Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
പ്രമാണം:Priliminary camp23-5.resized.jpg
പ്രമാണം:Priliminary camp23-5.resized.jpg
</gallery>
</gallery>
== ഇൻഡസ്ട്രിയൽ വിസിറ്റ് ==
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് 2023 നവംബർ 20 തിങ്കളാഴ്ച നടന്നു. രാവിലെ 7 മണിക്ക് കൂമ്പാറയിൽ നിന്നും യാത്ര ആരംഭിച്ചു. 8, 9 ക്ലാസുകളിലെ 61 ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് ഈ യാത്രയിൽ പങ്കെടുത്തത് .തികച്ചും മുന്നൊരുക്കങ്ങളോടുകൂടി ആസൂത്രണം ചെയ്ത ഈ യാത്രയിൽ ഏറ്റവും ആദ്യമായി പോയത് കാരന്തൂർ മർക്കസിന്റെ കീഴിൽ നടത്തുന്ന വേസ്റ്റ് വാട്ടർ റീസൈക്ലിംഗ് പ്ലാന്റിലേക്ക് ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്ന മർക്കസിലെ വേസ്റ്റ് വെള്ളം ഏകദേശം 9 ഘട്ടങ്ങൾ ഉള്ള പ്ലാന്റുകളിലൂടെ കടന്നുപോയി ശുദ്ധജലമായി പുനരുപയോഗിക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾ വിശദമായി പഠിച്ചു. നാം ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണെന്ന് അവർക്ക് തികച്ചും ബോധ്യമായി. മർക്കസിൽ നിന്നും പ്രാതൽ കഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങൾ കുന്നമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് സെൻററിൽ എത്തി.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപൂർവ്വ നിമിഷങ്ങളിൽ ഒന്നായി മാറിയ ഒരു സംഭവമായിരുന്നു ഐ ഐ എം ക്യാമ്പസിലേക്കുള്ള ആ യാത്ര.തികച്ചും അച്ചടക്കപൂർണ്ണമായി ക്യാമ്പസിലേക്ക് പ്രവേശിച്ചതും അവിടെ ലഭിച്ച സ്വീകരണവും വളരെ സന്തോഷാർഹമായിരുന്നു. അവിടെനിന്നും നേരെ പോയത് ബിസിനസ് മ്യൂസിയത്തിലേക്ക് ആയിരുന്നു. വിവിധ കാലഘട്ടങ്ങളിലെ ഇന്ത്യൻ വ്യാപാരത്തിന്റെ എല്ലാ മുഖങ്ങളെയും പ്രദർശിപ്പിച്ചുകൊണ്ടുള്ള വിശാലമായ ഒരു മ്യൂസിയം തന്നെയായിരുന്നു ഇത്. ഏകദേശം രണ്ടു മണിക്കൂർ സമയമെടുത്തുകൊണ്ടാണ് മ്യൂസിയം മുഴുവനായും ചുറ്റി കണ്ടത് .അതിനുശേഷം അവിടെയുള്ള ഒരു സ്പേസ് തിയേറ്റർ സന്ദർശിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം കോഴിക്കോട് പെരിങ്ങളം സ്ഥിതി ചെയ്യുന്ന മിൽമ ഡയറി പ്ലാന്റിൽ സന്ദർശിച്ചു. ഇവിടെ പാൽ പാസ്ചുറൈസേഷൻ നടത്തി വിവിധ പാക്കറ്റുകളിൽ ആക്കി നമ്മുടെ വിപണികളിൽ എത്തിക്കുന്നതിന്റെ വിവിധ പ്രോസസ്സുകളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു .ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങളാണ് പാസ്ചറൈസേഷൻ,ഹോമോജനൈസേഷൻ എന്നിവ. കൂടാതെ പാൽ തൈരാക്കി പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങളും അവിടെനിന്ന് കാണാൻ കഴിഞ്ഞു. അവിടെ നി ന്നും ഞങ്ങൾ നേരെ പോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ആയിരുന്നു. 5 മണിക്ക് നടന്ന ത്രീഡി ഷോയിലും ആറുമണിക്ക് നടന്ന പ്ലാനറ്റോറിയം ഷോയിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ അവിടെയുള്ള സയൻസ് മ്യൂസിയം,ഫൺ സയൻസ് , മിറർ മാജിക്, എനർജി ബോൾ തുടങ്ങിയ വിവിധ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു . വൈകുന്നേരം 6:30ന് പ്ലാനറ്റോറിയത്തിൽ നിന്നും തിരിച്ച് നേരെ കോഴിക്കോട് ബീച്ചിലേക്ക് പോയി. അവിടെ നിന്നും ഒരു മണിക്കൂർ ചെലവഴിച്ച ശേഷം യാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൂമ്പാറയിലേക്ക് തിരിച്ചു
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001639" എന്ന താളിൽനിന്ന് ശേഖരിച്ചത്