Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:




=='''[[മികവ് പ്രോജക്ട്]]'''==
'''ഡ്രീം ഫെയർ 2015'''
[[പ്രമാണം:17092 School-1.jpg|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ പ്രവേശന കവാടം]]
കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലുള്ള ഒരു വിദ്യാലയമാക്കി പരിവർത്തിപ്പിക്കുകയും ഓരോ വിദ്യാർത്ഥിക്കും അവളുടെ ഏറ്റവും ഉയർന്നതലത്തിലുള്ള പ്രതിഭയെ വളർത്തിയെടുക്കാനും കഴിയുന്നതരത്തിൽ അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുക.
===ലക്ഷ്യങ്ങൾ===
[[പ്രമാണം:17092 Students Training.jpg|ലഘുചിത്രം|വലത്ത്‌|Students Training for Mikavu Project]]
*നിലവിലുള്ള ഭൗതിക സൗകര്യങ്ങളെ ദേശീയ നിയലവാരത്തിലെത്തിക്കുക


*ഓരോ ക്ലാസിലും ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി അധ്യാപനം ആധുനികവൽക്കരിക്കുക
*അക്കാദമിക രംഗത്ത് സമഗ്രമായ പരിവർത്തനം സൃഷ്ടിക്കുക
*ക്യാംപസിൽ  വിദ്യാർത്ഥി കേന്ദ്രീകൃത പഠനാന്തരീക്ഷം സൃഷ്ടിക്കുക
*പഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ് തുടങ്ങിയ വിനോദങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക
*അധ്യാപകർക്ക് മികച്ച പരിശീലനം നൽകി ടീച്ചിംഗ് ലേർണിംഗ് പ്രോസസ്സ് ഉന്നത നിലവാരത്തിലെത്തിക്കുക.
*ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുവാൻ കഴിയുന്ന തരത്തിൽ ഭാവി തലമുറയെ വാർത്തെടുക്കാൻ  പ്രചോദനം നല്കുന്നതിനിന് വേണ്ടി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുക
*മറ്റു സ്‌കൂളുകൾക്ക് മാതൃകയാക്കാവുന്ന  തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.
*ദേശീയ, അന്തർദേശീയ തലത്തിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് കൾ നടപ്പിലാക്കി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക
===ആസൂത്രണവും നടത്തിപ്പും===
[[പ്രമാണം:17092 Training for Students and Parents.jpg|ലഘുചിത്രം|Training for Students and Parents]]
പദ്ധതി നടത്തിപ്പിനായി 2015 ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി രൂപവൽക്കരിച്ചു. മാനേജിംഗ് കമ്മിറ്റി, പി.ടി.എ, വാർഡ് കൗൺസിലർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, മറ്റു അധ്യാപകർ, വിദ്യാർത്ഥി  പ്രതിനിധികൾ എന്നിവർ എസ്.എം.സി കമ്മിറ്റിയിൽ അംഗങ്ങളാണ്.
[[പ്രമാണം:17092 Parents Training.jpg|ലഘുചിത്രം|വലത്ത്‌|Parents Training for School Development]]
[[പ്രമാണം:17092 Parents Training 2.jpg|ലഘുചിത്രം|വലത്ത്‌|Parents SWOT Analysis for School Development]]
സ്‌കൂളിലെ പ്രവർത്തനത്തെ വിത്യസ്ത മേഖലകളാക്കിത്തിരിച്ച് അധ്യാപകരടങ്ങുന്ന ഓരോ ടീമിന് നൽകി. സ്‌കൂളിന്റെ മൊത്തം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രൊജക്റ്റ് കോഡിനേറ്റർ, ദേശീയ അന്തർദേശീയ സ്റ്റാൻഡേർഡ്‌കൾ പരിശോധിച്ച് സ്‌കൂളിന് സ്വന്തമായി സ്റ്റാൻഡേർഡ്‌കൾ രൂപപ്പെടുത്താൻ സ്റ്റാൻഡേർഡൈസേഷൻ കോഡിനേറ്റർ,  അക്കാദമിക രംഗത്തെ ശാക്തീകരിക്കാൻ അക്കാദമിക കോഡിനേറ്റർ, ഹെൽത്ത് കോഡിനേറ്റർ , ഹ്യുസ് കീപ്പിങ് കോഡിനേറ്റർ, കോ-കരിക്കുലർ കോഡിനേറ്റർ, ഡിസിപ്ലിൻ , ടാലെന്റ്റ് ലാബ്, ലൈബ്രറി, കോംപ്റ്റിറ്റിവ് പരീക്ഷകൾ,  അലുംനി തുടങ്ങി വിവിധങ്ങളായ കമ്മിറ്റികളാണ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാകുന്നതിനു വേണ്ടി പ്രവർത്തനം സജ്ജമായിട്ടുള്ളത്. എസ്.എം.സി ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയും, പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
എസ്.എം.സി കമ്മിറ്റി രണ്ടു മാസത്തിലും, എസ്.എം.സി എക്സി. കമ്മിറ്റി ഓരോ ആഴ്ചയിലും, പി.ടി.എ കമ്മിറ്റി ഓരോ മാസത്തിലും യോഗം ചേരുന്നു.
സ്‌കൂൾ സ്റ്റാൻഡേർഡൈസേഷൻ കമ്മിറ്റിയാണ് സ്‌കൂളിന്റെ ഓരോ പ്രവർത്തനങ്ങളെയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ആയി രൂപപ്പെടുത്തുന്നത്. രൂപപ്പെടുത്തിയ പ്രൊസീജറുകൾ എസ്.എം.സി യിൽ അവതരിപ്പിക്കുകയും നടപ്പിലാക്കാൻ അനുമതി നേടുകയും ചെയ്യുന്നു. തുടർന്ന് ഈ പ്രൊസീജറിൽ പറഞ്ഞ രൂപത്തിലായിരിക്കും ആ പ്രവർത്തനം നടക്കുന്നത്. '''ഉദാഹരണത്തിന് :''' സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ഫോർ ഡിസിപ്ലിൻ, സ്‌കൂളിലെ ഡിസിപ്ലിൻ എവ്വിധമായിരിക്കണമെന്നും, അത് എങ്ങിനെയാണ് മോണിറ്റർ ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള 30 പ്രൊസീജറുകൾ ആണ് ഇപ്പോൾ സ്‌കൂളിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.
===നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിട്ട വെല്ലുവിളികളും അവ പരിഹരിച്ച മാർഗ്ഗങ്ങളും===
[[പ്രമാണം:17092 Students SWOT Analysis.jpg|ലഘുചിത്രം|വലത്ത്‌|Students SWOT Analysis]]
സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലെത്തിക്കുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ്  കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിലെ പ്രഗത്ഭരുടെ ചർച്ച നടത്തി. കോഴിക്കോട് നടക്കാവ് സ്‌കൂൾ പ്രിസം പദ്ധതിയുമായി ഒട്ടേറെ ആശയ വിനിമയം നടത്തി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ഐ.എസ്.ഒ എന്നിവയുടെ വിവിധ സ്‌കൂൾ സ്റ്റാൻഡേർഡ്കൾ പരിശോധിച്ചു.
തുടർന്ന് SWOT അനാലിസിസ് , Requirement അനാലിസിസ് എന്നിവ നടത്തി വളരെ ബൃഹത്തായ ഒരു പ്രോജക്ടിന് രൂപം നൽകി. 5 വര്ഷം  കൊണ്ട് നടപ്പിലാക്കാവുന്ന 10  കോടി രൂപയുടെ പ്രോജക്ടാണ് രൂപപ്പെടുത്തിയത്.
[[പ്രമാണം:17092 SMC Review Meeting.jpg|ലഘുചിത്രം|വലത്ത്‌|SMC Review Meeting]]
പ്രോജെക്ടിനാവശ്യമായ ഈ ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എയിഡഡ് സ്‌കൂളായതിനാൽ ഗവർമെന്റ് ഫണ്ട് ലഭിക്കില്ല. അത് കൊണ്ട് പൊതുജന പങ്കാളിത്തത്തോടെ ഫണ്ട് സ്വരൂപിക്കാൻ എസ്.എം.സി കമ്മിറ്റി തീരുമാനമെടുത്തു.
തുടർന്ന് എസ്.എം.സി പ്രതിനിധികൾ നാട്ടിലെ പൗരപ്രമുഖരുമായും സാമ്പത്തിക ശേഷിയുള്ളവരുമായും ചർച്ചകൾ നടത്തി. മിക്കവരും സ്‌കൂൾ വികസനത്തിന് ധന സഹായം നല്കാമെന്നേൽക്കുകയും അവ നല്കുകകയും ചെയ്തു. അണ്ണാറക്കണ്ണനും  തന്നാലായത് എന്ന പോലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും സാമ്പത്തിക സഹായം നൽകിയതിന്റെ ഫലമായി 2020  ആവുമ്പോഴേക്കും 5 കോടി രൂപയുടെ പ്രവർത്തനങ്ങൾ സ്‌കൂളിൽ നടപ്പിൽ വരുത്താൻ കഴിഞ്ഞു.
===നേട്ടങ്ങൾ===
[[പ്രമാണം:17092 Award.jpg|ലഘുചിത്രം|വലത്ത്‌|School Awards]]
*സ്‌കൂളിലെ ഓരോ  പ്രവർത്തനവും കൃത്യമായി നടപ്പിൽ വരുത്താനും അവ മോണിറ്റർ ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ വഴി സാധിക്കുന്നു.
[[പ്രമാണം:17092 Sadhyam - Patanam Lalitham - Parents Training.jpg|ലഘുചിത്രം|വലത്ത്‌|പഠനം ലളിതം സാധ്യം ]]
*സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിച്ചു
*സ്‌കൂളിലെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പെൺകുട്ടികൾക്കും രക്ഷിതാക്കള്ക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നു.
*സ്‌കൂളിൽ  വിദ്യാർത്ഥികൾക്ക് പഠന സൗഹൃദന്തരീക്ഷം നൽകാൻ കഴിഞ്ഞു
*വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലന പ്രവർത്തങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു, ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുന്നു.
*വിത്യസ്ത പരിശീലന പരിപാടികളിലൂടെ അധ്യാപകർക്ക്  കൂടുതൽ മികച്ച രീതിയിൽ ടീച്ചിംഗ് ലേർണിംഗ്  പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.
*ക്രമാനുഗതമായി കുട്ടികളിൽ അക്കാദമിക നിലവാരം ഉയർന്നു.
[[പ്രമാണം:17092 Assembly-2.jpg|ലഘുചിത്രം|വലത്ത്‌|School Assembly]]
*പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവ വിലയിരുത്തുകയും ചെയ്യുന്നു.
[[പ്രമാണം:17092 Talent Hub Inauguration.jpg|ലഘുചിത്രം|വലത്ത്‌|Talent Hub Inauguration]]
*ടാലന്റ് ക്ലബ് രൂപീകരിച്ച് മികച്ച കുട്ടികൾക്ക് വിത്യസ്ത മേഖലകളിൽ കൂടുതൽ പരിശീലനം നടത്തുന്നു.
*യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളര്ഷിപ്പുകളിൽ നന്നായി പരിശീലനം നൽകിയതിനാൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടാനായി.
*പുതിയ ഗൈഡ്‌സ് യുണിറ്റ് ആരംഭിക്കുകയും ഈ വര്ഷം 10 കുട്ടികൾക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിക്കുകയും ചെയ്തു
*ജില്ലാ തലത്തിലും ക്ലസ്റ്റർ തലത്തിലും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, മികച്ച യുണിറ്റ്, മികച്ച എൻ.എസ്.എസ്. വളണ്ടിയർ അവാർഡ്,  മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ്, സ്വച്ഛ് വിദ്യാലയ പുരസ്കാരത്തിൽ 4 സ്റ്റാർ അവാർഡ്, മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 2017 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 100 സ്‌കൂളുകളിൽ ഒന്നായി മാറി, തുടങ്ങിയ വ്യത്യസ്തങ്ങളായ അവാർഡുകൾ ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
*2019 ൽ എസ്.എസ്.എൽ.സി, വി.എച്ച് .എസ്. ഇ, ഹയർസെക്കന്ററി കൊമേഴ്‌സ് വിഭാഗങ്ങൾ  നൂറു ശതമാനം വിജയം കരസ്ഥമാക്കി.
*2021 ൽ എസ്.എസ്.എൽ.സി, ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങൾ  നൂറു ശതമാനം വിജയം കരസ്ഥമാക്കി.
==='''ഡ്രീം ഫെയർ 2015'''===
യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ  മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.
യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ  മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.


2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967451" എന്ന താളിൽനിന്ന് ശേഖരിച്ചത്