Jump to content
സഹായം

"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 492: വരി 492:




== '''വായന ദിന റിപ്പോർട്ട് (2023 -2024)''' ==
അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19ന് വായനാദിനം സ്കൂൾ തലത്തിൽ ആഘോഷിക്കപ്പെടുകയുണ്ടായി. അന്നേ ദിനം അസംബ്ലിയിൽ   P.Nപണിക്കരെ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ട് വായനയുടെ പ്രാധാന്യം കുട്ടികളുമായി ചർച്ച ചെയ്തു. തുടർന്ന് കുമാരി റിമേല ജീവിതത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം മികവോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റേ പ്രശസ്ത വാക്യം "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക" എന്നേറ്റുചൊല്ലി വായനയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.




വായനാവാരാചരണത്തിന്റെ ഭാഗമായി 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ദിവസം ഒരു ചെറുകഥ അദ്ധ്യാപികയുടെ സഹായത്താൽ വായിച്ച് അതിൽ നിന്ന് അക്ഷരങ്ങളും പദങ്ങളും കണ്ടെത്തി മലയാള പുസ്‌തകത്തിൽ എഴുതി ആവർത്തിച്ചുള്ള വായനയ്ക്കു സാധ്യത നൽകി. 3, 4. എന്നീ ക്ലാസുകളിലെ    കുട്ടികൾക്കായി ഓരോ ദിവസവും ചെറുകവിത കവി പരിചയപ്പെടൽ അവസരം നല്കി നോട്ടുപുസ്‌തകത്തിൽ ലഭിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കൂടാതെ വായനാദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം  നടത്തി. വായനവാര പരിപാടികളുടെ ഭാഗമായി വിദ്യാലയ അലങ്കാരമായി പ്രശസ്‌ത വാക്യത്തിൽ      പുസ്‌തക മാതൃകയിൽ എഴുതി ചുമരിൽ പാതിപ്പിച്ച് അവ വായിക്കാനും , കുറിച്ചെടുക്കുവാനും കുട്ടികൾക്കു അവസരം നൽകി. ഈ ദിനകളിലെ അസംബ്ലികളിൽ ചെറുകഥകളും, കവിതകളും ആസ്വാദനകുറിപ്പുകളും ശ്രവിക്കുവാൻ അവസരം നൽകി ഉച്ചഭക്ഷണനേരങ്ങളിലും ഇത്തരം ശ്രവണ സാധ്യത  ഒരുക്കി വായന കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി ക്ലാസ് ലൈബ്രറികൾ മെച്ചപ്പെടുത്തി വായന സാധ്യത അവസരങ്ങൾ നൽകി.
വായനവാര സമാപനത്തിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ഈശ്വര പ്രർത്ഥനയോടെ ആരംഭിച്ചു ഡാർലി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു തുടർന്ന് അമല ടീച്ചർ ദിനത്തിന്റെ പ്രാധാന്യം        കുട്ടികളുമായി പങ്കുവെച്ചു തുടർന്ന് ചർച്ചാ വിഷയം ആസ്പദമാക്കി ചോദ്യങ്ങൾ ചോദിച്ചു ശരി ഉത്തരം നൽകിയവർക്ക് സമ്മാനങ്ങൾ നൽകി തുടർന്ന് ഓ ൽ സി ജി ൽ പി സ് പ്രധാനാദ്ധ്യാപിക സിസ്റ്റർ ബീന വായന ദിന സന്ദേശം നൽകി. തുടർന്ന് മൂന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കികൾ ശ്രുതി മധുരമായി കവിതാലാപനം നടത്തി.
നാലാം ക്ലാസ്സിലെ കുട്ടികൾ സി.പി പള്ളിപ്പുറം, സുഗതകുമാരി, ബഷീർ , മാധവികുട്ടി എന്നീ പ്രശസ്‌തരുടെ വേഷ വിധാനത്തിൽ കുട്ടികളെ പരിചയപെട്ടു തങ്ങളെക്കുറിച്ചു അറിവുകൾ പങ്കുവെച്ചു. ഈ    പ്രവർത്തനം കുട്ടികളെ ഏറെ ആകർഷിച്ചു തുടർന്ന് ഒരു ചെറു കവിത സസന്തോഷം കുട്ടികൾ        ഏറ്റുപാടി. വായന ഒരു വാരം കൊണ്ടോ , മാസം കൊണ്ടോ അവസാനിപ്പിക്കേണ്ട ഒന്നല്ല ജീവിതത്തി-  ലുടനീളം ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് പരിപാടികൾ മികവോടെ സമാപിച്ചു.    
== '''ചാന്ദ്രദിനം (2023-2024)''' ==
2023 -24  അദ്ധ്യാന വർഷത്തിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തു                നടത്തുവാൻ ഹെഡ്മിസ്ട്രസ് Sr. Eliwsa യുടെ നേതൃത്വത്തിൽ ചേർന്ന SRG യോഗത്തിൽ വെച്ചു തീരുമാനിക്കുകയുണ്ടായി.
വിവിധ ക്ലാസ്സുകൾക്കായി പ്രത്യേകം  മത്സരങ്ങളും നിശ്ചയിക്കപ്പെട്ടു. 1, 2 ക്ലാസ്സുകൾക്കായി ചാന്ദ്രദിനപ്പാട്ട് പാടൽ, രാത്രിയിലെ ആകാശകാഴ്ചകൾ (ചിത്ര രചന) തുടങ്ങിയ മത്സരങ്ങളാണ് തിരഞ്ഞെടുത്തത് . 3, 4 ക്ലാസ്സുകൾക്കായി ചാന്ദ്രദിന ക്വിസ്, ചുമർപത്രിക നിർമാണം എന്നി മത്സരങ്ങളും നല്കാൻ തീരുമാനിച്ചു.
പ്രെസ്തുത  മത്സരങ്ങൾ 19.07.2023ന് സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികകൾ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു.
21.07.2023 രാവിലെ സ്കൂൾ അസം ബ്ലീയിൽ വച്ച് ചാന്ദ്രദിനത്തെക്കുറിച്ചുള്ള ഒരു അവബോധം നൽകുകയുണ്ടായി.  ചാന്ദ്രദിനത്തെക്കുറിച്ചുള്ള അടിസ്ഥാന പരമായ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം കുമാരി റിമേലയും  കൂട്ടരും അവതരിപ്പിച്ചു തുടർന്ന് Sr. Eliswa മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ചന്ദ്രദിനപ്പാട്ട്  മത്സരത്തിൽ സമ്മാനാർഹരായ കുമാരി ഹിബ, കുമാരി ജോവിറ്റ ജോസ്ലിൻ തുടങ്ങിയവർ ആ പാട്ട് ആലപിച്ചു.
ചന്ദ്രദിനത്തേക്കുറിച്ച്‌ മുൻകൂട്ടി തയ്യാറാക്കിയ ഒരു വീഡിയോ എല്ലാ ക്ലാസ്സുകളിലും പ്രദർശിപ്പിക്കാൻ നിർദേശിച്ചു.




251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941956" എന്ന താളിൽനിന്ന് ശേഖരിച്ചത്