|
|
വരി 30: |
വരി 30: |
|
| |
|
| ==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]== | | ==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]== |
| സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്.
| |
|
| |
| ====== ഗാന്ധിജയന്തി ദിനാചരണം ======
| |
| ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ ഓൺലൈനിലൂടെ ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന നിരവധി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്താൻ സാധിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗാന്ധിജിയുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു ഗാന്ധി പ്രസംഗം. എൽ പി വിഭാഗം കുട്ടികൾക്കായി ഗാന്ധി വേഷം ഫാൻസിഡ്രസ് മത്സരം സംഘടിപ്പിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ ക്ലാസ് തലത്തിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഗാന്ധി മഹത് വചനങ്ങൾ, ഗാന്ധിജി സ്റ്റാമ്പിലൂടെ(pdf) ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ എന്നിവയും കുട്ടികൾക്ക് നൽകി. കൂടാതെ മൂന്നു ദിവസങ്ങളിലായി ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും പ്രസിദ്ധമായ 3 ഗാന്ധി സിനിമകൾ ( ദി മേക്കിങ് ഓഫ് മഹാത്മ, ഗാന്ധി, കൂർമ്മാവതാര) കുട്ടികൾക്ക് കാണാനായി അവസരമൊരുക്കുകയും ചെയ്തു.
| |
|
| |
| ====== സ്വാതന്ത്ര്യദിനാഘോഷം ======
| |
| അത്തോളി വേളൂർ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ഓൺലൈനിലൂടെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. HM incharge മിനി ടീച്ചർ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈനിലൂടെ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
| |
|
| |
| സി കെ ജി എം ഗവൺമെന്റ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ ഡോക്ടർ ഷീബ കെ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാരുണ്യ സേവന രംഗത്ത് നിറസാന്നിധ്യമായ അഭയ കേന്ദ്രത്തിലേക്ക് ധനസഹായം നൽകുകയും ചെയ്തു. ക്ലാസ് തലത്തിൽ പ്രസംഗ മത്സരം നടത്തുകയും പ്രസംഗങ്ങളിൽ നിന്ന് എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും മികച്ച ഓരോ പ്രസംഗം വീതം സ്വാതന്ത്ര്യദിന പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തു
| |
|
| |
| നാലു റൗണ്ട് കളായാണ് മെഗാ ഫാമിലി ക്വിസ്സ് നടത്തിയത് ആദ്യമൂന്ന് റൗണ്ടുകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന 30 കുടുംബങ്ങൾക്കാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കാൻ അവസരം നൽകിയത് വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാ ണ് എന്ന നിർദേശവും കുട്ടികൾക്ക് നൽകി. കൂടാതെ പതാക നിർമ്മാണം,ദേശഭക്തി ഗാനാലാപനം,പ്രസംഗം സ്വാതന്ത്രദിന നൃത്താവിഷ്കാരം, സ്വാതന്ത്രസമരസേനാനിയെ പരിചയപ്പെടൽ, സ്വാതന്ത്ര്യ സമര വീഡിയോ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
| |
|
| |
| ====== ലഹരി വിരുദ്ധ ദിനാചരണം ======
| |
| ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി.'ഫെയ്സ് ദ ഫാക്ട് ' എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനിൽ ബോധവല്കരണ ക്ലാസുകൾ സ്കൂൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നേരത്തെ നടത്തി വരുന്നു.ആരോഗ്യ മേഖലയിലെയും കൗൺസിലിംഗ്, ബോധവല്കരണ-മോട്ടിവേഷൻ ക്ലാസുകളിൽ പ്രാവീണ്യമുള്ള പ്രമുഖർ വിദ്യാലയവുമായി സഹകരിച്ചിട്ടുണ്ട്. പരിപാടിയിൽ ഷിജു .ടി(സിവിൽ എക്സൈസ് ഓഫീസർ ബാലുശ്ശേരി) ലഹരി വിരുദ്ധ സന്ദേശം നൽകി.."ലഹരിയുടെ സ്വാധീനം - കുട്ടികളിലും കുടുംബങ്ങളിലും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസിൽ ഗായത്രി(അഡോളസൻ്റ് ഹെൽത്ത് കൗൺസിലർ, ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്), ആയിഷ നംറ (വിഷയം:ലഹരി വിരുദ്ധ ക്യാംപസുകൾ) എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു.സ്കൂൾ ജാഗ്രതാ സമിതി, ജെ.ആർ.സി.യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി.
| |
|
| |
| ====== അബ്ദുൽ കലാം ദിനാചരണം ======
| |
| വെളൂർ ജി എം യുപി സ്കൂളിൽ ജൂലൈ 27 അബ്ദുൽ കലാം ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു വാക്കുകളിലൂടെയും പുസ്തകങ്ങളിലൂടെയും ജീവിതദർശനം തുറന്നുവെച്ച ഇന്ത്യയുടെ മിസൈൽ മനുഷ്യൻ ഡോക്ടർ എപിജെ അബ്ദുൽ കലാം അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ജീവിതത്തിൽ പകർത്തേണ്ടവ തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ചിത്രങ്ങളോടൊപ്പം ഒരു പിഡിഎഫ് ആയി കുട്ടികൾക്ക് നൽകി എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തിലുണ്ടായ സുപ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നൽകി. കൂടാതെ അദ്ദേഹത്തെക്കുറിച്ച് അറിയേണ്ട അടിസ്ഥാനവിവരങ്ങളും ക്ലാസ് തലത്തിൽ അബ്ദുൽ കലാമിന്റെ ഓർമ ദിനത്തിൽ കുട്ടികൾ അവരുടെ വ്യത്യസ്തമായ രചനകളും പങ്കുവെച്ചു
| |
|
| |
| ====== ഹിരോഷിമ-നാഗസാക്കി ദിനാചരണം ======
| |
| ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ഓൺലൈനിലൂടെ വ്യത്യസ്തമായ പരിപാടികളോടെ നടത്താൻ ജൂലൈ 22 ന് ചേർന്ന മീറ്റിങ്ങിൽ തീരുമാനിച്ചു. മടപ്പള്ളി ഗവൺമെന്റ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ദിനേഷ് കുമാർ മുഖ്യാതിഥിയായി എത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചതും അതിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും വളരെ മികച്ച ഒരു പ്രഭാഷണം നടത്തുകയും ചെയ്തു.
| |
|
| |
| മൂന്നാം ക്ലാസിലെ വിദ്യാർഥിനിയായ ജ്യോതിക യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത് അതോടൊപ്പം കുട്ടികൾക്ക് അതേറ്റു ചൊല്ലാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് യുദ്ധത്തിന്റെയും ബോംബ് വർഷിച്ചതിന്റെയും നേർക്കാഴ്ച കുട്ടികളിൽ എത്തിക്കുന്ന വീഡിയോ പ്രദർശനമായിരുന്നു. ഹിരോഷിമയുടെ ഓർമ്മയിൽ നമ്മളെ എന്നും വേദനിപ്പിക്കുന്ന സഡാക്കോ സസാക്കി യെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകിയത് ആറാം ക്ലാസിലെ സായം സാഗർ ആയിരുന്നു. പിന്നീട് സഡാക്കോ കൊക്ക് നിർമ്മിക്കുന്നതിന് ഘട്ടങ്ങൾ വിശദീകരിച്ചത് ആറാം ക്ലാസ് വിദ്യാർഥിയായ അനുഗ്രഹായിരുന്നു അതോടൊപ്പം കുട്ടികൾക്ക് കൊക്ക് നിർമ്മിച്ചതിന്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിലേക്ക് അയക്കാനുള്ള നിർദേശവും നൽകി. കൂടാതെ യുദ്ധവിരുദ്ധ കവിതയുടെ ദൃശ്യാവിഷ്കാരം, ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട നിരവധി ചോദ്യോത്തരങ്ങൾ എന്നിവയും നൽകുകയുണ്ടായി.
| |
|
| |
| മത്സരയിനമായി യു.പി വിഭാഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു യുദ്ധവിരുദ്ധ കത്ത് എഴുതാനും എൽ പി വിഭാഗത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമിക്കാനും നിർദ്ദേശം നൽകി. സ്കൂളിലെ അധ്യാപകർ നിർമ്മിച്ച പോസ്റ്ററുകളും വീഡിയോകളും ഹിരോഷിമ-നാഗസാക്കി ദിനാചരണത്തെ കൂടുതൽ മികവുറ്റതാക്കി. ഓൺലൈനിലൂടെ ആണെങ്കിലും കുട്ടികളിൽ ഒരു യുദ്ധ വിരുദ്ധ മനോഭാവം രൂപപ്പെടുത്താൻ പരിപാടിയിലൂടെ സാധിച്ചു.
| |
|
| |
|
| == Lilac English Cub == | | == Lilac English Cub == |