Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 532: വരി 532:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-ss3333.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ss3333.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ss44444.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-ss44444.jpg|ലഘുചിത്രം]]
|}
 
=== നാദതാള വിസ്മയമായ് മയൂഖം 23 ===
വരകളുടെയും വർണ്ണങ്ങളുടെയും കലയുടെയും സംഗീതത്തിന്റെയും താളവിസ്മയങ്ങൾ വിരിയിച്ച്  കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ കലോത്സവം "മയൂഖം  23"  ഒക്ടോബർ 4, 5 തിയ്യതി കളിൽ  അരങ്ങേറിപ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ എത്തിച്ചേർന്നവരെ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി കെ രാജേഷ് സ്വാഗതം ചെയ്തു.തുടർന്ന് യോഗധ്യക്ഷൻ പിടിഎ പ്രസിഡൻറ് ശ്രീ സനോജ് കുമാറിന്റെ അധ്യക്ഷഭാഷണവും സ്കൂൾ എച്ച് എം ലത ടീച്ചറുടെ ആമുഖഭാഷണവും നടന്നു.സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളായ റിഥം ആർട്ടിസ്റ്റ് ,സിനി ആർട്ടിസ്റ്റും ആയ ശ്രീ. എ ചന്ദ്രശേഖരൻ , കലാകാരന്മാരായ ശ്രീ ശ്രീ . മണി ചന്ദ്രൻ ,എം ശ്രീനിവാസൻ എന്നിവർ യുവജനോത്സവം ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മാനേജ്മെൻറ് വക ഉദ്ഘാടകർക്കുള്ള ഉപഹാര സമർപ്പണം നടന്നു . എം പി ടി എ , പി ടി എ , പ്രതിനിധികൾ യോഗത്തിന് ആശംസകൾ അർപ്പിച്ചു.സ്കൂൾ കലോത്സവ കൺവീനർ ശ്രീമതി ഷിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടകരുടെ ഗംഭീര സംഗീത വിരുന്നോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി.ചിത്രരചന,കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങൾക്ക് ശേഷം നടന്ന  തിരുവാതിര, സംഘനൃത്തം, ഭരത നാട്യം, കോൽക്കളി, ദഫ്മുട്ട്, നാടോടിനൃത്തം, മൃദംഗം, പിയാനോ, ലളിതഗാനം ദേശഭക്തി ഗാനം .... തുടങ്ങിയ സ്റ്റേജ് മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി..ചിത്രരചന, കഥ, കവിത, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര രചനമത്സരങ്ങളും സംസ്‌കൃതോത്സവവും ഇതിനോടൊപ്പം തന്നെ നടന്നു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ കലോത്സവത്തിന് തിരശ്ശീല വീണു.
 
=== കളമെഴുത്ത് പാട്ട് ശില്പശാല ===
പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്ക്കൂളൽ  കളമെഴുത്ത് പാട്ട് ശില്പശാല നടത്തി. അനുഷ്യാന കലയായ കളമെഴുത്ത് പുതുതലമുറയ്ക്ക്പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. യുവ കലാനിപുണ  കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. പഞ്ചവർണ്ണങ്ങൾ ഉപയോഗിച്ച് ഭദ്രകാളിയുടെ കളം വരച്ചു. ഐതീഹ്യവും ചടങ്ങുകളും വർണ്ണപ്പൊടികളുടെ നിർമ്മാണ രീതിയും നന്തുണി മീട്ടിയുള്ള കളംപാട്ടും വിദ്യാർഥികൾക്ക് നവ്യാനുഭവമായി. അനുഷ്യാന കലകളിലധിഷ്ഠിതമായ സാഹിത്യാദി കലകളെ കുട്ടികൾ അടുത്തറിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്തി .പ്രധാനധ്യാപിക ശ്രീമതി ആർ.ലത സ്വാഗതവും മാനേജർ ശ്രീ. യു. കൈലാസ മണി അധ്യക്ഷതയും വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ .വി .കെ രാജേഷ് ഉപഹാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വിദ്യാരംഗം കൺവീനർ ആശ കെ , ഷിനി. വി.ആർ എന്നിവർ സംസാരിച്ചു.
{| class="wikitable"
![[പ്രമാണം:21060-KALAMPATTU.jpg|ലഘുചിത്രം]]
|}
 
=== സേവ് ദി നേച്ചർ' ===
കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെഫോട്ടോ പ്രദർശനവുംപ്രകൃതി സംരക്ഷണം ബോധവൽക്കരണ ക്ലാസും  നടത്തി
 
പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു
{| class="wikitable"
![[പ്രമാണം:21060-WILD.jpg|ലഘുചിത്രം]]
|}
 
=== ഫൌണ്ടേഷൻ ഡേ സെമിനാർ ===
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു
{| class="wikitable"
![[പ്രമാണം:21060-FOUNDATION.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990343" എന്ന താളിൽനിന്ന് ശേഖരിച്ചത്