്യകലാലയവും ഇല്ലാതെയായി. പുല്ലാടു വൈദ്യൻ 1967 ലാണ് അന്തരിച്ചത്; വാസുദേവൻനായർ 1990 ലും.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056679" എന്ന താളിൽനിന്ന് ശേഖരിച്ചത്