"ജി.എച്ച്.എസ്സ്.എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എരിമയൂർ/ചരിത്രം (മൂലരൂപം കാണുക)
21:04, 1 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2023കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.)No edit summary |
(കൂടുതൽ വിവരങ്ങൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
1923ൽ ഈ സ്ഥാപനം പാലക്കാട് താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും പിന്നീടത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ നിയന്ത്ര ത്തിലാവുകയും ചെയ്തു. 1946-ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെടുകയും 6 - മുതൽ 8 സ്റ്റാൻഡേർഡുകൾ ആരംഭിക്കുകയും 1981-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | 1923ൽ ഈ സ്ഥാപനം പാലക്കാട് താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും പിന്നീടത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ നിയന്ത്ര ത്തിലാവുകയും ചെയ്തു. 1946-ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെടുകയും 6 - മുതൽ 8 സ്റ്റാൻഡേർഡുകൾ ആരംഭിക്കുകയും 1981-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | ||
[[പ്രമാണം:പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനം.jpg|ലഘുചിത്രം]] | [[പ്രമാണം:പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനം.jpg|ലഘുചിത്രം]] | ||
ഒന്നേകാൽ നൂറ്റാണ്ടിന്റെ പ്രവർത്തന മികവുമായി , സൗവർണ്ണ പ്രഭയിൽ ജ്വലിച്ച് എരിമയൂർ സർക്കാർ വിദ്യാലയം. | |||
...................................................... | |||
എരിമയൂർ എന്ന കാർഷിക ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്നുകൊണ്ട് പരിലസിക്കുന്ന സർക്കാർ വിദ്യാലയം Ghss Erimayur Palakkad 125 -ാം പ്രവർത്തന വർഷത്തിലേക്ക് കടന്നിരിക്കുന്നു. 1898 -ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം അനേകം പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് ജൈത്രയാത്ര തുടരുന്നത്. | |||
എരിമയൂർ വടക്കും പുറംവീട്ടിൽ പരേതനായ ശ്രീ. ജാതദേവൻ മക്കൾ ശ്രീ.വി.ജെ. മുത്തുകുമാർ, ശ്രീ.വി.ജെ.പ്രകാശൻ, ശ്രീ. വി.ജെ. സുവർണ്ണൻ എന്നിവരുടെ പൂർവികൻ ശ്രീ.തീത്തേലൻ മകൻ ശ്രീ. പള്ളി (സീനിയർ), 150 വർഷങ്ങൾക്ക് മുൻപ് അന്നത്തെ നാട്ടുരാജ്യാധികാരിയുടെ നിർദേശപ്രകാരം അവർണ്ണ സമുദായക്കാരുടെ ഉന്നമനത്തിനു വേണ്ടി ഗുരുകുലരീതിയിൽ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. എഴുത്തുപള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന പ്രസ്തുത വിദ്യാലയത്തിന് നേതൃത്വം നൽകിയത് നെടുങ്ങോട്ടിൽ ശ്രീ. കേലി എന്ന ഗുരുവാണ്. കുറച്ചു വർഷങ്ങൾക്കു ശേഷം 1892 - ൽ ശ്രീ. തീത്തേലൻ മകൻ ശ്രീ.പള്ളി (ജൂനിയർ) , അവരുടെ എല്ലാ സ്ഥലങ്ങളും ബന്ധപ്പെട്ട അധികാരികളിൽ നിന്നും പൊളിച്ച് ചാർത്തി വാങ്ങിയപ്പോൾ , വിദ്യാലയം നിന്ന സ്ഥലം എഴുത്തുപളളിക്കൂടം പറമ്പ് എന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് ബ്രിട്ടീഷ് സർക്കാർ 1896-ൽ ആദ്യത്തെ സർവ്വെ സെറ്റിൽമെന്റ് രജിസ്റ്റർ ആരംഭിച്ചപ്പോൾ ആയതിലും ആ സ്ഥലത്തിന് എഴുത്തുപള്ളിക്കൂടം പറമ്പ് എന്നും ഗുരുവിന്റെ നാമം നെടുങ്ങോട്ടിൽ കേലി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1898-ൽ ബ്രിട്ടീഷ് സർക്കാർ വിദ്യാലയത്തിന് അംഗീകാരം നൽകിയപ്പോൾ ബന്ധപ്പെട്ട എല്ലാ രേഖകളിലും ശ്രീ കണ്ടുണ്ണി മാസ്റ്ററിന്റെ നേതൃത്വത്തിലുള്ള എഴുത്തുപള്ളിക്കൂടം എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. 'ടി'സ്ഥാപനം സ്ഥിതി ചെയ്തിരുന്നത് ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 100 മീറ്റർ പടിഞ്ഞാറു മാറി , മുൻപ് സൂചിപ്പിച്ച തീത്തേലൻ മകൻ പള്ളിയുടെ മകൻ മുത്തുവിന്റെയും മുത്തുവിന്റെ മകൻ ജാതദേവന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന പറമ്പുവകകളിലായിരുന്നു. പ്രസ്തുത രേഖകളെല്ലാം ശ്രീ.ജാതദേവന്റെ മകൻ ശ്രീ. വി.ജെ.പ്രകാശൻ സൂക്ഷിച്ചുവരുന്നു. | |||
പിന്നീട് ഈ സ്ഥാപനം 1945-50 കാലഘട്ടത്തിൽ എരിമയൂർ വടക്കുംപുറം വീട്ടിൽ ശ്രീ. വി.ജി.സുകുമാരൻ (സീനിയർ), ആലത്തൂർ ആർ. കൃഷ്ണൻ എന്നിവർ ഡിസ്ട്രിക്റ്റ് ബോർഡു മെമ്പർ ആയിരുന്നപ്പോൾ അന്നത്തെ ഭരണാധികാരികളിൽ സ്വാധീനം ചെലുത്തി എൽ. പി. സ്കൂളാക്കി മാറ്റി. എരിമയൂരിലെ ശ്രീ.അപ്പു എന്ന രുദ്രദത്ത് വടക്കുംപുറത്ത് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള , ഇന്നത്തെ ദേശീയപാതയ്ക്കരികിലുള്ള സ്ഥലത്തേയ്ക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു. | |||
വിദ്യാലയം, 1923 ൽ പാലക്കാട് താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും പിന്നീട് അത് മലബാർ ഡിസ്ട്രിക് ബോർഡിന്റെ നിയന്ത്രണത്തിലാവും ചെയ്തിരുന്നു. 1946-ൽ 8-ാം ക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായി മാറുകയും 1981 ൽ ഹൈസ്കൂളായി ഉയരുകയും ചെയ്തു. 2005-ലാണ് വിദ്യാലയത്തിൽ ഹയർ സെക്കൻഡറി ക്ലാസ്സുകൾ ആരംഭിച്ചത്. | |||
ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ വിദ്യാലയമുത്തശ്ശിയ്ക്ക് മികവുകൾ ഏറെയാണ്. പ്രീ പൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള ആലത്തൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം, എസ്. എസ്.എൽ.സി. പരീക്ഷയിലെ നൂറു ശതമാനം തുടർവിജയം, എസ്.പി.സി., എൻ.സി.സി., ജെ.ആർ.സി., എൻ.എസ്.സ്. എന്നിവയുടെ മികച്ച യൂണിറ്റുകൾ, കുട്ടിശാസ്ത്രജ്ഞരെ പരിപോഷിപ്പിക്കുന്നതിനായി ടിങ്കറിംഗ് ലാബ്, ശാസ്ത്രപോഷിണി ലാബുകൾ, മികച്ച ഗ്രന്ഥാലയം, ആധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്ഥലം, സംസ്ഥാന, ദേശീയ താരങ്ങളെ വാർത്തെടുക്കുന്ന കായിക പരിശീലനം എന്നിവയെല്ലാം ഈ അക്ഷര മുത്തശ്ശിക്ക് വർണ്ണപ്പകിട്ടേകുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് ,ബാങ്കിങ്, പോലീസ് , ആർമി, നേവി, അധ്യാപനം , മറ്റ് സർക്കാർ , സ്വകാര്യ മേഖലകൾ എങ്ങിനെ ഔദ്യോഗികരംഗത്ത് പ്രകാശിക്കുന്ന പൂർവവിദ്യാർത്ഥികൾ വിദ്യാലയത്തിന് മാറ്റേകുന്നു. |