"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
14:01, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
}} | }} | ||
''' ഫോക്കസ് @ ബെറ്റർ ലൈഫ്''' | |||
[[പ്രമാണം:ഫോക്കസ് @ ബെറ്റർ ലൈഫ്:.jpg|ലഘുചിത്രം|kite]]''' | |||
ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'. | |||
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോവിഡിന്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയായ 'ഫോക്കസ് @ ബെറ്റർ ലൈഫ്' ന് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് തുടക്കം കുറിച്ചു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായിപ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് , പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരാണ് പ്രസംഗിച്ചത്. | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക് 2 :.jpg|ലഘുചിത്രം|kite]]''' | |||
പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു. | |||
[[പ്രമാണം:Focus @ better life :.jpg|ലഘുചിത്രം|kite]]''' | |||
കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും സഹായകരമാകുന്നതാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന ഈ ഒരു പദ്ധതി. പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു. | |||
വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് , നല്ലപാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. | |||
'''ലോക പരിസ്ഥിതി ദിനം''' | |||
[[പ്രമാണം:ലോക പരിസ്ഥിതി ദിനം1:.jpg|ലഘുചിത്രം|kite]]''' | |||
ഭൂമിയെ വെന്റിലേറ്ററിൽനിന്നും രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റഫോമിൽ നടത്തിയ യോഗത്തിനു സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു. | |||
[[പ്രമാണം:ലോക പരിസ്ഥിതി ദിനം2:.jpg|ലഘുചിത്രം|kite]]''' | |||
കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. | |||
• പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. | |||
• കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. | |||
• മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. | |||
• കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുി. | |||
• കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു. | |||
'''ലഹരിയുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം: എസ് ആനന്തകൃഷ്ണൻ ഐ പി എസ്''' | |||
[[പ്രമാണം: 'സേവ് ലൈഫ് ' കാമ്പയിന് തുടക്കം:.jpg|ലഘുചിത്രം|kite]]''' | |||
പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. | |||
സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. | |||
ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. | |||
ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. | |||
ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. | |||
ആദ്യ ഘട്ടമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തില് കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. . കൂടാതെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തി. | |||
'''ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ''' | |||
[[പ്രമാണം:ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം:.jpg|ലഘുചിത്രം|kite]]''' | |||
ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിച്ചു. | |||
പൂർവവിദ്യാത്ഥികളായ ഡോ. റാണീവ് എഫ്രേം ( മിഷിഗൺ, യു.എസ്. എ), ഡോ. ആൻ ക്രിസ്റ്റീൻ (അസി. സർജൻ എഫ്.എച്ച്.സി കാണക്കാരി), ഡോ. ജീനാ (മാർസ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ ), ഡോ. ജോസ്ലിൻ (മെഡിക്കൽ ഓഫീസർ , പൈക ഗവ. ആശുപത്രി), ഡോ. അനിയ സാമുവൽ (ജൂണിയർ ഡോക്ടർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ആര്യ രവീന്ദ്രൻ (ഗവ. മെഡിക്കൽ കോളേജ് പാലക്കാട് ), ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് .ഹൃദയപൂർവ്വം എന്ന പ്രോഗ്രാമിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | |||
ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി. | |||
'''മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം e മലയാളം' : ഡോ. അനിൽ വള്ളത്തോൾ ''' | |||
[[പ്രമാണം:മധുരം e മലയാളം പദ്ധതിക്ക് തുടക്കം:.jpg|ലഘുചിത്രം|kite]]''' | |||
മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം ഇ മലയാളം' എന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ തുടക്കം കുറിച്ച മധുരം ഇ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. അൽഫോൻസാമ്മയുടെ അദ്ധ്യാപനത്താൽ ധന്യമായ വാകക്കാട് സ്കൂൾ പവിത്രത കൊണ്ടും നിഷ്കളങ്ക സ്നേഹം കൊണ്ടും മഹനീയത കൈവരിച്ച സ്ഥാപനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. | |||
കോവിഡ് കാലഘട്ടം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എഴുത്തും വായനയും കുട്ടികളിൽ സവിശേഷമായ ഉണർവും ഉത്സാഹവും ഉണ്ടാക്കുമെന്നും സാഹിത്യം അറിവുകൾക്കപ്പുറം തിരിച്ചറിവിലേക്കും തിരിച്ചറിവിലൂടെ വിവേകപൂർണമായ ജീവിതത്തിലേക്കും നമ്മെ നയിക്കുന്നവെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. | |||
വായനയിലൂടെ മുഴുവൻ ലോകത്തെ സ്നേഹിക്കുവാനും സകല ജീവികളോടും സഹാനുഭൂതിയോടുകൂടി പെരുമാറുവാനും ഉള്ള സർഗ്ഗപരമായ വിവേകബുദ്ധി നമ്മുക്കുണ്ടാവണം എന്ന് കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്‌ബോധിപ്പിച്ചു. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിച്ചു. | |||
ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കുി. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് , ഹെഡ്മിസ്ട്രസ് സി. ടെസ്സ് , ജോൺസ് മോൻ എന്നിവർ പ്രസംഗിച്ചു. | |||
കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുന്നതിനൊപ്പം എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയും കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം e മലയാളം. | |||
'''നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ''' | |||
[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ:.jpg|ലഘുചിത്രം|kite]]''' | |||
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നദീസംരക്ഷണയജ്ഞം സംസ്ഥാന നദീസംരക്ഷണസമിതി ഏകോപനവേദി പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു. | |||
പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ എബി പൂണ്ടിക്കളം മുഖ്യ പ്രഭാഷണം നടത്തി. | |||
'''ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം: സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് ''' | |||
പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് കുട്ടികളെ ബോധവൽക്കരിച്ചു. | |||
• പ്രദേശത്തെ പുഴകൾ കുളങ്ങൾ തുടങ്ങിയവ ശുചിയാക്കുന്നതിനും ചൂഷണങ്ങൾ നേരിടെുന്നുണ്ടെങ്കിൽ അവ കണ്ടെത്തി പുനർജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
• അന്യം നിന്നു പോകുന്ന സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു. | |||
• പരിസ്ഥിതി സംരക്ഷിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണക്ലാസ്സുകൾ മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. | |||
• വീടിനു സമീപത്തു കാണപ്പെടുന്ന ജൈവവൈവിധ്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ തയ്യാറാക്കി ഷെയർ ചെയ്തു. | |||
'''ആരോഗ്യസുരക്ഷ കരുതലോടെ: ഡോ. അനിയ സാമുവൽ (ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്)''' | |||
സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ ആരോഗ്യസുരക്ഷ കരുതലോടെ എന്ന വിഷയത്തിൽ കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു. കോവിഡ് കാലഘട്ടം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. | |||
• സ്കൂളിലെ പൂർവവിദ്യാർത്ഥികളായ ഡോക്ടർമാരുമായി സംവദിക്കുകയും ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അത് മീഡിയാ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | |||
'''ഈ വഴി തെറ്റാതെ കാക്കാം''' | |||
"ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. | |||
'''ജങ്ക് ഫുഡ് ഉപേക്ഷിക്കൂ... ആരോഗ്യം നിലനിർത്തൂ..''' | |||
ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. |